ഗവർണർ രാജ്ഭവനിനെ ആർഎസ്എസിന്റെ രാഷ്ട്രീയപ്രചാരണത്തിനുള്ള വേദിയാക്കുകയാണ്. ബ്രിട്ടീഷ് അധിനിവേശകാലത്തെ ഇന്ത്യയുടെ ഭൂപടത്തിനു മുന്നിൽ കാവിപതാകയുമേന്തി നിൽക്കുന്ന ഭാരതാംബ ജനാധിപത്യ ഇന്ത്യയുടേതല്ല, അതിനു മുന്നിൽ എല്ലാവരും വണങ്ങണമെന്ന കാഴ്‌ചപ്പാട് ജനാധിപത്യത്തിന്റേതുമല്ല.
ആർഎസ്എസിന്റെ ആശയങ്ങളും അവയുമായി ബന്ധപ്പെട്ട പ്രതീകങ്ങളും കേന്ദ്രീകരിച്ചു വെക്കാനുള്ള ഇടമായി രാജ്ഭവൻ തരം താഴ്‌ത്തരുത്. മന്ത്രിമാർ അടക്കമുള്ളവരെ അതിനു മുന്നിൽ താണുവണങ്ങാൻ പ്രേരിപ്പിക്കുകയുമരുത്. മന്ത്രി വി ശിവൻകുട്ടി പങ്കെടുത്ത ചടങ്ങിൽ പ്രോട്ടോക്കോൾ വിരുദ്ധമായ കാര്യങ്ങൾ ചെയ്‌തത് ഗവർണറാണ്.
