Skip to main content

ന്യൂനപക്ഷങ്ങൾക്കുള്ള വിദ്യാഭ്യാസസഹായങ്ങൾ വെട്ടിക്കുറക്കുന്ന മോദി സർക്കാർ പ്രവർത്തിക്കുന്നത് ജനാധിപത്യത്തിന്റെ അടിസ്ഥാനതത്വങ്ങൾക്ക് എതിരായി

ന്യൂനപക്ഷ വിഭാഗക്കാരായ വിദ്യാർത്ഥികൾക്കുള്ള വിദ്യാഭ്യാസസഹായങ്ങൾ ഓരോന്നായി നിർത്തലാക്കുകയാണ് ബിജെപി നയിക്കുന്ന കേന്ദ്രസർക്കാർ. ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്ക് വിദേശരാജ്യങ്ങളിൽ ഉന്നതപഠനത്തിനായി കൊടുത്തിരുന്ന ‘പഠോ പർദേശ്’ പദ്ധതി നിർത്തലാക്കിയതായി കേന്ദ്രന്യൂനപക്ഷകാര്യ മന്ത്രാലയം ബാങ്കുകളെ അറിയിച്ചു. ഗവേഷകർക്കുള്ള മൗലാനാ ആസാദ് നാഷണൽ ഫെല്ലോഷിപ്പ്, ഒന്ന് മുതൽ എട്ട് ക്‌ളാസുകളിലുള്ള വിദ്യാർത്ഥികൾക്ക് ലഭിച്ചിരുന്ന പ്രീ-മെട്രിക് സ്‌കോളർഷിപ്പ് എന്നീ ആനുകൂല്യങ്ങൾ ന്യൂനപക്ഷ വിഭാഗത്തിൽ പെട്ട വിദ്യാർത്ഥികൾക്ക് ലഭിച്ചിരുന്നത് നിർത്തലാക്കിയതിന് പിന്നാലെയാണ് കേന്ദ്ര സർക്കാരിൻറെ പുതിയ തീരുമാനം.

നിർത്തലാക്കിയ ‘പഠോ പർദേശ്’ പദ്ധതി വഴി വിദേശപഠനത്തിനുള്ള വായ്പയിൽ സബ്സിഡി ലഭിച്ചിരുന്നു. വായ്പയുടെ 35% വനിതകൾക്കായി മാറ്റി വച്ചിരുന്നു. കാരണങ്ങളൊന്നും സൂചിപ്പിക്കാതെയാണ് പദ്ധതി നിർത്തലാക്കിയാതായി കേന്ദ്രസർക്കാർ ബാങ്കുകളെ അറിയിച്ചത്. വിദ്യാഭ്യാസ, സാമൂഹിക ക്ഷേമ പദ്ധതികളിൽ വരുത്തുന്ന ഫണ്ട് വെട്ടികുറക്കലിനോടൊപ്പം ന്യൂനപക്ഷ ക്ഷേമത്തിനായുള്ള വിവിധ പദ്ധതികളും നിർത്തലാക്കാനാണ് മോദി സർക്കാർ ശ്രമം.

ഇത്തരം സമീപനങ്ങൾ വഴി ജനാധിപത്യത്തിന്റെ അടിസ്ഥാനശിലകളായ സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നിവയെ മാനിക്കാതെയുള്ള പ്രവർത്തനമാണ് മോദി സർക്കാർ നടത്തുന്നതെന്ന് സിപിഐ എം ജനറൽ സെക്രട്ടറി സ. സീതാറാം യെച്ചൂരി പറഞ്ഞു. ഇന്ത്യയെ ജനാധിപത്യത്തിന്റെ മാതാവെന്ന് വിശേഷിപ്പിച്ചുകൊണ്ട് ലോകത്തോട് അവതരിപ്പിക്കുന്ന മോദി സർക്കാർ എന്നാൽ ന്യൂനപക്ഷ വിരുദ്ധ പ്രവർത്തങ്ങളിലൂടെയും മറ്റ് പൗരാവകാശ ലംഘനങ്ങളിലൂടെയും രാജ്യത്തെ ജനാധിപത്യസംവിധാനത്തെ തകർക്കുകയാണ്.

കൂടുതൽ ലേഖനങ്ങൾ

പീരുമേട് എംഎൽഎ വാഴൂർ സോമൻ്റെ ആകസ്മിക വിയോഗത്തിൽ അനുശോചിക്കുന്നു

സ. പിണറായി വിജയൻ

പീരുമേട് എംഎൽഎ വാഴൂർ സോമൻ്റെ ആകസ്മിക വിയോഗത്തിൽ അനുശോചിക്കുന്നു. ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിലൂടെ ഉയർന്നു വന്ന അദ്ദേഹം ജനകീയനായ നിയമസഭാ സാമാജികനും സിപിഐയുടെ പ്രധാന നേതാവുമായിരുന്നു.

സിപിഐ നേതാവും പീരുമേട്‌ എംഎൽഎയുമായ വാഴൂർ സോമന്റെ ആകസ്മിക നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സിപിഐ നേതാവും പീരുമേട്‌ എംഎൽഎയുമായ വാഴൂർ സോമന്റെ ആകസ്മിക നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. തിരുവനന്തപുരത്ത് റവന്യൂ അസംബ്ലിയിൽ പീരുമേട്ടിലെ വിഷയങ്ങൾ അവതരിപ്പിച്ച് തിരിച്ചിറങ്ങുമ്പോൾ കുഴഞ്ഞുവീണ വാഴൂർ സോമൻ അന്തരിച്ചുവെന്ന വാർത്ത അത്യന്തം ഞെട്ടലും ദുഃഖവുമാണുണ്ടാക്കിയിരിക്കുന്നത്‌.

പീഡന പരാതികളുടെ പരമ്പരയുണ്ടായിട്ടും എംഎല്‍എ സ്ഥാനം രാജിവയ്‌ക്കാത്ത രാഹുല്‍ മാങ്കൂട്ടത്തിന്റെ നടപടി ജനാധിപത്യ സമൂഹത്തിന്‌ അപമാനകരം

സ. ടി പി രാമകൃഷ്ണൻ

പീഡന പരാതികളുടെ പരമ്പരയുണ്ടായിട്ടും എംഎല്‍എ സ്ഥാനം രാജിവയ്‌ക്കാത്ത രാഹുല്‍ മാങ്കൂട്ടത്തിന്റെ നടപടി ജനാധിപത്യ സമൂഹത്തിന്‌ അപമാനകരമാണ്.