Skip to main content

പ്രതിപക്ഷ നിലപാട് നിലവാരമില്ലാത്തത്

കണ്ണടച്ച്‌ എന്തിനെയും എതിർക്കുന്ന പ്രതിപക്ഷ നിലപാട്‌ നാടിന്റെ നിലവാരത്തിന്‌ ചേരാത്തതാണ്. നല്ലതിലും സന്തോഷിക്കാത്ത മനഃസ്ഥിതിയാണവർക്ക്‌. അതാണ്‌ വൈക്കം സത്യഗ്രഹത്തിന്റെ നൂറാം വാർഷികാഘോഷവും സംസ്ഥാന സർക്കാരിന്റെ രണ്ടാംവാർഷിക പരിപാടിയും പ്രതിപക്ഷം ബഹിഷ്‌കരിച്ചത്‌.

നാട്ടിൽ ഒന്നും നടക്കരുതെന്ന ചിന്തയാണ്‌ പ്രതിപക്ഷത്തിന്‌. വികസന പദ്ധതികൾ നല്ലരീതിയിൽ നടപ്പാകുന്നതിൽ അവർ അസ്വസ്ഥരാണ്‌. യുഡിഎഫ്‌ ഭരണകാലം പോലെയാകണമെന്നാണ്‌ ആഗ്രഹിക്കുന്നത്‌. അഴിമതി കൊടികുത്തിവാണ അക്കാലം അവസാനിച്ചതിന്റെ അസ്വസ്ഥതയാണ്‌ അവർ പ്രകടിപ്പിക്കുന്നത്‌. നാട്‌ വലിയ പ്രതിസന്ധികളെ അഭിമുഖീകരിച്ചപ്പോഴും ഇടുങ്ങിയ മനസ്സിന്റെ വക്താക്കളായി വ്യത്യസ്‌ത നിലപാടെടുത്തു. എൽഡിഎഫ്‌ സർക്കാർ നടപ്പാക്കിയ പദ്ധതികളുടെയും നടപ്പാക്കാൻ ഉദ്ദേശിക്കുന്ന പദ്ധതികളുടെയും ഉദ്‌ഘാടനമാണ്‌ വരാൻപോകുന്നത്‌. തങ്ങളുടെ മണ്ഡലത്തിൽ വികസനം വേണ്ടെന്ന്‌ ഇവർ പറയുമോ. വികസനത്തിൽ യുഡിഎഫ്‌ എംഎൽഎമാരെ അവഗണിച്ചെന്ന പരാതി ഇതുവരെ ഉണ്ടായിട്ടില്ല.

എന്നാൽ കേരളത്തെ തകർക്കാനുള്ള കേന്ദ്രസർക്കാർ നടപടികളോട്‌ ഇവർക്ക്‌ മൗനമാണ്‌. നാട്‌ തകർന്നാലും ജനം വിഷമിച്ചാലും അതിൽ സന്തോഷിക്കുന്ന മനസ്ഥിതി. കേരളത്തോട്‌ കാണിക്കുന്ന വിവേചനത്തിനെതിരെ ശബ്‌ദിക്കാൻപോലും യുഡിഎഫിന്റെ പാർലമെന്റ്‌ അംഗങ്ങൾ തയ്യാറല്ല. എല്ലാ പ്രതിസന്ധികൾക്കിടയിലും 60,000 കോടി രൂപയുടെ വികസനം അഞ്ചുവർഷത്തിനുള്ളിൽ കിഫ്‌ബിവഴി നടപ്പാക്കാനാണ്‌ തീരുമാനം. അതിൽ 18,000 കോടിയുടെ പദ്ധതിക്ക്‌ തുടക്കമിട്ടു.



 

കൂടുതൽ ലേഖനങ്ങൾ

പീരുമേട് എംഎൽഎ വാഴൂർ സോമൻ്റെ ആകസ്മിക വിയോഗത്തിൽ അനുശോചിക്കുന്നു

സ. പിണറായി വിജയൻ

പീരുമേട് എംഎൽഎ വാഴൂർ സോമൻ്റെ ആകസ്മിക വിയോഗത്തിൽ അനുശോചിക്കുന്നു. ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിലൂടെ ഉയർന്നു വന്ന അദ്ദേഹം ജനകീയനായ നിയമസഭാ സാമാജികനും സിപിഐയുടെ പ്രധാന നേതാവുമായിരുന്നു.

സിപിഐ നേതാവും പീരുമേട്‌ എംഎൽഎയുമായ വാഴൂർ സോമന്റെ ആകസ്മിക നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സിപിഐ നേതാവും പീരുമേട്‌ എംഎൽഎയുമായ വാഴൂർ സോമന്റെ ആകസ്മിക നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. തിരുവനന്തപുരത്ത് റവന്യൂ അസംബ്ലിയിൽ പീരുമേട്ടിലെ വിഷയങ്ങൾ അവതരിപ്പിച്ച് തിരിച്ചിറങ്ങുമ്പോൾ കുഴഞ്ഞുവീണ വാഴൂർ സോമൻ അന്തരിച്ചുവെന്ന വാർത്ത അത്യന്തം ഞെട്ടലും ദുഃഖവുമാണുണ്ടാക്കിയിരിക്കുന്നത്‌.

പീഡന പരാതികളുടെ പരമ്പരയുണ്ടായിട്ടും എംഎല്‍എ സ്ഥാനം രാജിവയ്‌ക്കാത്ത രാഹുല്‍ മാങ്കൂട്ടത്തിന്റെ നടപടി ജനാധിപത്യ സമൂഹത്തിന്‌ അപമാനകരം

സ. ടി പി രാമകൃഷ്ണൻ

പീഡന പരാതികളുടെ പരമ്പരയുണ്ടായിട്ടും എംഎല്‍എ സ്ഥാനം രാജിവയ്‌ക്കാത്ത രാഹുല്‍ മാങ്കൂട്ടത്തിന്റെ നടപടി ജനാധിപത്യ സമൂഹത്തിന്‌ അപമാനകരമാണ്.