Skip to main content

ബിഷപ്പ് കൊലയാളികളുടെ വക്കാലത്ത് ഒഴിയണം

മാതൃഭൂമിയിലെ വാർത്ത ശരിയാണെങ്കിൽ വിചാരധാരയെ ന്യായീകരിക്കുകയാണ് ബിഷപ്പ് പാംപ്ലാനി.

അന്നത്തെ സാഹചര്യം പോലും !

"അന്ന് " മുസ്ലിങ്ങളും ക്രൈസ്തവരും കമ്യൂണിസ്റ്റുകാരും രാജ്യത്തിന് ഭീഷണി ആയിരുന്നുവെന്നാണോ ബിഷപ്പ് പറയുന്നത്?

ഇന്ത്യയിൽ നിന്ന് മേൽപ്പറഞ്ഞ വിഭാഗങ്ങളെ തുടച്ചുനീക്കണമെന്ന് പറയുന്നതിൽ ബിഷപ്പിന് ഒരു കുഴപ്പവും തോന്നുന്നില്ലേ ?

ഇന്ന് സാഹചര്യം മാറി എന്നാണോ ?

നാളെ (2023 ഏപ്രിൽ 12) ബോംബെയിലെ ആസാദ് മൈതാനത്ത് ഒരു മഹാ പ്രതിഷേധ റാലി നടക്കാൻ പോകുകയാണ്.

ഇന്ത്യയിലെ വിവിധ ക്രൈസ്തവ സഭകൾ ഒന്നു ചേർന്ന് നടത്തുന്ന വൻ പ്രതിഷേധം എന്തിനാണെന്ന് ബിഷപ്പ് അറിയാതിരിക്കാൻ ഇടയില്ല.

ഏതാനും ദിവസങ്ങൾക്കു മുമ്പ് 79 ക്രൈസ്തവ സഭകൾ സംയുക്തമായി ഡൽഹിയിൽ മഹാസമരം നടത്തിയതും ബിഷപ്പ് അറിഞ്ഞിട്ടുണ്ടാവും.

രാജ്യമാകെ ക്രൈസ്തവ ആരാധനാലയങ്ങൾ തകർക്കപ്പെടുകയും വിശ്വാസികളെ വേട്ടയാടുകയും ചെയ്യുന്നത് ആർഎസ്എസ് ഭീകരവാദികളാണ്. രാഷ്ട്രീയാധികാരമാണ് അക്രമികളുടെ പിൻബലം.

മുമ്പേ തീരുമാനിച്ചുറപ്പിച്ചു നടത്തിയ പ്രഖ്യാപനങ്ങൾ നടപ്പാക്കുകയാണവർ.

ഇന്ത്യയൊന്നടങ്കം വർഗ്ഗീയ ഭീകരതയ്ക്കെതിരെ പോരാടാനായി അണിനിരക്കേണ്ട സമയമാണിത്.

തകർക്കപ്പെട്ട പള്ളികളുടെ അവശിഷ്ടങ്ങളെയും

കൊന്നുതള്ളപ്പെട്ട വിശ്വാസികളുടെ ശവശരീരങ്ങളെയും സാക്ഷിയാക്കിയാണ് ബിഷപ്പിന്റെ ഇന്നത്തെ പ്രസ്താവന.

ഒന്നേ പറയാനുള്ളൂ

ബിഷപ്പ് ദയവായി കൊലയാളികളുടെ വക്കാലത്ത് ഒഴിയണം.

 

കൂടുതൽ ലേഖനങ്ങൾ

ഭരണഘടനയുടെ ആമുഖത്തിൽനിന്ന് സോഷ്യലിസം, മതനിരപേക്ഷത എന്നീ വാക്കുകൾ നീക്കംചെയ്യണമെന്ന ആർഎസ്എസ് നേതൃത്വത്തിന്റെ ആവശ്യം ഇന്ത്യൻ റിപ്പബ്ലിക്കിന്റെ അടിസ്ഥാന ദർശനത്തിനുനേരെയുള്ള പ്രത്യക്ഷ ആക്രമണമാണ്

സ. എം എ ബേബി

ഭരണഘടനയുടെ ആമുഖത്തിൽനിന്ന് സോഷ്യലിസം, മതനിരപേക്ഷത എന്നീ വാക്കുകൾ നീക്കംചെയ്യണമെന്ന ആർഎസ്എസ് നേതൃത്വത്തിന്റെ ആവശ്യം ഇന്ത്യൻ റിപ്പബ്ലിക്കിന്റെ അടിസ്ഥാന ദർശനത്തിനുനേരെയുള്ള പ്രത്യക്ഷ ആക്രമണമാണ്.

ഗാസ ഐക്യദാർഢ്യത്തിന്റെ ഭാഗമായി ആരംഭിച്ച ആഗോള ഡിജിറ്റൽ പ്രതിഷേധത്തിൽ പങ്കാളികളാകാൻ അഭ്യർഥിക്കുന്നു

ഗാസ ഐക്യദാർഢ്യത്തിന്റെ ഭാഗമായി ശനിയാഴ്‌ച മുതൽ ആരംഭിച്ച ആഗോള ഡിജിറ്റൽ പ്രതിഷേധത്തിൽ പങ്കാളികളാകാൻ അഭ്യർഥിക്കുന്നു. ഒരാഴ്‌ചക്കാലം രാത്രി ഒമ്പത്‌ മുതൽ ഒമ്പതര വരെ മൊബൈൽ ഫോൺ സ്വിച്ച്‌ഓഫ്‌ ചെയ്‌താണ്‌ പ്രതിഷേധം സംഘടിപ്പിക്കുന്നത്‌.

ബിജെപിയുടെ ഏകാധിപത്യ പ്രവണതകളെ ചെറുത്തുതോൽപ്പിക്കാനുള്ള പോരാട്ടത്തിൽ എല്ലാ വിഭാഗം ജനങ്ങളും അണിനിരക്കണം

കേന്ദ്രസർക്കാരിന്റെ കർഷക–തൊഴിലാളി വിരുദ്ധ നയങ്ങളെ പൊരുതിത്തോൽപ്പിക്കുമെന്ന നിശ്ചയദാർഢ്യവുമായി രാജ്യത്തെ അധ്വാനിക്കുന്ന വർഗം. കർഷകരും കർഷക–വ്യവസായത്തൊഴിലാളികളുമടക്കം കോടിക്കണക്കിനുപേർ ഒറ്റക്കെട്ടായി ഒമ്പതിന്‌ നടക്കുന്ന അഖിലേന്ത്യ പൊതുപണിമുടക്കിൽ അണിനിരക്കും.

ബിഹാറിലെ വോട്ടർപ്പട്ടിക പുനഃപരിശോധന തെരഞ്ഞെടുപ്പ്‌ കമീഷൻ ഉപേക്ഷിക്കണം

സ. എം എ ബേബി

ബിഹാറിലെ വോട്ടർപ്പട്ടിക പുനഃപരിശോധന തെരഞ്ഞെടുപ്പ്‌ കമീഷൻ ഉപേക്ഷിക്കണം. ബിഹാറിൽ നിന്നുള്ള വാർത്തകൾ വായിക്കാൻ മുഖ്യതെരഞ്ഞെടുപ്പ്‌ കമീഷണർ ഗ്യാനേഷ്‌കുമാർ തയ്യാറാകണം. കമീഷൻ ആവശ്യപ്പെടുന്ന രേഖകൾ വലിയൊരു വിഭാഗംപേരുടെ പക്കലില്ല. ഇവരെല്ലാം പട്ടികയിൽനിന്ന്‌ പുറത്താകും.