Skip to main content

വികസനവിരോധികൾക്ക്‌ നാടിന്റെ പിന്തുണയില്ല

വികസനവിരോധികൾക്ക്‌ നാടിന്റെ പിന്തുണയില്ല. എന്തിനെയും എതിർക്കുന്നവരുടെ വായ്‌ത്താരിക്കൊപ്പം നിന്നുകൊടുക്കാൻ നമുക്ക്‌ കഴിയില്ല. നമുക്ക്‌ പശ്‌ചാത്തലസൗകര്യ വികസനം നടക്കണം. കിഫ്‌ബി മലർപ്പൊടിക്കാരന്റെ സ്വപ്‌നമാണെന്നായിരുന്നു ചിലരുടെ പരിഹാസം. ബജറ്റിലെ പണംകൊണ്ട്‌ മാത്രം വികസനം നടക്കില്ലെന്നു മനസ്സിലാക്കി വേറെ സ്രോതസ്‌ ഉപയോഗിക്കാൻ ശ്രമിച്ചതിന്റെ ഭാഗമായാണ്‌ കിഫ്‌ബി രൂപീകരിച്ചത്‌. കിഫ്‌ബിയെ വരിഞ്ഞുമുറുക്കി നമ്മുടെ വികസനം തടയാനാണ്‌ ഇപ്പോൾ ശ്രമം. കിഫ്‌ബിയിലെ കടം സംസ്ഥാന സർക്കാരിന്റെ കടത്തിന്റെ പരിധിയിലാക്കി. ദേശിയപാത അതോറിറ്റിയും കേന്ദ്ര ഗവർമെന്റും കിഫ്‌ബി മാതൃകയിൽ വലിയ തോതിൽ പണമെടുക്കുന്നു. എന്നാൽ അവരുടേത്‌ കടത്തിന്റെ പരിധിയിലല്ല.

നമ്മുടെ നാട്ടിൽ ഒന്നും നടക്കില്ലെന്നു മന:സ്ഥാപപ്പെട്ടിരുന്നവർക്ക്‌ മനസിനു കുളിർമ നൽകുന്ന കാര്യങ്ങളാണ്‌ സംസ്ഥാനത്തു നടക്കുന്നത്‌. ചെയ്യേണ്ട കാര്യങ്ങൾ വേണ്ട സമയത്തു ചെയ്യാത്തതുമൂലം നമുക്ക്‌ ദേശീയപാതയ്‌ക്ക്‌ പിഴയടക്കേണ്ടിവന്നു. ഏറ്റെടുക്കുന്ന ഭൂമിക്ക്‌ വലിയ വിലാണ്‌ എന്നൊക്കെയാണ്‌ ദേശീയ പാത അതോറിറ്റി പറഞ്ഞത്‌. സ്ഥലമേറ്റെടുക്കുന്നവർക്ക്‌ നഷ്‌ടപരിഹാരം നൽകാൻ 25 ശതമാനം തുക സംസ്ഥാന സർക്കാർ നൽകേണ്ടിവന്നത്‌ അങ്ങനെയാണ്‌.

ഭൂമിയേറ്റെടുക്കലിന്റെ ഭാഗമായുി 5000 കോടി രൂപയാണ്‌ കിഫ്‌ബി വഴി സർക്കാർ മുടക്കിയത്‌. തീരദേശ ഹൈവേയും മലയോര ഹൈവേയും യാഥാർഥ്യമാകുകയാണ്‌. അതിനുള്ള പണവും സർക്കാർ കണ്ടെത്തി. കോവളം മുതൽ ബേക്കൽ വരെ ജലപാതയും അതിവേഗത്തിൽ ഒരുങ്ങുന്നു. ശബരിമലയിൽ വിമാനത്താവളത്തിനുള്ള നടപടി പുർത്തിയായി. അതിന്‌ അനുമതിയും കിട്ടി. ജനസാന്ദ്രതയും വാഹനപ്പെരുപ്പവും മൂലം വലയുന്ന കേരളത്തിന്റെ ഗതാഗത വികസനത്തിന്‌ വേഗം കൂട്ടാനുള്ള നടപടികളാണ്‌ സർക്കാർ സ്വീകരിക്കുന്നത്.


 

കൂടുതൽ ലേഖനങ്ങൾ

റഫറി ഒരു ടീമിന്റെ ഭാഗമായി മാറിയ തെരഞ്ഞെടുപ്പ്‌ പോരാട്ടമെന്ന നിലയിലാകും ബിഹാർ തെരഞ്ഞെടുപ്പ്‌ ഓർമിക്കപ്പെടുന്നത്‌

സ. എം എ ബേബി

നിഷ്‌പക്ഷത പുലർത്തേണ്ട റഫറി ഒരു ടീമിന്റെ ഭാഗമായി കളിക്കുന്നത്‌ പോലെയാണ്‌ ബിഹാർ തെരഞ്ഞെടുപ്പിൽ തെരഞ്ഞെടുപ്പ്‌ കമീഷന്റെ ഇടപെടലുകൾ. ഏറെ വിവാദങ്ങൾക്ക്‌ ഇടയാക്കിയ എസ്‌ഐആർ പ്രക്രിയയ്‌ക്കുശേഷമാണ്‌ ബിഹാറിൽ തെരഞ്ഞെടുപ്പ്‌ തീയതികൾ പ്രഖ്യാപിച്ചിട്ടുള്ളത്‌.

തൊഴിലാളിവർഗ പ്രസ്ഥാനത്തിനുവേണ്ടി ജീവിതം സമർപ്പിച്ച ത്യാഗധനനായ നേതാവായിരുന്നു സഖാവ് ആനത്തലവട്ടം ആനന്ദൻ

പ്രമുഖ ട്രേഡ്‌ യൂണിയൻ, കമ്യൂണിസ്റ്റ്‌ പാർടി നേതാവായിരുന്ന സഖാവ്‌ ആനത്തലവട്ടം ആനന്ദൻ നമ്മെ വിട്ടുപിരിഞ്ഞിട്ട്‌ ഇന്ന് രണ്ട് വർഷം പൂർത്തിയാകുകയാണ്‌.

ഇന്ത്യയിലെ പലസ്തീൻ അംബാസിഡറായ അബ്ദുള്ള അബു ഷാവേഷിയുമായി കൂടിക്കാഴ്ച നടത്തി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ഇന്ത്യയിലെ പലസ്തീൻ അംബാസിഡറായ അബ്ദുള്ള അബു ഷാവേഷിയുമായി കൂടിക്കാഴ്ച നടത്തി. എൽഡിഎഫ്‌ കോഴിക്കോട് ജില്ലാ കമ്മിറ്റി മുതലക്കുളത്ത്‌ സംഘടിപ്പിച്ച പലസ്തീൻ ഐക്യദാർഢ്യ സദസ്സിന് എത്തിയപ്പോഴാണ് അദ്ദേഹത്തെ കണ്ടത്.

ന്യൂഡൽഹിയിലെ സാക്കിർ ഹുസൈൻ കോളേജിൽ പഠിക്കുന്ന മലയാളി വിദ്യാർത്ഥികളെ ഡൽഹി പൊലീസ് ഉദ്യോഗസ്ഥർ ക്രൂരമായി ആക്രമിച്ച സംഭവത്തിൽ ഉന്നതതല അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്തയച്ചു

സ. പിണറായി വിജയൻ

ന്യൂഡൽഹിയിലെ സാക്കിർ ഹുസൈൻ കോളേജിൽ പഠിക്കുന്ന മലയാളി വിദ്യാർത്ഥികളെ ഡൽഹി പൊലീസ് ഉദ്യോഗസ്ഥർ ക്രൂരമായി ആക്രമിച്ച സംഭവത്തിൽ ഉന്നതതല അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്തയച്ചു.