Skip to main content

സഖാവ് കുഞ്ഞാലി രക്തസാക്ഷി ദിനം

ഏറനാട്ടിലെ വിപ്ലവ പ്രസ്ഥാനത്തിന്റെ എക്കാലത്തെയും വിപ്ലവസൂര്യൻ സഖാവ് കെ കുഞ്ഞാലി കൊല്ലപ്പെട്ടിട്ട് ഇന്നേക്ക് 54 വർഷമാവുകയാണ്. പിന്തിരിപ്പൻ സ്ഥാപിത താല്പര്യക്കാരുടെ പേടിസ്വപ്നമായിരുന്ന തൊഴിലാളി നേതാവിന്റെ നെഞ്ചിലേക്ക് 1969 ജൂലൈ 26നാണ് വർഗ്ഗ ശത്രുക്കൾ വെടിയുതിർത്തത്. ജൂലൈ 28ന് കോഴിക്കോട് ഗവൺമെൻറ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ചാണ് സഖാവ് മരണപ്പെട്ടത്. കോൺഗ്രസുകാർ വെടിവെച്ചു വീഴ്ത്തുമ്പോൾ നിലമ്പൂർ എംഎൽഎയായിരുന്നു സഖാവ് കുഞ്ഞാലി. ഒരു എംഎൽഎ കൊല്ലപ്പെട്ട ചരിത്രം അതിനുമുമ്പോ, ശേഷമോ കേരളത്തിലുണ്ടായിട്ടില്ല. 42 വയസ്സ് മാത്രം ഉണ്ടായിരുന്ന അദ്ദേഹം കോൺഗ്രസുകാരാൽ കൊല്ലപ്പെടുമ്പോൾ സിപിഐ എം മലപ്പുറം ജില്ലാ സെക്രട്ടറിയറ്റ് അംഗമായിരുന്നു.

കിഴക്കൻ ഏറനാട്ടിലെ തോട്ടം തൊഴിലാളികളെയും കൃഷിക്കാരെയും സംഘടിപ്പിച്ച് അവരുടെ അവകാശങ്ങൾക്ക് വേണ്ടി അദ്ദേഹം പോരാടി. വൻകിട ഭൂടമകളിൽ നിന്ന് തരിശുഭൂമി കൃഷിക്കാർക്ക് വിട്ടു നൽകാൻ നടത്തിയ പ്രക്ഷോഭത്തിന് നേതൃത്വം കൊടുത്തതിന് 15 പേർക്കൊപ്പം കുഞ്ഞാലിയും ജയിലിൽ അടയ്ക്കപ്പെട്ടു. ജന്മിമാരുടെ കാവൽക്കാരെ വകവെക്കാതെ അന്ന് സമര സഖാക്കൾ തരിശുഭൂമി കയ്യേറി. മദിരാശി സംസ്ഥാനം ഭരിച്ചിരുന്ന കോൺഗ്രസ് സർക്കാരിന്റെ പോലീസ് സമരക്കാരെ ക്രൂരമായി മർദ്ദിച്ചു. കർഷകരുടെ സമരവീര്യത്തെ തൊട്ടുണർത്തിയ പ്രക്ഷോഭം അനേകം പേരെ മണ്ണിൻറെ അവകാശികളാക്കി.
വൻകിട തോട്ടമുടമകൾ ആയിരുന്ന സത്യകുമാർ എസ്റ്റേറ്റ് കാരുടെ അധീനതയിൽ ഉണ്ടായിരുന്ന വനഭൂമിയിൽ ഒരു വലിയഭാഗം തരിശായി കിടക്കുകയായിരുന്നു. വന ദേശസാൽക്കരണത്തിൽ നിന്ന് ഭൂമി ഒഴിവാക്കി കിട്ടാൻ ഉടമ രഹസ്യം നീക്കം നടത്തുന്നതിനിടയായിരുന്നു കർഷക സമരം. കിഴക്കൻ ഏറനാട്ടിലെ മൊത്തം ഭൂമിയുടെ അവകാശികൾ നിലമ്പൂർ കോവിലകത്തുകാരായിരുന്നു. 200ൽ പരം ഏക്കർ ഭൂമി ഗോവിലകത്ത് നിന്ന് എഴുതി കിട്ടിയിട്ടും അവകാശം സ്ഥാപിക്കാൻ കഴിയാത്ത ഒരാൾ രേഖ പാർടിക്ക് കൈമാറി. അതിന്റെ ബലത്തിൽ ഭൂരഹിത കർഷകരിൽ നിന്ന് തെരഞ്ഞെടുത്ത സമരഭടന്മാർ ഘട്ടംഘട്ടമായി ഭൂമി കയ്യേറി. 300 ഓളം കുടുംബങ്ങളെ മണ്ണിൻറെ ഉടമകളാക്കി മാറ്റി. ഈ സമരത്തോടെ ഏറനാട്ടിലെ ജനങ്ങളുടെ നേതാവായി സഖാവ് കുഞ്ഞാലി. മുഖം നോക്കാതെ അനീതിക്കെതിരെ പോരാടിയ സ. കുഞ്ഞാലിയെ വക വരുത്താൻ വർഗ്ഗ ശത്രുക്കൾ പദ്ധതിയിട്ടു. 1969 ജൂലൈ 26ന് വൈകിട്ട് അമരമ്പലം പഞ്ചായത്തിലെ ചുള്ളിയോട് സിപിഐഎം ഓഫീസിൽ നിന്നിറങ്ങി ജീപ്പിലേക്ക് കയറുമ്പോഴാണ് തൊട്ടടുത്ത കോൺഗ്രസ് ഓഫീസിൽ നിന്ന് സഖാവിനെ വെടിവെച്ചു വീഴ്ത്തിയത്.
കൊണ്ടോട്ടിയിൽ ജനിച്ച കുഞ്ഞാലി മലപ്പുറം ഗവൺമെൻറ് ഹൈസ്കൂളിൽ നിന്ന് വിദ്യാഭ്യാസം നേടി. കുറച്ചുകാലം ഇന്ത്യൻ വ്യോമസേനയിൽ ജോലി ചെയ്തു. വിരമിച്ച ശേഷം വിമുക്ത ഭടൻമാരെ സംഘടിപ്പിക്കാൻ നേതൃത്വം നൽകി. 1965 രാജ്യരക്ഷ നിയമമനുസരിച്ച് അറസ്റ്റ് ചെയ്യപ്പെട്ട് കണ്ണൂർ ജയിലിൽ കഴിയുമ്പോഴാണ് നിലമ്പൂരിൽ നിന്ന് ആദ്യമായി നിയമസഭയിലേക്ക് സഖാവ് കുഞ്ഞാലി തെരഞ്ഞെടുക്കപ്പെട്ടത്. 1967ലും നിലമ്പൂരിൽ നിന്ന് വിജയിച്ചു.

വർഗ്ഗ ശത്രുക്കൾ പുതിയ രൂപത്തിൽ ഇടതുപക്ഷ പ്രസ്ഥാനത്തിനെതിരെ സംഘടിച്ചു നിൽക്കുന്ന കാലത്താണ് കുഞ്ഞാലിയുടെ സ്മരണ കനലായി വീണ്ടും ജ്വലിച്ചുയരുന്നത്. ആശയപരമായി ഈ കുടില നീക്കങ്ങളെ നേരിടണം. കേരളത്തിൻറെ മുഖച്ഛായ മാറ്റാൻ ഉതകുന്ന വിധത്തിൽ നവ കേരള നിർമ്മിതിക്കുള്ള അടിസ്ഥാന രേഖ ചർച്ച ചെയ്ത് അംഗീകരിച്ചാണ് എൽഡിഎഫ് സർക്കാർ മുന്നേറുന്നത്. കേരളത്തിൻറെ സമഗ്ര വികസനം സാക്ഷാത്കരിക്കാനുള്ള മുന്നേറ്റത്തിലാണ് സർക്കാർ. സമൂഹത്തിൻറെ താഴെത്തട്ടിലുള്ളവരുടെ ക്ഷേമം കുഞ്ഞാലിയുടെ സ്വപ്നമായിരുന്നു. എംഎൽഎയും, പഞ്ചായത്ത് പ്രസിഡന്റുമായിരുന്നപ്പോഴെല്ലാം ഈ ദിശയിലുള്ള പ്രവർത്തനമാണ് അദ്ദേഹം നടത്തിയത്. നാടിന്റെ വികസനവും, ജനങ്ങളുടെ ക്ഷേമവും ഉറപ്പാക്കി മുന്നേറുന്ന എൽഡിഎഫ് സർക്കാരിനെ സംരക്ഷിക്കാനും, വർഗ്ഗ ശത്രുക്കളുടെ സംഘടിത നീക്കത്തെ പ്രതിരോധിക്കാനും ധീര രക്തസാക്ഷി സഖാവ് കുഞ്ഞാലിയുടെ സ്മരണ കൂടുതൽ കരുത്ത് പകരും.

കൂടുതൽ ലേഖനങ്ങൾ

ഭീകരവാദത്തിനെതിരെ കേരളത്തിൽ സിപിഐ എമ്മിന്റെ നേതൃത്വത്തിൽ വിപുലമായ സദസ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ഭീകരവാദത്തിനെതിരെ കേരളത്തിൽ സിപിഐ എമ്മിന്റെ നേതൃത്വത്തിൽ ഏപ്രിൽ 29നും 30നും വിപുലമായ സദസ് സംഘടിപ്പിക്കും. സംസ്ഥാനത്തെ എല്ലാ ഏരിയയിലും ഭീകരവാദത്തിനെതിരെ മാനവികത എന്ന മുദ്രാവാക്യമുയർത്തി വൈകുന്നേരങ്ങളിൽ വിപുലമായ സദസുകൾ സംഘടിപ്പിക്കും. വർഗീയതയ്ക്കും ഭീകരവാദത്തിനും മതമില്ല.

വന്യജീവി നിയന്ത്രണത്തിന് ലോകമെങ്ങുമുള്ള നായാട്ട് പോലുള്ള മാർഗ്ഗങ്ങൾ ഇവിടെയുമാകാം എന്നാൽ ഇക്കാര്യത്തിൽ കേന്ദ്ര നിയമം എതിരാണ്

സ. പിണറായി വിജയൻ

വന്യ മൃഗങ്ങൾ വർധിച്ചുകൊണ്ടിരിക്കുകയാണ്. ഇതിന്റെ നിയന്ത്രണത്തിന് ആവശ്യമായ നടപടികൾ പ്രാവർത്തികമാക്കേണ്ടതുണ്ട്. വന്യമൃഗ ശല്യം തടയാൻ നായാട്ടിന് അനുമതി വേണം. എന്നാൽ ഇത്തരം നടപടി രാജ്യത്ത് നിരോധിച്ചിരിക്കുകയാണ്. വന്യമൃ​ഗങ്ങളെ തൊടാൻ‌ പാടില്ലെന്ന നിലയിലാണ് ഇപ്പേൾ‌ പോകുന്നത്.

എൽഡിഎഫ് സർക്കാരിന് ഇനിയും ഭരണത്തുടർച്ച ഉണ്ടാകും

സ. പിണറായി വിജയൻ

അടിസ്ഥാന സൗകര്യവും അക്കാദമിക്‌ മികവും സാധ്യമാക്കി സംസ്ഥാനത്തെ സർവകലാശാലകൾ ലോകനിലവാരത്തിലേക്ക്‌ ഉയരുകയാണ്‌. ഉന്നത വിദ്യാഭ്യാസ മേഖലയിൽ സർക്കാരിന്റെ ഇടപെടൽ അർഥപൂർണമായ ഫലപ്രാപ്‌തിയിലേക്ക്‌ എത്തി.

കേരളത്തിന്റെ ഭരണചരിത്രത്തിൽ സവിശേഷമായ സ്ഥാനം ഉറപ്പിച്ചാണ് എൽഡിഎഫ് സർക്കാർ മുന്നോട്ടുപോകുന്നത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

രണ്ടാം പിണറായി സർക്കാർ നാലു വർഷം പിന്നിടുകയാണ്. കേരളത്തിന്റെ ഭരണചരിത്രത്തിൽ സവിശേഷമായ സ്ഥാനം ഉറപ്പിച്ചാണ് എൽഡിഎഫ് സർക്കാർ മുന്നോട്ടുപോകുന്നത്. 1957ൽ അധികാരമേറ്റ കേരളത്തിലെ ആദ്യത്തെ കമ്യൂണിസ്റ്റ് മന്ത്രിസഭ ആധുനിക കേരളത്തിന് അടിത്തറയിട്ടു.