Skip to main content

ഗവർണർ പറയുന്നതും പ്രവർത്തിക്കുന്നതും ഭരണഘടനാ വിരുദ്ധം

ഗവർണർ ആരിഫ്‌ മൊഹമ്മദ്‌ ഖാൻ പറയുന്നതും പ്രവർത്തിക്കുന്നതുമെല്ലാം തീർത്തും ഭരണഘടനാ വിരുദ്ധമാണ്. അതുകൊണ്ടാണ്‌ കോടതിക്കുമുന്നിൽ കൈയുംകെട്ടിനിന്ന്‌ ഉത്തരം പറയേണ്ടിവരുന്നത്‌. ഇനിയും ഓരോന്നിനും കൃത്യമായി മറുപടി പറയേണ്ടിവരും. വിദ്യാഭ്യാസമേഖലയാകെ കാവിവൽക്കരിക്കാനാണ്‌ ഗവർണറുടെ ശ്രമം. കലിക്കറ്റ്‌ സർവകലാശാലയിലെ സെനറ്റ്‌ നോമിനേഷനിൽ ആർഎസ്‌എസ്‌ അജൻഡ നടപ്പാക്കുന്നതിനുള്ള കോ-ഓഡിനേറ്ററായി പ്രവർത്തിച്ചു. കേരള സർവകലാശാലയിലാകട്ടെ, കഴിവും ശേഷിയുമില്ലാത്ത ആർഎസ്‌എസ്സുകാരെയും ബിജെപിക്കാരെയും എബിവിപിക്കാരെയും തിരുകിക്കയറ്റി. കൊലക്കേസ്‌ പ്രതിയുടെ ഭാര്യയെന്ന ഒറ്റക്കാരണത്താൽപോലും സെനറ്റ്‌ അംഗമാക്കി. ഇതെല്ലാംകൊണ്ടാണ്‌ എസ്‌എഫ്‌ഐ ശക്തമായി പ്രതിഷേധിക്കുന്നത്‌. രാജ്‌ഭവനുമുന്നിലും അല്ലാതെയുമെല്ലാം പ്രതിഷേധമുണ്ടാകും. പ്രതിഷേധിക്കാൻ എല്ലാവർക്കും അവകാശമുണ്ട്‌. നവകേരള സദസ്സിനെതിരായ പ്രതിഷേധത്തെ ആരും എതിർക്കുന്നില്ല. ചാവേറായി ചാടിവീഴുന്നതിനെമാത്രമാണ്‌ എതിർക്കുന്നത്.
 

കൂടുതൽ ലേഖനങ്ങൾ

അഭിവന്ദ്യനായ ക്രിസോസ്റ്റം തിരുമേനിയുടെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ പ്രഥമ 'മാർ ക്രിസോസ്റ്റം പുരസ്‌കാരം 2025' സിപിഐ എം ജനറൽ സെക്രട്ടറി സ. എം എ ബേബിക്ക് മുഖ്യമന്ത്രി സ. പിണറായി വിജയൻ കൈമാറി

അഭിവന്ദ്യനായ ക്രിസോസ്റ്റം തിരുമേനിയുടെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ പ്രഥമ 'മാർ ക്രിസോസ്റ്റം പുരസ്‌കാരം 2025' സിപിഐ എം ജനറൽ സെക്രട്ടറി സ. എം എ ബേബിക്ക് മുഖ്യമന്ത്രി സ. പിണറായി വിജയൻ കൈമാറി.

സഖാവ് ലെനിന്റെ 156-ാം ജന്മവാർഷികത്തോടനുബന്ധിച്ച് സിപിഐ എം പശ്ചിമ ബംഗാൾ സംസ്ഥാന കമ്മിറ്റി കൊൽക്കത്തയിൽ സംഘടിപ്പിച്ച പൊതുയോഗത്തിൽ സ. എം എ ബേബി പങ്കെടുത്തു

സഖാവ് ലെനിന്റെ 156-ാം ജന്മവാർഷികത്തോടനുബന്ധിച്ച് സിപിഐ എം പശ്ചിമ ബംഗാൾ സംസ്ഥാന കമ്മിറ്റി കൊൽക്കത്തയിൽ സംഘടിപ്പിച്ച പൊതുയോഗത്തിൽ സിപിഐ എം ജനറൽ സെക്രട്ടറി സ. എം എ ബേബി പങ്കെടുത്തു.

പഹൽഗാം ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ കേരളീയർക്ക് സഹായവും സേവനങ്ങളും വിവരങ്ങളും ലഭ്യമാക്കുന്നതിന് സജ്ജീകരണം ഏർപ്പെടുത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ നോർക്ക റൂട്സിന് നിർദേശം നൽകി

പഹൽഗാം ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ കേരളീയർക്ക് സഹായവും സേവനങ്ങളും വിവരങ്ങളും ലഭ്യമാക്കുന്നതിന് സജ്ജീകരണം ഏർപ്പെടുത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ നോർക്ക റൂട്സിന് നിർദേശം നൽകി.