Skip to main content

ഒരു സംസ്ഥാന സർക്കാരിനെതിരെ വസ്തുതാ വിരുദ്ധകാര്യം പറയുന്നതും അതുവഴി ജനങ്ങൾ തെരെഞ്ഞെടുത്ത സർക്കാരിനെ അപകീർത്തിപ്പെടുത്താൻ നോക്കുന്നതും അധികാരത്തിലിരിക്കുന്നവർക്ക് ഭൂഷണമല്ല

ഇന്ത്യൻ പ്രധാനമന്ത്രിയുടെ തൃശ്ശൂർ സന്ദർശനം കേരളത്തിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനുള്ള എന്തെങ്കിലും സംഭാവന നൽകുമെന്ന് പ്രതീക്ഷിക്കുന്നില്ല. നിലവിൽ കേന്ദ്രം കേരളത്തോട് കാണിക്കുന്ന അവഗണന നാം എന്നും കാണുകയും അറിയുകയും ചെയ്യുന്നതാണല്ലോ. ഇപ്പോൾ തന്നെ കേന്ദ്രം കേരളത്തിന് നൽകാനുള്ള അർഹമായ വിഹിതം 65000 കോടിക്ക് മുകളിലാണ്. കഴിഞ്ഞ കാലങ്ങളിൽ ഉള്ളതിനേക്കാൾ വിഹിതം വെട്ടിക്കുറച്ച് കേരളത്തെ തകർക്കാനുള്ള നിലപാട് സ്വീകരിക്കുന്ന കാര്യം നാട്ടിലാകെ ചർച്ചാവിഷയമാണ്. കേരളത്തിന് ലഭിക്കേണ്ടിയിരുന്ന അർഹമായ തുക വെട്ടിച്ചുരുക്കിയും നേരത്തേ മുതൽ തരാനുള്ള വിഹിതം തരാതെയും സംസ്ഥാനത്തെ വികസന പ്രവർത്തനങ്ങൾ ഇല്ലായ്മ ചെയ്യാനാണ് കേന്ദ്രവും ബിജെപി ആർ എസ് എസ് കൂട്ടങ്ങളും ശ്രമിക്കുന്നത്. ഒരു രൂപ പിരിക്കുമ്പോൾ കേരളത്തിന് നൽകുന്നത് 25 പൈസയും എന്നാൽ ഉത്തർപ്രദേശിന് അത് ഒരു രൂപ 80 പൈസയുമാണ്. ബീഹാറിന് 96 പൈസയും കർണാടകക്ക് 49 പൈസയും നൽകുന്നു. എല്ലാ സംസ്ഥാനങ്ങളോടും സ്വീകരിക്കേണ്ടത് തുല്യമായ നിലപാടാണ്. രാജ്യത്തെ എല്ലാ സംസ്ഥാനത്തെ ജനങ്ങളേയും തുല്യമായി കാണാനാണ് കേന്ദ്രഗവൺമെന്റ് ശ്രമിക്കേണ്ടത്. കേരളത്തിലെ ജനങ്ങൾ നൽകുന്ന നികുതിയിൽ കേരളത്തിന് അർഹമായ വിഹിതം തടഞ്ഞു വെക്കുന്നത് ന്യായീകരിക്കാനാകുമോ?.
ഇത് സംബന്ധിച്ച് ഒരു വിശദീകരണം നൽകാനും അദ്ദേഹം മുതിർന്നില്ല. ഒരു രാജ്യത്തെ പ്രധാനമന്ത്രി ആ രാജ്യത്തെ ഒരു സംസ്ഥാനം സന്ദർശിക്കുമ്പോൾ കുറേ കൂടി ഫെഡറൽ തത്വങ്ങൾക്ക് അനുകൂലമായി നിൽക്കേണ്ടതാണ്. എന്നാൽ ദൗർഭാഗ്യകരമെന്ന് പറയട്ടെ ഇന്നത്തെ പത്രത്താളുകൾ പരിശോധിച്ചാൽ ഔചിത്യമില്ലാതെയാണ് കാര്യങ്ങൾ പറഞ്ഞതെന്നാണ് മനസ്സിലാകുന്നത്. കേരളത്തെ പോലെ സാക്ഷരരായ സമൂഹം ജീവിക്കുന്ന, ഉന്നത വിദ്യഭ്യാസ രംഗത്ത് സജീവമായ യുവത്വമുള്ള നാട്ടിൽ ഇത്തരത്തിലാണൊ കാര്യങ്ങൾ വിശദീകരിക്കേണ്ടത്. വനിതാ സമ്മേളനത്തെ അഭിസംബോധന ചെയ്ത അദ്ദേഹം സ്ത്രീ ശാക്തീകരണത്തെ കുറിച്ചോ സംവരണം നടപ്പാക്കുന്നതിനെ കുറിച്ചോ മിണ്ടിയില്ല എന്ന് മാത്രമല്ല സംസ്ഥാനത്തെ ബിജെപി നേതൃത്വം തെറ്റായി ധരിപ്പിച്ച കാര്യങ്ങളെ മാത്രം വെച്ച് സംസാരിക്കുകയുമാണ് ചെയ്തത്. കേരളത്തിലെ ബിജെപിക്ക് നാട് നന്നാകണമെന്ന് എബ്തെങ്കിലും ആഗ്രഹമുള്ളതായി നമുക്ക് അറിവുണ്ടോ?. ഈ നാടിന്റെ വികസനത്തിന് എന്തെങ്കിലും സാമൂഹികമായ ഉത്തരവാദിത്വം നിറവേറ്റുന്നവരാണോ അവർ.
146 എം.പിമാരെ സസ്പന്റെ ചെയ്ത് പ്രതിപക്ഷമില്ലാതെയും ചർച്ചകൾ ചെയ്യാതെയും ഒരോ കാര്യങ്ങൾ ചെയ്യുകയാണ്. തെരെഞ്ഞെടുപ്പ് കമ്മീഷനെ പോലും ബിജെപി- ആർ.എസ്‌.എസ്‌ നേതൃത്വത്തിന്റെ ഇഷ്ടത്തിന് അനുസരിച്ച് എല്ലാവരേയും കൊണ്ടുവരികയാണ്.നിലവിലുണ്ടായിരുന്ന രീതിയെ ഇല്ലാതാക്കി ചീഫ് ജസ്റ്റിസിനെ മാറ്റി നോമിനേറ്റ് ചെയ്ത് കൊണ്ടുവരുന്ന ഒരു മന്ത്രിയെ ഇരുത്തുന്നത് ഫെഡറൽ സംവിധാനത്തെ പൂർണ്ണമായി ഇല്ലായ്മ ചെയ്യുന്നതിനാണ്. തെരെഞ്ഞെടുപ്പ് സംവിധാനത്തെ പൂർണ്ണമായും ബിജെപിയുടെ നിയന്ത്രണത്തിലാക്കുകയാണ്.
രാജ്യത്തെ ജനങ്ങൾക്ക് നൽകിക്കൊണ്ടിരിക്കുന്ന വാഗ്ദാന ലംഗനങ്ങൾ തുടരുകയാണ്. 13 മാസക്കാലം രാജ്യത്തെ കർഷകർ നടത്തിയ ഐതിഹാസിക സമരത്തിന് മുന്നിൽ മുട്ടുമടക്കിയ കേന്ദ്രം സമരം പിൻവലിക്കുന്നതിന്റെ ഭാഗമായി നൽകിയ ഒരു വാഗ്ദാനം പോലും നടപ്പാക്കിയിട്ടില്ല എന്ന് മാത്രമല്ല ഇന്നും കർഷകർ ദുരിതത്തിൽ തന്നെയാണ്‌. കർഷകർ വെച്ച ആവശ്യങ്ങൾ അംഗീകരിക്കുന്നു എന്ന് പരസ്യമായി പ്രഖ്യാപിച്ച പ്രധാനമന്ത്രി ഒരു ആവശ്യം പോലും നാളിതുവരെയായി അംഗീകരിച്ചിട്ടില്ല. മൻ കീ ബാത്തിലൂടെ കർഷകരോട് ക്ഷമ ചോദിക്കേണ്ടി വന്ന പ്രധാനമന്ത്രി അവർക്ക് നൽകിയ വാക്കുകൾ പാലിക്കാനും ആർജ്ജവം കാണിക്കേണ്ടതുണ്ട്.
സാധാരണ ജനങ്ങളോടുള്ള വാഗ്ദാന ലംഗനങ്ങൾ നടത്തുന്ന കേന്ദ്ര സർക്കാർ കോർപ്പറേറ്റ് വലയത്തിനുള്ളിൽ കറങ്ങുകയാണ്. പൊതുമേഖലകൾ വിറ്റുതുലച്ച് സ്വകാര്യവൽക്കരണം നടപ്പാക്കുന്നു. രാജ്യത്തെ യുവജനത അനുഭവിക്കുന്ന തൊഴിലില്ലായ്മക്ക് പരിഹാരം കാണാൻ ശ്രമിക്കുന്നില്ല. ഒഴിഞ്ഞു കിടക്കുന്ന പോസ്റ്റുകളിൽ നിയമനങ്ങൾ നടത്താതെ യുവജനതയെ മുഴുവൻ വഞ്ചിക്കുകയാണവർ.
ഇത്തരത്തിൽ രാജ്യംനേരിടുന്ന, രാജ്യത്തെ സ്ത്രീകൾ നേരിടുന്ന, കർഷകർ നേരിടുന്ന, യുവാക്കൾ നേരിടുന്ന ഒട്ടനവധിയായ കാര്യങ്ങളെ തൊടാതെയുള്ള നിലപാടാണ് പ്രധാനമന്ത്രിയിൽ നിന്നുണ്ടായത്. കേരളം പോലെ ലോകത്തിന് തന്നെ മാതൃകയാകുന്ന, നിതി ആയോഗിന്റെ പഠനങ്ങളിൽ സർവ്വതിലും രാജ്യത്ത് ഒന്നാമതായ ഒരിടത്ത് വന്ന് പ്രധാനമന്ത്രി സംസാരിക്കേണ്ടത് ബിജെപി വലയത്തിനകത്ത് നിന്ന് ആയിരുന്നോ എന്ന് പുനർചിന്തനം നടത്തുന്നത് നല്ലതാകും.
ഒരു സംസ്ഥാന സർക്കാരിനെതിരെ വസ്തുതാ വിരുദ്ധകാര്യം പറയുന്നതും അതുവഴി ജനങ്ങൾ തെരെഞ്ഞെടുത്ത സർക്കാരിനെ അപകീർത്തിപ്പെടുത്താൻ നോക്കുന്നതും അധികാരത്തിലിരിക്കുന്നവർക്ക് ഭൂഷണമല്ല. സംസ്ഥാന സർക്കാരിനെതിരെ അടിസ്ഥാന രഹിതമായി പറഞ്ഞ കാര്യങ്ങൾ തിരുത്തി മുന്നോട്ടുപോകുന്നതാണ് ഫെഡറൽ സംവിധാനത്തിന്റെയും മതേതരത്വത്തിന്റേയും കെട്ടുറപ്പിന് നല്ലത്. ഇത്തരം കാര്യങ്ങൾ പ്രധാനമന്ത്രിയെ തെറ്റിദ്ധരിപ്പിച്ച കേരളത്തിലെ ബിജെപി ആർ എസ് എസ് നേതൃത്വം ജനങ്ങൾക്ക് മുന്നിൽ കൂടുതൽ അപഹാസ്യരാവുകയാണ്.
 

കൂടുതൽ ലേഖനങ്ങൾ

ഭീകരവാദത്തിനെതിരെ കേരളത്തിൽ സിപിഐ എമ്മിന്റെ നേതൃത്വത്തിൽ വിപുലമായ സദസ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ഭീകരവാദത്തിനെതിരെ കേരളത്തിൽ സിപിഐ എമ്മിന്റെ നേതൃത്വത്തിൽ ഏപ്രിൽ 29നും 30നും വിപുലമായ സദസ് സംഘടിപ്പിക്കും. സംസ്ഥാനത്തെ എല്ലാ ഏരിയയിലും ഭീകരവാദത്തിനെതിരെ മാനവികത എന്ന മുദ്രാവാക്യമുയർത്തി വൈകുന്നേരങ്ങളിൽ വിപുലമായ സദസുകൾ സംഘടിപ്പിക്കും. വർഗീയതയ്ക്കും ഭീകരവാദത്തിനും മതമില്ല.

വന്യജീവി നിയന്ത്രണത്തിന് ലോകമെങ്ങുമുള്ള നായാട്ട് പോലുള്ള മാർഗ്ഗങ്ങൾ ഇവിടെയുമാകാം എന്നാൽ ഇക്കാര്യത്തിൽ കേന്ദ്ര നിയമം എതിരാണ്

സ. പിണറായി വിജയൻ

വന്യ മൃഗങ്ങൾ വർധിച്ചുകൊണ്ടിരിക്കുകയാണ്. ഇതിന്റെ നിയന്ത്രണത്തിന് ആവശ്യമായ നടപടികൾ പ്രാവർത്തികമാക്കേണ്ടതുണ്ട്. വന്യമൃഗ ശല്യം തടയാൻ നായാട്ടിന് അനുമതി വേണം. എന്നാൽ ഇത്തരം നടപടി രാജ്യത്ത് നിരോധിച്ചിരിക്കുകയാണ്. വന്യമൃ​ഗങ്ങളെ തൊടാൻ‌ പാടില്ലെന്ന നിലയിലാണ് ഇപ്പേൾ‌ പോകുന്നത്.

എൽഡിഎഫ് സർക്കാരിന് ഇനിയും ഭരണത്തുടർച്ച ഉണ്ടാകും

സ. പിണറായി വിജയൻ

അടിസ്ഥാന സൗകര്യവും അക്കാദമിക്‌ മികവും സാധ്യമാക്കി സംസ്ഥാനത്തെ സർവകലാശാലകൾ ലോകനിലവാരത്തിലേക്ക്‌ ഉയരുകയാണ്‌. ഉന്നത വിദ്യാഭ്യാസ മേഖലയിൽ സർക്കാരിന്റെ ഇടപെടൽ അർഥപൂർണമായ ഫലപ്രാപ്‌തിയിലേക്ക്‌ എത്തി.

കേരളത്തിന്റെ ഭരണചരിത്രത്തിൽ സവിശേഷമായ സ്ഥാനം ഉറപ്പിച്ചാണ് എൽഡിഎഫ് സർക്കാർ മുന്നോട്ടുപോകുന്നത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

രണ്ടാം പിണറായി സർക്കാർ നാലു വർഷം പിന്നിടുകയാണ്. കേരളത്തിന്റെ ഭരണചരിത്രത്തിൽ സവിശേഷമായ സ്ഥാനം ഉറപ്പിച്ചാണ് എൽഡിഎഫ് സർക്കാർ മുന്നോട്ടുപോകുന്നത്. 1957ൽ അധികാരമേറ്റ കേരളത്തിലെ ആദ്യത്തെ കമ്യൂണിസ്റ്റ് മന്ത്രിസഭ ആധുനിക കേരളത്തിന് അടിത്തറയിട്ടു.