Skip to main content

നികുതി വരുമാനത്തിൽ ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനം കാഴ്ച വയ്ക്കുമ്പോഴും അർഹമായ കേന്ദ്ര വിഹിതം നിഷേധിക്കപ്പെടുന്നതിന്റെ ഭാഗമായുള്ള സാമ്പത്തിക ബുദ്ധിമുട്ട് സംസ്ഥാനത്ത് രൂപപ്പെടുന്നു

കേരളത്തിന്റെ വലിയ കുതിച്ചുചാട്ടത്തിനുള്ള കർമപരിപാടിയാണ്‌ അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റായി നിയമസഭയിൽ അവതരിപ്പിച്ചത്‌. സാമ്പത്തിക രംഗത്ത്‌ രാജ്യമാകെ മരവിപ്പുണ്ട്‌. ഇത്‌ നേരിടാൻ സർക്കാർ ചെലവ്‌ ഉയർത്തുകയാണ്‌ പ്രധാനപ്പെട്ട ആയുധം. കേരളത്തിന്റെ സമ്പദ്‌ഘടനയെ കൂടുതൽ ചലനാത്മകമാക്കുകയാണ്‌ സാമ്പത്തിക മരവിപ്പ്‌ മറികടക്കാനുള്ള മാർഗം. ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്കാണ്‌ കേന്ദ്ര സർക്കാർ കേരളത്തെ തള്ളിവിടാൻ നോക്കുന്നത്‌. കേന്ദ്രത്തിന്റെ വിവേചനവും പ്രതികാര മനോഭാവവും മുലമുണ്ടാകുന്ന കടുത്ത സാമ്പത്തിക ആക്രമണത്തിനുമുന്നിൽ തളർന്നിരിക്കാനാകില്ല. നമ്മുടെ നാടിനെ കൂടുതൽ മുന്നോട്ടേക്ക്‌ നയിച്ചേ ആകൂ. പുതിയ കേരളത്തിന്റെ സാധ്യതകളും ശേഷിയും ഉപയോഗപ്പെടുത്തുക എന്ന ലക്ഷ്യത്തിനായുള്ള വിശദമായ പദ്ധതിരേഖ ബജറ്റിലുണ്ട്‌. ലോകമാകെയും രാജ്യത്തും സംസ്ഥാനത്തിനുള്ളിലും കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി സംഭവിച്ച മാറ്റങ്ങളെ നിരീക്ഷിക്കുകയും അതിനനുസൃതമായി പുതിയ വികസന പന്ഥാവ് രൂപപ്പെടുത്തുകയും ചെയ്യുക എന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിന്റെ പ്രഖ്യാപിതമായ നയത്തെ കൂടുതൽ ശക്തിപ്പെടുത്തുന്ന പ്രഖ്യാപനങ്ങളാണ് ബജറ്റിലുള്ളത്. കാൽ നൂറ്റാണ്ടിനുള്ളിൽ കേരളത്തെ ലോകത്തിലെ ഏതൊരു വികസിത രാജ്യത്തിനും സമാനമായ ജീവിത നിലവാരത്തിലേക്കും അടിസ്ഥാന സൗകര്യ വികസനത്തിലേക്കും എത്തിക്കുക എന്ന ലക്ഷ്യമാണ് ഇടത് മുന്നണിക്കുള്ളത്. ഇതിലേക്കായി ശാസ്ത്ര സാങ്കേതിക വിദ്യയിലെ നേട്ടങ്ങളെ ഉപയോഗപ്പെടുത്തി സാമ്പത്തിക ഉൽപ്പാദനം ശക്തിപ്പെടുത്തുകയും അതിലൂടെ വിജ്ഞാന സമ്പദ്‌വ്യവസ്ഥയെ സംസ്ഥാനത്തിന്റെ പ്രധാനപ്പെട്ട ഉൽപ്പാദന രംഗമാക്കി മാറ്റുകയും ചെയ്യാനുള്ള പ്രവർത്തനങ്ങൾ നാം ആവിഷ്കരിച്ചിട്ടുണ്ട്. അതിന്റെ ഗുണഫലങ്ങൾ കണ്ടുവരികയാണ്. ഉന്നത വിദ്യാഭ്യാസ – ഗവേഷണ –ഉൽപ്പന്ന നിർമാണ മേഖലകളിൽ മുന്നോട്ടുപോകാൻ നമുക്ക് സാധിച്ചിട്ടുണ്ട്. രാജ്യത്തെ തന്നെ പ്രധാനപ്പെട്ട ഗവേഷണ കേന്ദ്രങ്ങളും സംരംഭക സ്ഥാപനങ്ങളും സംസ്ഥാനത്ത് സ്ഥാപിക്കാൻ നമുക്ക് കഴിഞ്ഞു. അടിസ്ഥാന മേഖലകളിലും ക്ഷേമരംഗത്തും രാജ്യത്തെ ഏറ്റവും മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുന്നതിനൊപ്പമാണ് പുതിയ കാലത്തെ അഭിസംബോധന ചെയ്യാനുള്ള പ്രവർത്തനങ്ങളേറ്റെടുക്കുന്നത് എന്നതും എടുത്തു പറയേണ്ട കാര്യമാണ്. ആരോഗ്യം, വിദ്യാഭ്യാസം, സഹകരണം, തദ്ദേശ സ്വയംഭരണം, പൊതുവിതരണം, കൃഷി തുടങ്ങി വിവിധ മേഖലകളിൽ രാജ്യത്തെ തന്നെ ഏറ്റവും മികച്ച ഭരണ മാതൃകകളും വികസന ക്ഷേമ പ്രവർത്തനങ്ങളും സംസ്ഥാനം വിജയകരമായി ആവിഷ്കരിച്ചിട്ടുണ്ട്.

കേന്ദ്ര ഗവൺമെന്റും ദേശീയ അന്തർദേശീയ ഏജൻസികളും പുറത്തു വിടുന്ന വിവിധ റിപ്പോർട്ടുകളിലും കണക്കുകളിലും മിക്കവാറും രംഗങ്ങളിൽ കേരളം ഒന്നാം സ്ഥാനത്താണ്. ഈ മികവുറ്റ നില തുടരാനും കൂടുതൽ മുന്നോട്ട് കേരളത്തെ നയിക്കാനും പ്രതിജ്ഞാബദ്ധമായ ഒരു ഗവൺമെന്റിന്റെ നയരേഖയാണ് ഈ ബജറ്റ്. കേരളത്തിന്റെ മുന്നോട്ടുപോക്കിന് ഏറ്റവും വലിയ പ്രതിബന്ധമായി നിൽക്കുന്നത് കേന്ദ്ര അവഗണനയാണ്.വികസന പദ്ധതികൾ അനുവദിക്കുന്നതിലും അർഹമായ നികുതി വിഹിതം സംസ്ഥാനത്തിന്‌ നൽകുന്നതിലും കേന്ദ്രം വലിയ അവഗണന കാട്ടുന്നു. സംസ്ഥാനത്തുനിന്ന് പിരിച്ചുകൊണ്ടുപോകുന്ന കേന്ദ്ര നികുതിയിലെ അർഹമായ സംസ്ഥാന വിഹിതം വെട്ടിക്കുറയ്ക്കുന്നു. 57,000 കോടി രൂപ ഒരു വർഷം സംസ്ഥാന വരുമാനത്തിൽ കുറവ് ഉണ്ടാകുമ്പോൾ സംഭവിക്കുന്ന സാമ്പത്തിക ഞെരുക്കമാണ് സംസ്ഥാനത്തിനുള്ളത്. വരുമാനം വർധിപ്പിച്ചാണ്‌ ഇതിനെ നേരിടാൻ ശ്രമിക്കുന്നത്‌. അടുത്ത സാമ്പത്തിക വർഷം 2020-–-21 നെ അപേക്ഷിച്ച് തനത്‌ നികുതി വരുമാനം ഇരട്ടിയാകുമെന്നത്‌ നിസ്തർക്കമാണ്. നികുതി വരുമാനത്തിൽ ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനം കാഴ്ച വയ്ക്കുമ്പോഴും അർഹമായ കേന്ദ്ര വിഹിതം നിഷേധിക്കപ്പെടുന്നതിന്റെ ഭാഗമായുള്ള സാമ്പത്തിക ബുദ്ധിമുട്ട് സംസ്ഥാനത്ത് രൂപപ്പെടുന്നു എന്നതാണ്‌ യാഥാർഥ്യം.

കേരളത്തിന് 100-ൽ 21 രൂപ, �യുപിക്ക്‌ 46, ബിഹാറിന് 70
ഏറ്റവും ഒടുവിൽ പുറത്തു വന്ന റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ സ്റ്റേറ്റ് ഫിനാൻസസ് റിപ്പോർട്ട് പ്രകാരം 2021-–-23 വർഷങ്ങളിലെ കണക്കെടുത്താൽ 65 രൂപ സംസ്ഥാനങ്ങൾ പിരിച്ചെടുത്താൽ 35 രൂപ കേന്ദ്രം തരും എന്നതാണ് ദേശീയ ശരാശരി. എന്നാൽ 79 രൂപ കേരളം പിരിച്ചെടുക്കുമ്പോൾ കേന്ദ്രം 21 രൂപ തരുന്നു എന്നതാണ് കണക്ക്. അതായത്‌ സംസ്ഥാന വരുമാനത്തിൽ 100 രൂപയിൽ 21 രൂപ മാത്രമാണ് കേന്ദ്രത്തിന്റെ സംഭാവന. ഉത്തർപ്രദേശിന് 100-ൽ 46 രൂപ കേന്ദ്രം നൽകുന്നു. ബിഹാറിനാകട്ടെ 100-ൽ 70 രൂപയാണ് കേന്ദ്രം നൽകുന്നത്. ഈ അനീതിയാണ് നാം ചൂണ്ടിക്കാട്ടുന്നത്.

കേരളം എന്ന സൂര്യോദയ �സമ്പദ്‌വ്യവസ്ഥ
കേരളം വികസനത്തിന്റെ സൂര്യോദയമേഖലയാണ് എന്നതിൽ ചിലർക്കെങ്കിലും സംശയമുണ്ടാകാം. വികസനത്തിന്റെ അനന്ത സാധ്യതകളുള്ള, ശാസ്ത്ര സാങ്കേതിക പുരോഗതിയുടെ സഹായത്തോടെ മുന്നേറാൻ കഴിയുന്ന ചലനാത്മകമായ മേഖലകളാണവ. കേരളത്തിന്റെ ഉൽപ്പാദന മേഖലകളെല്ലാം ഇത്തരത്തിൽ ചലനാത്മകവും ഡിമാന്റ് ഉള്ളവയുമാണ്. അതുകൊണ്ടു തന്നെ പ്രതീക്ഷാനിർഭര‌മായ ഒരു സമ്പദ്‌വ്യവസ്ഥയാണ് നമ്മുടേതെന്ന് നിസ്സംശയം പറയാൻ കഴിയും. വിഴിഞ്ഞം തുറമുഖം, ടൂറിസം, ആരോഗ്യം, വ്യവസായം തുടങ്ങിയ മേഖലകളിലെല്ലാം വളർച്ചയുടെ അനന്ത സാധ്യതകൾ നമുക്കുണ്ട്. വിജ്ഞാന സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്താൻ കഴിയുംവിധം ഐടി,- വ്യവസായ, ഉന്നതവിദ്യാഭ്യാസ മേഖലകളിൽക്കൂടി കുതിച്ചുചാട്ടമുണ്ടാക്കാനായാൽ അത് വലിയ നേട്ടത്തിന് വഴിവയ്ക്കും.

വിഴിഞ്ഞം– ഭാവി കേരളത്തിന്റെ �വികസന കവാടം
വിഴിഞ്ഞം തുറമുഖം ഭാവി കേരളത്തിന്റെ വികസന കവാടമാണ്. ലോകത്തിലെ ഏറ്റവും തിരക്കേറിയ കപ്പൽപ്പാതയിൽ സ്ഥിതി ചെയ്യുന്ന വിഴിഞ്ഞത്തെ ഏറ്റവും പ്രധാനപ്പെട്ട ഒരു വാണിജ്യ കേന്ദ്രമാക്കി മാറ്റാൻ കഴിയും. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട തുറമുഖനഗരങ്ങളിലൊന്നാക്കി വിഴിഞ്ഞത്തെ മാറ്റാനുള്ള പ്രവർത്തനങ്ങൾ ആവിഷ്കരിക്കുകയാണ്.
സ്വകാര്യമേഖലയെക്കൂടി പങ്കാളികളാക്കി വലിയ വികസനം സാധ്യമാക്കാൻ സർക്കാർ ബജറ്റിൽ പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ട്. മത്സ്യത്തൊഴിലാളികൾ ഉൾപ്പെടെയുള്ള പ്രാദേശിക ജനവിഭാഗങ്ങൾക്കുകൂടി വിഴിഞ്ഞം പദ്ധതിയുടെ പ്രയോജനം ലഭ്യമാകുന്ന തരത്തിലുള്ള പദ്ധതികളും ബജറ്റിലുണ്ട്. വിഴിഞ്ഞം മുതൽ നാവായിക്കുളം വരെയുള്ള ഔട്ടർ റിങ്‌ റോഡിന്റെയും വികസന ഇടനാഴിയുടെയും സമയബന്ധിതമായ നിർമാണം സർക്കാർ ഉറപ്പാക്കും. 1970-കളുടെ അവസാനത്തിൽ ചൈനയിൽ രൂപംകൊടുത്ത ഡെവലപ്പ്‌മെന്റ് സോൺ എന്ന ആശയം കേരളത്തിന് മാതൃകയാക്കാൻ കഴിയുമോ എന്നതും പരിശോധിക്കുകയാണ്.

ടൂറിസം, കെയർ ഇക്കണോമി : �സാധ്യതകളുടെ പുതിയകാലം
ടൂറിസം, ആരോഗ്യ പരിപാലനം, ഗവേഷണം തുടങ്ങിയ മേഖലകളിൽ സംസ്ഥാനത്തിന്റെ സാധ്യതകൾ ഉപയോഗപ്പെടുത്തും. ലോകത്തിന്റെ കെയർ ക്യാപ്പിറ്റലാക്കി കേരളത്തെ മാറ്റാൻ കഴിയും. ഉന്നതവിദ്യാഭ്യാസവും ഗവേഷണവും ഡിജിറ്റൽ സർവകലാശാലയും സാങ്കേതിക സർവകലാശാലയും ഉൾപ്പെടെ കേരളത്തിലെ സർവകലാശാലകളിൽ നടക്കുന്ന മുന്നേറ്റത്തിന് എല്ലാവിധ പിന്തുണയും സർക്കാർ നൽകിവരികയാണ്. ഉന്നത വിദ്യാഭ്യാസ മേഖലയിലെ പ്രവർത്തനങ്ങൾക്ക് പ്രത്യേക ശ്രദ്ധ ബജറ്റിൽ നൽകിയിട്ടുണ്ട്.‌ ഗ്രഫീൻ, ന്യൂട്രാസ്യൂട്ടിക്കൽസ്, മൈക്രോ ബയോം തുടങ്ങിയ മേഖലകളിലെ ഗവേഷണ സ്ഥാപനങ്ങൾ, സയൻസ് പാർക്കുകൾ, സ്കിൽ പാർക്കുകൾ, ഐടി ഇടനാഴികൾ, വ്യവസായ ഇടനാഴികൾ, ഗിഫ്റ്റ് സിറ്റി തുടങ്ങിയവയെല്ലാം ഈ മേഖലയിൽ വലിയ മുന്നേറ്റത്തിന് വഴിയൊരുക്കും. മൂലധന നിക്ഷേപവും അടിസ്ഥാന സൗകര്യ വികസനവും സർക്കാർ, സ്വകാര്യ മേഖല, സർക്കാർ- സ്വകാര്യ പങ്കാളിത്തം എന്നിങ്ങനെ വിവിധ മേഖലകളിൽ കൂടുതൽ മൂലധന നിക്ഷേപമുണ്ടാക്കുക എന്നതാണ് സർക്കാർ ലക്ഷ്യമിടുന്നത്. കേരളത്തിന്റെ ഏറ്റവും വലിയ കരുത്തായ പ്രവാസി മേഖലയെ നാടിന്റെ വികസന പ്രവർത്തനവുമായി ബന്ധപ്പെടുത്താനുള്ള പദ്ധതികളും രൂപീകരിക്കും. കേന്ദ്രം ഏർപ്പെടുത്തുന്ന സാമ്പത്തിക ഉപരോധത്തിന്റെ പശ്ചാത്തലത്തിൽ, കാലവിളംബമില്ലാതെ വികസന ലക്ഷ്യങ്ങൾ പൂർത്തീകരിക്കാൻ നമുക്ക് അവലംബിക്കാൻ കഴിയുന്ന മാതൃകകൾ ഇവയൊക്കെയാണ്. ഭാവി കേരളത്തെ നിർണയിക്കാൻ കഴിയുന്ന അതിപ്രധാനമായ മേഖലകളിൽ നടത്തേണ്ടുന്ന പ്രവർത്തനങ്ങൾ സംബന്ധിച്ച നിർദേശങ്ങളും ബജറ്റിലുണ്ട്. നവകേരള സൃഷ്ടിക്ക് ഇവ ചവിട്ടുപടികളാകുമെന്ന ശുഭപ്രതീക്ഷയാണുള്ളത്.
 

കൂടുതൽ ലേഖനങ്ങൾ

തളിപ്പറമ്പിലെ വ്യാപാര സമുച്ചയത്തിലുണ്ടായ തീപിടുത്തത്തിൽ നാശനഷ്ടം സംഭവിച്ച വ്യാപാരികൾക്കും തൊഴിലാളികൾക്കും സംസ്ഥാനത്തുണ്ടായ സമാന ദുരന്തങ്ങൾക്ക് തുല്യമായ പാക്കേജ് അനുവദിക്കുന്നത് സംസ്ഥാന സർക്കാർ പരിഗണിക്കും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

തളിപ്പറമ്പിലെ വ്യാപാര സമുച്ചയത്തിലുണ്ടായ തീപിടുത്തത്തിൽ നാശനഷ്ടം സംഭവിച്ച വ്യാപാരികൾക്കും തൊഴിലാളികൾക്കും സംസ്ഥാനത്തുണ്ടായ സമാന ദുരന്തങ്ങൾക്ക് തുല്യമായ പാക്കേജ് അനുവദിക്കുന്നത് സംസ്ഥാന സർക്കാർ പരിഗണിക്കും. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയൻ ഉറപ്പ് നൽകിയിട്ടുണ്ട്.

തിരുവനന്തപുരം-ബെംഗളൂരു റൂട്ടിൽ വന്ദേഭാരത് സ്ലീപ്പർ ഏർപ്പെടുത്താൻ എല്ലാ പഠനവും കഴിഞ്ഞ് ദക്ഷിണ റെയിൽവേ തന്നെ സമർപ്പിച്ച നിർദ്ദേശത്തിനുമേൽ എന്തുകൊണ്ട് മാസങ്ങളായി കേന്ദ്ര റെയിൽവേ മന്ത്രാലയം അടയിരുന്നു?

സ. ജോൺ ബ്രിട്ടാസ് എംപി

തെരഞ്ഞെടുപ്പ് അടുത്ത സ്ഥിതിക്ക് ഇനിയും മുഴുത്ത നമ്പറുകൾ പ്രതീക്ഷിക്കണം.. എറണാകുളം-ബെംഗളൂരു വന്ദേഭാരത് സർവീസ് ഏർപ്പെടുത്തുന്നത് സംബന്ധിച്ച നാടകീയ രംഗങ്ങളാണ് ഈ കുറുപ്പിന് ആധാരം.

അർഹമായ സഹായം നിഷേധിച്ച് ദുരന്തബാധിതരെ കേന്ദ്രം കൈയൊഴിയുമ്പോഴും അവരെ ചേർത്തുപിടിച്ച്, താങ്ങും തണലുമാകാൻ കേരളത്തിലെ ഇടതുപക്ഷപ്രസ്ഥാനങ്ങളും പിണറായി വിജയൻ സർക്കാരും തയ്യാറാകുകതന്നെ ചെയ്യും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേന്ദ്രം ഭരിക്കുന്ന മോദിസർക്കാർ, കേരളത്തിലെ എൽഡിഎഫ് സർക്കാരിനോട് രാഷ്ട്രീയവിവേചനം കാണിക്കുകയാണെന്ന് സിപിഐ എം നേരത്തേതന്നെ വ്യക്തമാക്കിയതാണ്.

എക്കാലത്തെയും മഹാനായ വിപ്ലവകാരി ചെഗുവേരയുടെ ഓര്‍മകൾക്ക് മുന്നില്‍ ഒരു പിടി രക്തപുഷ്പങ്ങള്‍

വിപ്ലവ നക്ഷത്രം ചെ എന്ന 'ഏർണസ്റ്റോ ഗുവേര ഡി ലാ സെർന'യുടെ അൻപത്തിയെട്ടാം രക്തസാക്ഷി ദിനമാണിന്ന്. അർജന്റീനയിൽ റൊസാരിയോയിൽ ജനിച്ച മാർക്സിസ്റ്റ് വിപ്ലവകാരിയും ഗറില്ലസമരതന്ത്രങ്ങളുടെ കിടയറ്റനേതാവും ക്യൂബൻ വിമോചനപ്പോരാട്ടത്തിൽ ഫിദൽ കാസ്ട്രോയുടെ ഉറ്റ സഹായിയും ആയിരുന്നു ചെഗുവേര.