Skip to main content

നോട്ടുനിരോധനം മോദിയുടെ ഹിമാലയൻ മണ്ടത്തരം

2016 നവംബർ 8ന് രാത്രി രാഷ്ട്രത്തെ അഭിസംബോധന ചെയ്തുകൊണ്ട് തന്റെ തുഗ്ലക് പരിഷ്കാര പരമ്പരയിൽ ആദ്യത്തേത് മോദി പ്രഖ്യാപിച്ചു; അർദ്ധരാത്രി മുതൽ 500 ഉം 1000 ഉം നോട്ടുകൾ പിൻവലിക്കുന്നു. രാജ്യത്തെ നോട്ടുകളുടെ 86 ശതമാനവും ഒറ്റയടിക്ക് ഇല്ലാതാക്കി. അന്നു രാത്രിതന്നെ ഒരുമണിക്കൂർ കഴിഞ്ഞപ്പോൾ എന്റെ ചേംബറിൽ നടത്തിയ പത്രസമ്മേളനത്തിൽ ഇതിനെ ഭ്രാന്തൻ നടപടിയെന്നാണു ഞാൻ വിശേഷിപ്പിച്ചത്.

പിറ്റേന്ന് നിയമസഭയിൽ ‘‘ധനമന്ത്രി ഇങ്ങനെ ജനങ്ങളെ പരിഭ്രാന്തരാക്കരുത്’’ എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നെ ഉപദേശിച്ചു. വിശദമായ പ്രസ്താവന സഭയിൽ വയ്ക്കണമെന്ന് കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു. അന്നു നിയമസഭ പിരിയുന്നതിനുമുമ്പ് നോട്ടുനിരോധനത്തിന്റെ ഗുരുതരമായ പ്രത്യാഘാതങ്ങളെക്കുറിച്ചു വിശദമായ ഒരു പ്രസ്താവന ഞാൻ നടത്തി. അന്നു പറഞ്ഞവയെല്ലാം പിന്നീട് ഏതാണ്ട് യാഥാർത്ഥ്യമായിത്തീർന്നു.

നോട്ടുനിരോധനം തനി മണ്ടത്തരമാണെന്ന് സാമ്പത്തികശാസ്ത്രം അറിയാവുന്ന ഏതൊരു വ്യക്തിയും സമ്മതിക്കും. യുദ്ധംപോലുള്ള സവിശേഷകാലത്ത് നോട്ടിന്റെ മൂല്യം പാടെ തകർന്ന് അതിന്റെ ഉപയോഗം നഷ്ടപ്പെടുമ്പോൾ മാത്രമേ ഇത്തരത്തിലുള്ള നടപടികൾ സ്വീകരിക്കാറുള്ളൂ. എന്നിട്ടും ആദ്യ ദിവസങ്ങളിൽ തുറന്ന് എതിർക്കാൻ അപൂർവ്വംപേരേ ഉണ്ടായിരുന്നുള്ളൂ. കോൺഗ്രസ്സിൽനിന്നുപോലും പിറ്റേന്ന് അനുകൂലമായ അഭിപ്രായങ്ങളാണ് രേഖപ്പെടുത്തിയത്. എന്തുകൊണ്ട്?

ഇവിടെയാണ് പ്രധാനമന്ത്രി മോദിയുടെ പ്രചണ്ഡപ്രചാരണ ശൈലിയുടെ പ്രസക്തി. കള്ളപ്പണവേട്ടയുടെ ധീരപോരാളിയായിട്ടാണ് മോദി നോട്ടുനിരോധനവുമായി ഇറങ്ങിയത്. ഒരാളും കള്ളപ്പണക്കാരോടൊപ്പമാണെന്ന ആക്ഷേപമേൽക്കാൻ തയ്യാറല്ലായിരുന്നു. അതുകൊണ്ട് ഒന്നുകിൽ നിശബ്ദരായി; അല്ലെങ്കിൽ കള്ളപ്പണം തടയുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ചു സംസാരിച്ചു തടിയൂരി.

ഇന്നിപ്പോൾ മോദി മാറ്റിമാറ്റിപ്പറഞ്ഞതെല്ലാം വീൺവാക്കുകളാണെന്നു വ്യക്തമാണ്. എന്നാൽ ഒരു കൂസലുമില്ലാതെ അദ്ദേഹം പുതിയ ഞെട്ടിപ്പിക്കുന്ന ആഖ്യാനങ്ങൾ നടത്തി മുന്നോട്ടുപോവുകയാണ്. നോട്ടുനിരോധനം പോലൊന്ന് നടന്നതായിട്ടേ ഭാവിക്കുന്നില്ല. ഇതാണ് മോദിയുടെ ശൈലി.
 

കൂടുതൽ ലേഖനങ്ങൾ

ഭീകരവാദത്തിനെതിരെ കേരളത്തിൽ സിപിഐ എമ്മിന്റെ നേതൃത്വത്തിൽ വിപുലമായ സദസ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ഭീകരവാദത്തിനെതിരെ കേരളത്തിൽ സിപിഐ എമ്മിന്റെ നേതൃത്വത്തിൽ ഏപ്രിൽ 29നും 30നും വിപുലമായ സദസ് സംഘടിപ്പിക്കും. സംസ്ഥാനത്തെ എല്ലാ ഏരിയയിലും ഭീകരവാദത്തിനെതിരെ മാനവികത എന്ന മുദ്രാവാക്യമുയർത്തി വൈകുന്നേരങ്ങളിൽ വിപുലമായ സദസുകൾ സംഘടിപ്പിക്കും. വർഗീയതയ്ക്കും ഭീകരവാദത്തിനും മതമില്ല.

വന്യജീവി നിയന്ത്രണത്തിന് ലോകമെങ്ങുമുള്ള നായാട്ട് പോലുള്ള മാർഗ്ഗങ്ങൾ ഇവിടെയുമാകാം എന്നാൽ ഇക്കാര്യത്തിൽ കേന്ദ്ര നിയമം എതിരാണ്

സ. പിണറായി വിജയൻ

വന്യ മൃഗങ്ങൾ വർധിച്ചുകൊണ്ടിരിക്കുകയാണ്. ഇതിന്റെ നിയന്ത്രണത്തിന് ആവശ്യമായ നടപടികൾ പ്രാവർത്തികമാക്കേണ്ടതുണ്ട്. വന്യമൃഗ ശല്യം തടയാൻ നായാട്ടിന് അനുമതി വേണം. എന്നാൽ ഇത്തരം നടപടി രാജ്യത്ത് നിരോധിച്ചിരിക്കുകയാണ്. വന്യമൃ​ഗങ്ങളെ തൊടാൻ‌ പാടില്ലെന്ന നിലയിലാണ് ഇപ്പേൾ‌ പോകുന്നത്.

എൽഡിഎഫ് സർക്കാരിന് ഇനിയും ഭരണത്തുടർച്ച ഉണ്ടാകും

സ. പിണറായി വിജയൻ

അടിസ്ഥാന സൗകര്യവും അക്കാദമിക്‌ മികവും സാധ്യമാക്കി സംസ്ഥാനത്തെ സർവകലാശാലകൾ ലോകനിലവാരത്തിലേക്ക്‌ ഉയരുകയാണ്‌. ഉന്നത വിദ്യാഭ്യാസ മേഖലയിൽ സർക്കാരിന്റെ ഇടപെടൽ അർഥപൂർണമായ ഫലപ്രാപ്‌തിയിലേക്ക്‌ എത്തി.

കേരളത്തിന്റെ ഭരണചരിത്രത്തിൽ സവിശേഷമായ സ്ഥാനം ഉറപ്പിച്ചാണ് എൽഡിഎഫ് സർക്കാർ മുന്നോട്ടുപോകുന്നത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

രണ്ടാം പിണറായി സർക്കാർ നാലു വർഷം പിന്നിടുകയാണ്. കേരളത്തിന്റെ ഭരണചരിത്രത്തിൽ സവിശേഷമായ സ്ഥാനം ഉറപ്പിച്ചാണ് എൽഡിഎഫ് സർക്കാർ മുന്നോട്ടുപോകുന്നത്. 1957ൽ അധികാരമേറ്റ കേരളത്തിലെ ആദ്യത്തെ കമ്യൂണിസ്റ്റ് മന്ത്രിസഭ ആധുനിക കേരളത്തിന് അടിത്തറയിട്ടു.