Skip to main content

നീതിക്കും സമത്വത്തിനും വേണ്ടി പൊരുതുന്ന ഓരോ മനുഷ്യനിലും ആവേശം നിറയ്ക്കുന്ന വിപ്ലവ പ്രതീകമാണ് സഖാവ് എകെ ഗോപാലൻ

ഇന്ന് എകെജി ദിനം. നീതിക്കും സമത്വത്തിനും വേണ്ടി പൊരുതുന്ന ഓരോ മനുഷ്യനിലും ആവേശം നിറയ്ക്കുന്ന വിപ്ലവ പ്രതീകമാണ് സഖാവ് എകെ ഗോപാലൻ. പാവങ്ങളുടെ പടത്തലവനായി തൊഴിലാളി വർഗ വിമോചനത്തിനായി അക്ഷരാർത്ഥത്തിൽ സ്വയം സമർപ്പിക്കുകയായിരുന്നു എ കെ ജി. ദരിദ്ര ജനവിഭാഗത്തിന്റെ ഉന്നമനത്തിനായി ഉറച്ച സ്വരമുയർത്തിയ എകെജി രാജ്യമാകെ ആദരം നേടി.
സാമൂഹ്യ അതിർവരമ്പുകളെല്ലാം അപ്രസക്തമാക്കുന്ന മാനവികതയാണ് അദ്ദേഹം എന്നും ഉയർത്തിപ്പിടിച്ചത്. ജാതിവിവേചനത്തിനെതിരെ നടന്ന ഗുരുവായൂർ സത്യഗ്രഹമുൾപ്പെടെയുള്ള ചരിത്രപ്രസിദ്ധമായ സമരങ്ങളുടെ നേതൃനിരയിലാണ് എകെജിയുടെ സ്ഥാനം.
ഭ്രാന്താലയം എന്നു ആക്ഷേപിക്കപ്പെടാൻ മാത്രം തീവ്രമായി ജാതി വിവേചനവും അന്ധവിശ്വാസങ്ങളും അനാചാരങ്ങളും അനീതികളും നിലനിന്നിരുന്ന ഒരു കാലം കേരളത്തിലുണ്ടായിരുന്നു. ആ ഇരുട്ടിനെ വകഞ്ഞുമാറ്റി സമത്വത്തിന്റെയും ശാസ്ത്രചിന്തയുടേയും വെളിച്ചം വിതറി കേരളത്തെ ആധുനിക സമൂഹമെന്ന നിലയിൽ പ്രകാശിപ്പിച്ചത് നവോത്ഥാന പ്രസ്ഥാനങ്ങളാണ്. ഗുരുവും അയ്യങ്കാളിയും ചട്ടമ്പി സ്വാമികളും സഹോദരൻ അയ്യപ്പനും വിടി ഭട്ടതിരിപ്പാടുമുൾപ്പെടെ അനവധി മഹദ് വ്യക്തിത്വങ്ങളെപ്പോലെ നവോത്ഥാന ചിന്തയുടെ വിത്തുപാകാൻ യത്നിച്ച സാമൂഹ്യപരിഷ്കർത്താവു കൂടിയാണ് സഖാവ് എകെജി. അവരോടൊപ്പം അണിനിരന്ന് യാഥാസ്ഥിതികത്വത്തെ തകർത്തെറിഞ്ഞ് അതിനു മുകളിൽ പടുത്തുയർത്തിയതാണ് ഇന്നു നാം കാണുന്ന ആധുനിക കേരളം.
ജാതിചിന്ത പൂർണ്ണമായും പിഴുതെറിയണമെന്ന ലക്ഷ്യത്തോടെയാണ് ഇവിടത്തെ ഇടതു പുരോഗമന പ്രസ്ഥാനങ്ങൾ മുന്നോട്ടു പോകുന്നത്. എന്നാൽ ആ ശ്രമത്തിനു തുരങ്കം വയ്ക്കും വിധം വിവേചനപൂർണ്ണമായ യാഥാസ്ഥിതിക ചിന്താഗതികൾ ജനങ്ങൾക്കിടയിൽ വീണ്ടും വളർത്താനുള്ള സാഹചര്യമാണ് സംഘപരിവാർ ഒരുക്കുന്നത്. ആ ആശയധാരയുടെ സ്വാധീനത്തിൽ ചിലരെങ്കിലും പതിച്ചു പോകുന്നുണ്ട്. ന്യൂനപക്ഷങ്ങൾക്കും ദളിത് വിഭാഗങ്ങളുക്കുമെതിരെ ആൾക്കൂട്ട വിചാരണയും അക്രമവും അഴിച്ചു വിടാൻ പ്രേരിപ്പിക്കും വിധം പ്രാകൃതമാണിവരുടെ നീതിബോധം. ആർക്കെതിരേയും ഹിംസാത്മകമായ ജാതിയുടേയും മതവർഗീയതയുടെയും വെറുപ്പിൽ മുക്കിയ വാക്കുകൾ അഴിച്ചു വിടാമെന്ന തെറ്റിദ്ധാരണ ഇവർക്കുണ്ട്.
ജാതിമതഭേദമില്ലാത്ത, സ്നേഹവും സാഹോദര്യവും നീതിയും തുല്യതയും പുലരുന്ന കേരളത്തിനായാണ് എകെജി സ്വയം സമർപ്പിച്ചത്. അതിന് ഭംഗംവരുത്താനുള്ള ഏതു ശ്രമങ്ങളെയും ചെറുത്തു തോൽപ്പിക്കാനുള്ള കരുത്താണ് എകെജി സ്മരണ.
 

കൂടുതൽ ലേഖനങ്ങൾ

തളിപ്പറമ്പിലെ വ്യാപാര സമുച്ചയത്തിലുണ്ടായ തീപിടുത്തത്തിൽ നാശനഷ്ടം സംഭവിച്ച വ്യാപാരികൾക്കും തൊഴിലാളികൾക്കും സംസ്ഥാനത്തുണ്ടായ സമാന ദുരന്തങ്ങൾക്ക് തുല്യമായ പാക്കേജ് അനുവദിക്കുന്നത് സംസ്ഥാന സർക്കാർ പരിഗണിക്കും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

തളിപ്പറമ്പിലെ വ്യാപാര സമുച്ചയത്തിലുണ്ടായ തീപിടുത്തത്തിൽ നാശനഷ്ടം സംഭവിച്ച വ്യാപാരികൾക്കും തൊഴിലാളികൾക്കും സംസ്ഥാനത്തുണ്ടായ സമാന ദുരന്തങ്ങൾക്ക് തുല്യമായ പാക്കേജ് അനുവദിക്കുന്നത് സംസ്ഥാന സർക്കാർ പരിഗണിക്കും. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയൻ ഉറപ്പ് നൽകിയിട്ടുണ്ട്.

തിരുവനന്തപുരം-ബെംഗളൂരു റൂട്ടിൽ വന്ദേഭാരത് സ്ലീപ്പർ ഏർപ്പെടുത്താൻ എല്ലാ പഠനവും കഴിഞ്ഞ് ദക്ഷിണ റെയിൽവേ തന്നെ സമർപ്പിച്ച നിർദ്ദേശത്തിനുമേൽ എന്തുകൊണ്ട് മാസങ്ങളായി കേന്ദ്ര റെയിൽവേ മന്ത്രാലയം അടയിരുന്നു?

സ. ജോൺ ബ്രിട്ടാസ് എംപി

തെരഞ്ഞെടുപ്പ് അടുത്ത സ്ഥിതിക്ക് ഇനിയും മുഴുത്ത നമ്പറുകൾ പ്രതീക്ഷിക്കണം.. എറണാകുളം-ബെംഗളൂരു വന്ദേഭാരത് സർവീസ് ഏർപ്പെടുത്തുന്നത് സംബന്ധിച്ച നാടകീയ രംഗങ്ങളാണ് ഈ കുറുപ്പിന് ആധാരം.

അർഹമായ സഹായം നിഷേധിച്ച് ദുരന്തബാധിതരെ കേന്ദ്രം കൈയൊഴിയുമ്പോഴും അവരെ ചേർത്തുപിടിച്ച്, താങ്ങും തണലുമാകാൻ കേരളത്തിലെ ഇടതുപക്ഷപ്രസ്ഥാനങ്ങളും പിണറായി വിജയൻ സർക്കാരും തയ്യാറാകുകതന്നെ ചെയ്യും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേന്ദ്രം ഭരിക്കുന്ന മോദിസർക്കാർ, കേരളത്തിലെ എൽഡിഎഫ് സർക്കാരിനോട് രാഷ്ട്രീയവിവേചനം കാണിക്കുകയാണെന്ന് സിപിഐ എം നേരത്തേതന്നെ വ്യക്തമാക്കിയതാണ്.

എക്കാലത്തെയും മഹാനായ വിപ്ലവകാരി ചെഗുവേരയുടെ ഓര്‍മകൾക്ക് മുന്നില്‍ ഒരു പിടി രക്തപുഷ്പങ്ങള്‍

വിപ്ലവ നക്ഷത്രം ചെ എന്ന 'ഏർണസ്റ്റോ ഗുവേര ഡി ലാ സെർന'യുടെ അൻപത്തിയെട്ടാം രക്തസാക്ഷി ദിനമാണിന്ന്. അർജന്റീനയിൽ റൊസാരിയോയിൽ ജനിച്ച മാർക്സിസ്റ്റ് വിപ്ലവകാരിയും ഗറില്ലസമരതന്ത്രങ്ങളുടെ കിടയറ്റനേതാവും ക്യൂബൻ വിമോചനപ്പോരാട്ടത്തിൽ ഫിദൽ കാസ്ട്രോയുടെ ഉറ്റ സഹായിയും ആയിരുന്നു ചെഗുവേര.