Skip to main content

ഓണത്തിനും കേരളത്തിന് കേന്ദ്രത്തിന്റെ കടുംവെട്ട്: കേന്ദ്രം പിടിച്ചുവെച്ചത്‌ ₹3685 കോടി

മലയാളികളുടെ ദേശീയോത്സവമായ ഓണക്കാലത്തും കേരളത്തിന് അർഹമായ വിഹിതം തടഞ്ഞുവച്ച്‌ കേരളത്തോടുള്ള ദ്രോഹം കേന്ദ്രസർക്കാർ തുടരുകയാണ്. വായ്പയെടുക്കാനുളള അനുമതിപത്രവും കേന്ദ്രം നൽകുന്നില്ല. ക്ഷേമപെൻഷനും ജീവനക്കാർക്കുള്ള ആനുകൂല്യങ്ങൾക്കും വിലക്കയറ്റം നിയന്ത്രിക്കാനുള്ള വിപണിയിടപെടലിനും വൻ തുക സംസ്ഥാന സർക്കാരിന്‌ കണ്ടെത്തേണ്ടിവരും. ഈ സന്ദർഭത്തിൽ കടുത്ത സാമ്പത്തിക പ്രതിസന്ധി ഉണ്ടാക്കി മലയാളികളുടെ ഓണാഘോഷത്തിന്റെ നിറം കെടുത്താനാണ്‌ കേന്ദ്രത്തിന്റെ ശ്രമം. എന്നാൽ ഈ സാഹചര്യത്തിലും മറ്റ്‌ ചെലവുകൾ ചുരുക്കി ജനങ്ങൾക്ക്‌ ആശ്വാസമേകാനുള്ള ശ്രമത്തിലാണ്‌ സംസ്ഥാന സർക്കാർ.

നിയമസഭയിൽ വച്ച കണക്കുപ്രകാരം ധനകമീഷൻ അവാർഡും കേന്ദ്രാവിഷ്കൃത പദ്ധതിത്തുകയുമായി 3685 കോടിരൂപയാണ്‌ കുടിശ്ശികയുള്ളത്‌. പതിനഞ്ചാം ധനകമീഷൻ ശുപാർശപ്രകാരമുള്ളതിൽ 1273 കോടി രൂപ കുടിശ്ശികയാണ്‌. ഹെൽത്ത്‌ ഗ്രാന്റ്‌ 725.45 കോടി, തദ്ദേശഭരണ സ്ഥാപന ഗ്രാന്റ്‌ 513.64 കോടി, സ്‌റ്റേറ്റ്‌ ഡിസാസ്‌റ്റർ മിറ്റിഗേഷൻ ഫണ്ട്‌ 34.70 കോടി എന്നിങ്ങനെയാണ്‌ ഈ തുക. കേന്ദ്രാവിഷ്കൃത പദ്ധതികളിലെ കേന്ദ്രവിഹിതവും പിടിച്ചുവയ്‌ക്കുന്നു. പദ്ധതി മുടങ്ങാതിരിക്കാൻ കേന്ദ്രവിഹിതം സംസ്ഥാനം മുൻകൂട്ടി മുടക്കിയാലും ആ തുകയും അനുവദിക്കില്ല. ഇങ്ങനെ കിട്ടാനുള്ളത്‌ 1662 കോടി രൂപയാണ്‌. കോളേജ് അധ്യാപകർക്ക് യുജിസി നിരക്കിൽ ശമ്പളപരിഷ്കാരം നടപ്പാക്കിയ വകയിലുളള 750 കോടിയുടെ ഗ്രാന്റും ലഭിച്ചിട്ടില്ല.

വായ്പയെടുക്കാൻ അനുമതിപത്രം നൽകാനാവശ്യപ്പെട്ട്‌ കേരളം നിരവധിതവണ കേന്ദ്രധനമന്ത്രാലയത്തെ സമീപിച്ചിരുന്നു. ജൂലൈ 22ന്‌ ധനമന്ത്രി സ. കെ എൻ ബാലഗോപാൽ കേന്ദ്രധനമന്ത്രി നിർമല സീതാരാമനെ സന്ദർശിച്ച്‌ കേരളത്തിന്റെ ആവശ്യങ്ങൾ അവതരിപ്പിച്ചെങ്കിലും അനുകൂല നിലപാടുണ്ടായില്ല. ഈ സാഹചര്യത്തിലും ക്ഷേമപദ്ധതികൾ മുടങ്ങാതെ ജനങ്ങൾക്ക്‌ ആശ്വാസമേകാനുള്ള ശ്രമത്തിലാണ്‌ സർക്കാർ. വയനാട്‌ ദുരന്തംനടന്ന്‌ ഒരു മാസം പിന്നിട്ടിട്ടും കേന്ദ്രം സഹായം അനുവദിച്ചിട്ടില്ല. എങ്കിലും ദുരിതബാധിതരെ ചേർത്തുപിടിച്ച്‌ ജീവിതത്തിലേക്ക്‌ നയിക്കുകയാണ്‌ എൽഡിഎഫ് സർക്കാർ. ഇവരുടെ പുനരധിവാസം ഉൾപ്പെടെ വൻ സാമ്പത്തികബാധ്യതയുണ്ട്‌. ഇതിനു പുറമേയാണ്‌ ഓണത്തിന്റെ ചെലവുകൾ. ഇതിനിടയിലും സംസ്ഥാനത്തെ ക്ഷേമപെൻഷൻ ഒരുഗഡു വിതരണം ആരംഭിച്ചു. ഓണത്തിനുമുമ്പ്‌ രണ്ട്‌ ഗഡുകൂടി നൽകും. എന്നിട്ടും കേന്ദ്രം കേരളത്തോടുള്ള അനീതി തുടരുകയാണ്.

കൂടുതൽ ലേഖനങ്ങൾ

ഭീകരവാദത്തിനെതിരെ കേരളത്തിൽ സിപിഐ എമ്മിന്റെ നേതൃത്വത്തിൽ വിപുലമായ സദസ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ഭീകരവാദത്തിനെതിരെ കേരളത്തിൽ സിപിഐ എമ്മിന്റെ നേതൃത്വത്തിൽ ഏപ്രിൽ 29നും 30നും വിപുലമായ സദസ് സംഘടിപ്പിക്കും. സംസ്ഥാനത്തെ എല്ലാ ഏരിയയിലും ഭീകരവാദത്തിനെതിരെ മാനവികത എന്ന മുദ്രാവാക്യമുയർത്തി വൈകുന്നേരങ്ങളിൽ വിപുലമായ സദസുകൾ സംഘടിപ്പിക്കും. വർഗീയതയ്ക്കും ഭീകരവാദത്തിനും മതമില്ല.

വന്യജീവി നിയന്ത്രണത്തിന് ലോകമെങ്ങുമുള്ള നായാട്ട് പോലുള്ള മാർഗ്ഗങ്ങൾ ഇവിടെയുമാകാം എന്നാൽ ഇക്കാര്യത്തിൽ കേന്ദ്ര നിയമം എതിരാണ്

സ. പിണറായി വിജയൻ

വന്യ മൃഗങ്ങൾ വർധിച്ചുകൊണ്ടിരിക്കുകയാണ്. ഇതിന്റെ നിയന്ത്രണത്തിന് ആവശ്യമായ നടപടികൾ പ്രാവർത്തികമാക്കേണ്ടതുണ്ട്. വന്യമൃഗ ശല്യം തടയാൻ നായാട്ടിന് അനുമതി വേണം. എന്നാൽ ഇത്തരം നടപടി രാജ്യത്ത് നിരോധിച്ചിരിക്കുകയാണ്. വന്യമൃ​ഗങ്ങളെ തൊടാൻ‌ പാടില്ലെന്ന നിലയിലാണ് ഇപ്പേൾ‌ പോകുന്നത്.

എൽഡിഎഫ് സർക്കാരിന് ഇനിയും ഭരണത്തുടർച്ച ഉണ്ടാകും

സ. പിണറായി വിജയൻ

അടിസ്ഥാന സൗകര്യവും അക്കാദമിക്‌ മികവും സാധ്യമാക്കി സംസ്ഥാനത്തെ സർവകലാശാലകൾ ലോകനിലവാരത്തിലേക്ക്‌ ഉയരുകയാണ്‌. ഉന്നത വിദ്യാഭ്യാസ മേഖലയിൽ സർക്കാരിന്റെ ഇടപെടൽ അർഥപൂർണമായ ഫലപ്രാപ്‌തിയിലേക്ക്‌ എത്തി.

കേരളത്തിന്റെ ഭരണചരിത്രത്തിൽ സവിശേഷമായ സ്ഥാനം ഉറപ്പിച്ചാണ് എൽഡിഎഫ് സർക്കാർ മുന്നോട്ടുപോകുന്നത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

രണ്ടാം പിണറായി സർക്കാർ നാലു വർഷം പിന്നിടുകയാണ്. കേരളത്തിന്റെ ഭരണചരിത്രത്തിൽ സവിശേഷമായ സ്ഥാനം ഉറപ്പിച്ചാണ് എൽഡിഎഫ് സർക്കാർ മുന്നോട്ടുപോകുന്നത്. 1957ൽ അധികാരമേറ്റ കേരളത്തിലെ ആദ്യത്തെ കമ്യൂണിസ്റ്റ് മന്ത്രിസഭ ആധുനിക കേരളത്തിന് അടിത്തറയിട്ടു.