Skip to main content

സർവകലാശാലകളുടെ സ്വയംഭരണം അട്ടിമറിക്കാൻ കേന്ദ്രം ഗവർണറിലൂടെ ശ്രമിക്കുന്നു

സർവകലാശാലകളുടെ സ്വയംഭരണം അട്ടിമറിക്കാൻ കേന്ദ്രം ഗവർണറിലൂടെ ശ്രമിക്കുകയാണ് കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ എസ്‌എഫ്‌ഐ വലിയ മുന്നേറ്റമാണ്‌ നടത്തിയിട്ടുള്ളത്‌. കേരളത്തിന്റെ എല്ലാ സർവകലാശാലകളിലും വമ്പിച്ച വിജയത്തോടുകൂടി എസ്‌എഫ്‌ഐയ്ക്ക്‌ നല്ലരീതിയിൽ മുന്നേറ്റം സൃഷ്ടിക്കാൻ സാധിച്ചിട്ടുണ്ട്‌. സർവകലാശാലകളുടെ ഉന്നതമായ നിലവാരം പരിശോധിച്ചാലും മികച്ച വിജയം തന്നെയാണ്‌ കേരളത്തിനുള്ളത്‌. ഇന്ത്യയിലെ ഏറ്റവും മികച്ച 100 കോളേജുകളിൽ 14 എണ്ണം കേരളത്തിലേതാണ്‌. എന്നാൽ സർവകലാശാലകളുടെ സ്വയംഭരണം തകർക്കുന്നതിനു വേണ്ടിയുള്ള നിലപാടാണ്‌ കേന്ദ്രത്തിന്റെ പിൻബലത്തോടെ ഗവർണർ നിർവഹിച്ചു കൊണ്ടിരിക്കുന്നത്.

കോടതികളെ മറികടന്നാണ്‌ വൈസ്‌ ചാൻസലർമാരെ ഗവർണർ നിയമിക്കുന്നത്‌. ആർഎസ്‌എസിന്റെ ഏറ്റവും പ്രധാനപ്പെട്ട പ്രവർത്തകരെ വിസിയായി താൽക്കാലികമായി നിയമിക്കുകയാണ്‌. ഈ വിസിമാർ അധികാരത്തിൽ വന്നതോടുകൂടി ഗവർണർ പറയുന്നത്‌ മാത്രം അടിസ്ഥാനമാക്കി കാവിവത്കരണത്തിന്റെ രാഷ്‌ട്രീയം കൈകാര്യം ചെയ്യുന്ന സ്ഥിതിയിലേക്ക്‌ കാര്യങ്ങൾ വന്നിരിക്കുകയാണ്‌. സിൻഡിക്കേറ്റ്‌ എടുക്കുന്ന തീരുമാനങ്ങൾ നടപ്പിലാക്കാൻ വൈസ്‌ ചാൻസലർമാർ തയ്യാറാകുന്നില്ല. അവർ ഗവർണർ എന്താണ്‌ തീരുമാനിക്കുന്നത്‌ എന്നാണ്‌ നോക്കുന്നത്‌. ഉന്നതവിദ്യാഭ്യാസ മേഖലയിലെ സ്വയംഭരണാധികാര സ്ഥാപനങ്ങളുടെ എല്ലാ അധികാര അവകാശങ്ങളെയും ഇല്ലായ്‌മ ചെയ്തിരിക്കുന്നു.കേരളയൂണിവേഴ്‌സിറ്റി യൂണിയൻ വിസി അംഗീകരിക്കാത്തതും യൂണിയന്റെ പ്രവർത്തനം നടത്താതിരിക്കാനുള്ള ശ്രമവും അതിന്റെ ഫലമാണ്.

കൊല്ലം ജില്ലാ സമ്മേളനം നല്ല നിലയിൽ പൂർത്തിയായി. എന്നാൽ തെറ്റായ വാർത്തകളാണ് മാധ്യമങ്ങൾ ആദ്യം മുതലേ പ്രചരിപ്പിച്ചത്‌. ആധികാരികമായി ഞങ്ങൾ പറയുന്നത്‌ ശരിയാണ്‌ എന്ന്‌ പറയുന്ന മാധ്യമങ്ങൾ ഉൾപ്പടെ ഇതിൽ എടുത്ത സമീപനം ഇനിയങ്ങോട്ട് വരാനിരിക്കുന്ന സമ്മേളനങ്ങളിൽ സ്വീകരിക്കാൻ പോകുന്ന സമീപനത്തിന്റെ സൂചനയാണ്. സമ്മേളനത്തിന്റെ ആദ്യ ദിവസം സംസാരിക്കാത്ത തന്നെ സംസാരിച്ചെന്ന രീതിയിൽ ചില മാധ്യമങ്ങൾ വാർത്തകൊടുത്തു. അത് തെറ്റായ രീതി ആണെന്നും സംസാരിക്കുന്നതിന് മുമ്പ്‌ തന്നെ തെറ്റായി വാർത്ത നൽകുന്ന രീതി മോശം പ്രവണതയാണ്‌. മാധ്യമങ്ങൾ സാമാന്യമര്യാദ പാലിക്കേണ്ടതുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തിൽ യുഡി എഫ്‌ സീറ്റ് നിലനിർത്തുകയാണ് ചെയ്തത് എന്നാൽ എൽഡിഎഫിന് വലിയ പരാജയം യുഡിഎഫിന്‌ വലിയ നേട്ടം എന്നരീതിയിൽ പ്രചരിപ്പിക്കുന്നത്‌ തെറ്റാണ്.
 

കൂടുതൽ ലേഖനങ്ങൾ

ഭീകരവാദത്തിനെതിരെ കേരളത്തിൽ സിപിഐ എമ്മിന്റെ നേതൃത്വത്തിൽ വിപുലമായ സദസ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ഭീകരവാദത്തിനെതിരെ കേരളത്തിൽ സിപിഐ എമ്മിന്റെ നേതൃത്വത്തിൽ ഏപ്രിൽ 29നും 30നും വിപുലമായ സദസ് സംഘടിപ്പിക്കും. സംസ്ഥാനത്തെ എല്ലാ ഏരിയയിലും ഭീകരവാദത്തിനെതിരെ മാനവികത എന്ന മുദ്രാവാക്യമുയർത്തി വൈകുന്നേരങ്ങളിൽ വിപുലമായ സദസുകൾ സംഘടിപ്പിക്കും. വർഗീയതയ്ക്കും ഭീകരവാദത്തിനും മതമില്ല.

വന്യജീവി നിയന്ത്രണത്തിന് ലോകമെങ്ങുമുള്ള നായാട്ട് പോലുള്ള മാർഗ്ഗങ്ങൾ ഇവിടെയുമാകാം എന്നാൽ ഇക്കാര്യത്തിൽ കേന്ദ്ര നിയമം എതിരാണ്

സ. പിണറായി വിജയൻ

വന്യ മൃഗങ്ങൾ വർധിച്ചുകൊണ്ടിരിക്കുകയാണ്. ഇതിന്റെ നിയന്ത്രണത്തിന് ആവശ്യമായ നടപടികൾ പ്രാവർത്തികമാക്കേണ്ടതുണ്ട്. വന്യമൃഗ ശല്യം തടയാൻ നായാട്ടിന് അനുമതി വേണം. എന്നാൽ ഇത്തരം നടപടി രാജ്യത്ത് നിരോധിച്ചിരിക്കുകയാണ്. വന്യമൃ​ഗങ്ങളെ തൊടാൻ‌ പാടില്ലെന്ന നിലയിലാണ് ഇപ്പേൾ‌ പോകുന്നത്.

എൽഡിഎഫ് സർക്കാരിന് ഇനിയും ഭരണത്തുടർച്ച ഉണ്ടാകും

സ. പിണറായി വിജയൻ

അടിസ്ഥാന സൗകര്യവും അക്കാദമിക്‌ മികവും സാധ്യമാക്കി സംസ്ഥാനത്തെ സർവകലാശാലകൾ ലോകനിലവാരത്തിലേക്ക്‌ ഉയരുകയാണ്‌. ഉന്നത വിദ്യാഭ്യാസ മേഖലയിൽ സർക്കാരിന്റെ ഇടപെടൽ അർഥപൂർണമായ ഫലപ്രാപ്‌തിയിലേക്ക്‌ എത്തി.

കേരളത്തിന്റെ ഭരണചരിത്രത്തിൽ സവിശേഷമായ സ്ഥാനം ഉറപ്പിച്ചാണ് എൽഡിഎഫ് സർക്കാർ മുന്നോട്ടുപോകുന്നത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

രണ്ടാം പിണറായി സർക്കാർ നാലു വർഷം പിന്നിടുകയാണ്. കേരളത്തിന്റെ ഭരണചരിത്രത്തിൽ സവിശേഷമായ സ്ഥാനം ഉറപ്പിച്ചാണ് എൽഡിഎഫ് സർക്കാർ മുന്നോട്ടുപോകുന്നത്. 1957ൽ അധികാരമേറ്റ കേരളത്തിലെ ആദ്യത്തെ കമ്യൂണിസ്റ്റ് മന്ത്രിസഭ ആധുനിക കേരളത്തിന് അടിത്തറയിട്ടു.