Skip to main content

കോൺഗ്രസ് നേതാക്കൻമാർക്ക് അഴിമതി ആയാലും കൊലപാതകം ആയാലും എന്തൊരു പ്രിവിലേജാണ് കേരളത്തിലെ മാധ്യമങ്ങൾ നൽകുന്നത്

പറയാതെ വയ്യ. കോൺഗ്രസ് നേതാക്കൻമാർക്ക് അഴിമതി ആയാലും കൊലപാതകം ആയാലും എന്തൊരു പ്രിവിലേജാണ് കേരളത്തിലെ മാധ്യമങ്ങൾ നൽകുന്നത്! അവരുടെ ചെയ്തികൾവച്ച് മറ്റാരുടെയും തെറ്റായ പ്രവർത്തനങ്ങളെ ന്യായീകരിക്കാനോ ഗൗരവം കുറച്ചുകാണാനോ ഞാൻ തുനിയില്ല. പക്ഷേ, ഇപ്പോൾ വയനാടിലെ കോൺഗ്രസ്സ് ജില്ലാ ട്രഷററും മകനും ആത്മഹത്യ സംബന്ധിച്ച വിവരങ്ങൾ ഏതൊരാളെയും ഞെട്ടിക്കേണ്ടതാണ്. പക്ഷേ, കോൺഗ്രസ് നേതാക്കൾക്ക് ഞെട്ടലില്ല, മാധ്യമങ്ങൾക്കുമില്ല. ഇരട്ട ആത്മഹത്യയ്ക്ക് പ്രത്യക്ഷ കാരണക്കാരായ എംഎൽഎയെയും ഡിസിസി പ്രസിഡന്റിനെയും കോൺഗ്രസും മാധ്യമങ്ങളും ചേർത്തു നിർത്തുകയായിരുന്നു.
ഇപ്പോളിതാ ആ നിർഭാഗ്യവാനായ മനുഷ്യന്റെ ആത്മഹത്യാ കുറിപ്പ് പുറത്തുവന്നിരിക്കുന്നു. ഐ.സി. ബാലകൃഷ്ണൻ എംഎൽഎയും ഡിസിസി പ്രസിഡന്റും കൂടി നടത്തിയ ബാങ്ക് നിയമന തട്ടിപ്പിൽ ഒടുവിൽ കുടുങ്ങിയത് ഡിസിസി ട്രഷറർ. എല്ലാ ഉത്തരവാദിത്വവും ഏറ്റെടുത്ത് പലതവണ അദ്ദേഹം കോൺഗ്രസ്സ് നേതാക്കന്മാർക്ക് പിന്നാലെ നടന്നു. കെപിസിസി പ്രസിഡന്റിനോടും സഹായത്തിനായി കരഞ്ഞപേക്ഷിച്ചു. ആരും സഹായിച്ചില്ല, ഗത്യന്തരമില്ലാതെ അദ്ദേഹവും മകനും ആത്മഹത്യ ചെയ്തു. കോൺഗ്രസ്സിന്റെ ഒരു നേതാവും ആ ആത്മഹത്യ പോലും ഗൗരവത്തിലെടുത്തില്ല. പ്രതിയായ എംഎൽഎയോടൊപ്പം നിൽക്കും എന്നവർ പറയുകയും ചെയ്തു.
മനുഷ്യത്വം എന്നത് അയലത്തുകൂടി പോയിട്ടുള്ള ഒരാൾക്കും സാധിക്കാത്ത വിധം ആത്മഹത്യ കുറിപ്പിനെപോലും അവർ തള്ളിപ്പറഞ്ഞു. ‘ഇത് ആത്മഹത്യ കുറിപ്പാണോയെന്ന് ആർക്കറിയാം” എന്നാണ് ഒരു നേതാവ് പറഞ്ഞത്. അച്ചനും മകനും നഷ്ടപ്പെട്ട കോൺഗ്രസ്സ് നേതാവിന്റെ കുടുംബത്തെ ഇങ്ങനെ ആക്ഷേപിക്കാൻ എങ്ങനെയാണ് മനസുവരുന്നത്?
ആത്മഹത്യ കുറിപ്പ് രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, കെപിസിസി പ്രസിഡന്റ്, പ്രതിപക്ഷനേതാവ് എന്നിവർക്ക് അയച്ചു കൊടുത്തു. പത്തു ദിവസം കാത്തിരിക്കണമെന്നും എന്നിട്ടും നടപടി ഉണ്ടായില്ലെങ്കിൽ മാത്രം പോലീസിനും മാധ്യമങ്ങൾക്കും നൽകണമെന്നുമാണ് ആത്മഹത്യ ചെയ്ത എൻ.എം. വിജയൻ ബന്ധുക്കളോട് നിർദ്ദേശിച്ചിരുന്നത്. കോൺഗ്രസിനോട് മേൽപ്പറഞ്ഞ നേതാക്കൾക്കൊന്നും ഇല്ലാത്ത കൂറ് ആ മനുഷ്യന് ഉണ്ടായിരുന്നു എന്നുവേണം കരുതാൻ.
കത്തുകിട്ടി പത്തുദിവസം കഴിഞ്ഞിട്ടും ഒരു കോൺഗ്രസ്സ് നേതാവും പ്രശ്നത്തിൽ ഇടപെടുകയോ ഫോണിൽ പോലും ബന്ധപ്പെടുകയോ ചെയ്യാത്ത സാഹചര്യത്തിലാണ് അവർ കുറിപ്പ് പ്രസിദ്ധീകരണത്തിന് നൽകുന്നതെന്ന് മകൾ അറിയിച്ചു. ഒരു നേതാവും തിരിഞ്ഞുനോക്കിയില്ല. കത്ത് പുറത്തുവരും എന്ന് അറിഞ്ഞിട്ടുപോലും അനങ്ങിയില്ല. വന്നാലും ഞങ്ങൾക്കൊരു ചുക്കുമില്ലെന്ന ധാർഷ്ട്യം, മാധ്യമങ്ങൾ കയ്യിലുണ്ടെന്ന അഹങ്കാരം!
 

കൂടുതൽ ലേഖനങ്ങൾ

തളിപ്പറമ്പിലെ വ്യാപാര സമുച്ചയത്തിലുണ്ടായ തീപിടുത്തത്തിൽ നാശനഷ്ടം സംഭവിച്ച വ്യാപാരികൾക്കും തൊഴിലാളികൾക്കും സംസ്ഥാനത്തുണ്ടായ സമാന ദുരന്തങ്ങൾക്ക് തുല്യമായ പാക്കേജ് അനുവദിക്കുന്നത് സംസ്ഥാന സർക്കാർ പരിഗണിക്കും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

തളിപ്പറമ്പിലെ വ്യാപാര സമുച്ചയത്തിലുണ്ടായ തീപിടുത്തത്തിൽ നാശനഷ്ടം സംഭവിച്ച വ്യാപാരികൾക്കും തൊഴിലാളികൾക്കും സംസ്ഥാനത്തുണ്ടായ സമാന ദുരന്തങ്ങൾക്ക് തുല്യമായ പാക്കേജ് അനുവദിക്കുന്നത് സംസ്ഥാന സർക്കാർ പരിഗണിക്കും. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയൻ ഉറപ്പ് നൽകിയിട്ടുണ്ട്.

തിരുവനന്തപുരം-ബെംഗളൂരു റൂട്ടിൽ വന്ദേഭാരത് സ്ലീപ്പർ ഏർപ്പെടുത്താൻ എല്ലാ പഠനവും കഴിഞ്ഞ് ദക്ഷിണ റെയിൽവേ തന്നെ സമർപ്പിച്ച നിർദ്ദേശത്തിനുമേൽ എന്തുകൊണ്ട് മാസങ്ങളായി കേന്ദ്ര റെയിൽവേ മന്ത്രാലയം അടയിരുന്നു?

സ. ജോൺ ബ്രിട്ടാസ് എംപി

തെരഞ്ഞെടുപ്പ് അടുത്ത സ്ഥിതിക്ക് ഇനിയും മുഴുത്ത നമ്പറുകൾ പ്രതീക്ഷിക്കണം.. എറണാകുളം-ബെംഗളൂരു വന്ദേഭാരത് സർവീസ് ഏർപ്പെടുത്തുന്നത് സംബന്ധിച്ച നാടകീയ രംഗങ്ങളാണ് ഈ കുറുപ്പിന് ആധാരം.

അർഹമായ സഹായം നിഷേധിച്ച് ദുരന്തബാധിതരെ കേന്ദ്രം കൈയൊഴിയുമ്പോഴും അവരെ ചേർത്തുപിടിച്ച്, താങ്ങും തണലുമാകാൻ കേരളത്തിലെ ഇടതുപക്ഷപ്രസ്ഥാനങ്ങളും പിണറായി വിജയൻ സർക്കാരും തയ്യാറാകുകതന്നെ ചെയ്യും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേന്ദ്രം ഭരിക്കുന്ന മോദിസർക്കാർ, കേരളത്തിലെ എൽഡിഎഫ് സർക്കാരിനോട് രാഷ്ട്രീയവിവേചനം കാണിക്കുകയാണെന്ന് സിപിഐ എം നേരത്തേതന്നെ വ്യക്തമാക്കിയതാണ്.

എക്കാലത്തെയും മഹാനായ വിപ്ലവകാരി ചെഗുവേരയുടെ ഓര്‍മകൾക്ക് മുന്നില്‍ ഒരു പിടി രക്തപുഷ്പങ്ങള്‍

വിപ്ലവ നക്ഷത്രം ചെ എന്ന 'ഏർണസ്റ്റോ ഗുവേര ഡി ലാ സെർന'യുടെ അൻപത്തിയെട്ടാം രക്തസാക്ഷി ദിനമാണിന്ന്. അർജന്റീനയിൽ റൊസാരിയോയിൽ ജനിച്ച മാർക്സിസ്റ്റ് വിപ്ലവകാരിയും ഗറില്ലസമരതന്ത്രങ്ങളുടെ കിടയറ്റനേതാവും ക്യൂബൻ വിമോചനപ്പോരാട്ടത്തിൽ ഫിദൽ കാസ്ട്രോയുടെ ഉറ്റ സഹായിയും ആയിരുന്നു ചെഗുവേര.