Skip to main content

സംഘപരിവാറിന്റെ ആക്രമണോത്സുക പ്രത്യയശാസ്ത്രത്തിനെതിരെ ഒന്നിച്ചു നിന്ന് പോരാടാനും പ്രതിരോധമുയർത്താനും ഏവർക്കും ഊർജ്ജം പകരുന്നതാണ് സാകിയ ജഫ്രിയുടെ സ്‌മരണകൾ

വർഗീയതക്കെതിരെ തന്റെ ജീവിതം തന്നെ പോരാട്ടമാക്കിയ സാകിയ ജഫ്രി ഓർമയായിരിക്കുന്നു. 2002ലെ ഗുജറാത്ത് വംശഹത്യക്കിടെ സംഘപരിവാർ അക്രമികൾ ചുട്ടെരിച്ച മുൻ കോൺഗ്രസ് എംപി എഹ്‌സാൻ ജഫ്രിയുടെ വിധവയായ സാകിയ കലാപത്തിന് നേതൃത്വം നൽകിയവർക്കെതിരെ നടത്തിയ രണ്ട് പതിറ്റാണ്ടു നീണ്ട നിയമപോരാട്ടം മതനിരപേക്ഷ ഇന്ത്യയുടെ ചരിത്രത്തിലെ അത്യുജ്ജല അധ്യായമാണ്. അന്ന് കലാപകാരികൾ അഹമ്മദാബാദിലെ ഗുൽബർഗ് സൊസൈറ്റിയിൽ നടത്തിയ നരമേധത്തിൽ എഹ്‌സാൻ ജഫ്രിയുടെയടക്കം 69 പേരുടെ ജീവനാണ് ഇല്ലാതായത്. അക്രമികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാനായുള്ള സാകിയ ജഫ്രിയുടെ നിയമയുദ്ധം കലാപത്തിന്റെ ഇരകൾക്ക് നീതിയുറപ്പാക്കാനുള്ള പോരാട്ടമായി മാറുകയായിരുന്നു. ആ നീതി ഇന്നും ഉറപ്പാക്കാൻ സാധിച്ചിട്ടില്ല എന്നത് ഏറെ ദുഖകരമായ കാര്യമാണ്. സംഘപരിവാറിന്റെ ആക്രമണോത്സുക പ്രത്യയശാസ്ത്രത്തിനെതിരെ ഒന്നിച്ചു നിന്ന് പോരാടാനും പ്രതിരോധമുയർത്താനും ഏവർക്കും ഊർജ്ജം പകരുന്നതാണ് സാകിയ ജഫ്രിയുടെ സ്‌മരണകൾ.
 

കൂടുതൽ ലേഖനങ്ങൾ

യെമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് സ. കെ രാധാകൃഷ്‌ണൻ എംപി പ്രധാനമന്ത്രിക്ക് കത്തയച്ചു

യെമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് സ. കെ രാധാകൃഷ്‌ണൻ എംപി പ്രധാനമന്ത്രിക്ക് കത്തയച്ചു. ജൂലൈ 16 ന് വധശിക്ഷ നടപ്പിലാക്കുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. ഇനിയും കേന്ദ്ര സർക്കാരിന് ഇടപെടാൻ സമയമുണ്ട്.

ആർഎസ്എസിന്റെ തിട്ടൂരമനുസരിച്ച് കാര്യങ്ങൾ ചെയ്യാൻ പുറപ്പെട്ടാൽ വിദ്യാർഥികളും പൊതുപ്രസ്ഥാനവും അതിന് വഴിപ്പെടില്ല

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിലെ സർവകലാശാലകളിൽ എന്തും ചെയ്യാമെന്ന അവസ്ഥ അം​ഗീകരിച്ചു നൽകില്ല. കേരള സർവകലാശാല വൈസ് ചാൻസലർ കൈക്കൊള്ളുന്നത് തെറ്റായ നിലപാടാണ്. കോടതിപോലും അത് ചൂണ്ടിക്കാണിച്ചു. ആർഎസ്എസിന്റെ തിട്ടൂരമനുസരിച്ച് കാര്യങ്ങൾ ചെയ്യാൻ പുറപ്പെട്ടാൽ വിദ്യാർഥികളും പൊതുപ്രസ്ഥാനവും അതിന് വഴിപ്പെടില്ല.

ഭരണഘടനയുടെ ആമുഖത്തിൽനിന്ന് സോഷ്യലിസം, മതനിരപേക്ഷത എന്നീ വാക്കുകൾ നീക്കംചെയ്യണമെന്ന ആർഎസ്എസ് നേതൃത്വത്തിന്റെ ആവശ്യം ഇന്ത്യൻ റിപ്പബ്ലിക്കിന്റെ അടിസ്ഥാന ദർശനത്തിനുനേരെയുള്ള പ്രത്യക്ഷ ആക്രമണമാണ്

സ. എം എ ബേബി

ഭരണഘടനയുടെ ആമുഖത്തിൽനിന്ന് സോഷ്യലിസം, മതനിരപേക്ഷത എന്നീ വാക്കുകൾ നീക്കംചെയ്യണമെന്ന ആർഎസ്എസ് നേതൃത്വത്തിന്റെ ആവശ്യം ഇന്ത്യൻ റിപ്പബ്ലിക്കിന്റെ അടിസ്ഥാന ദർശനത്തിനുനേരെയുള്ള പ്രത്യക്ഷ ആക്രമണമാണ്.

തൊഴിലാളികളുടെയും കർഷകരുടെയും ഇടയിൽ ശക്തമായ ഐക്യം സൃഷ്ടിക്കുന്നതിനും തൊഴിലാളി അനുകൂലവും ജനോപകാരപ്രദവുമായ നയങ്ങൾക്കുവേണ്ടി വാദിക്കുന്നതിനുമാണ് ഈ പണിമുടക്ക് ലക്ഷ്യമിടുന്നത്

സ. എം എ ബേബി

2025 ജൂലൈ 9 ന്, പത്ത് കേന്ദ്ര ട്രേഡ് യൂണിയനുകളുടെ സംയുക്ത വേദി നയിക്കുന്ന ഒരു വമ്പിച്ച രാജ്യവ്യാപക പൊതു പണിമുടക്കിന് ഇന്ത്യ സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. വിവിധ മേഖലാ ഫെഡറേഷനുകളുടെ പിന്തുണയോടെയാണ് ഇത് നടക്കുന്നത്.