Skip to main content

ചൂഷണങ്ങളിൽ നിന്നുള്ള വിമോചനത്തിനായി മനുഷ്യർ നടത്തുന്ന പോരാട്ടങ്ങൾക്ക് ധൈഷണികവും ശാസ്ത്രീയവുമായ പ്രത്യയശാസ്ത്ര അടിത്തറ നൽകി എന്നതാണ് കാൾ മാർക്സിന്റെ ഏറ്റവും പ്രധാന സംഭാവന

കാൾ മാർക്‌സിന്റെ വിയോഗത്തിന് 142 വർഷങ്ങൾ പൂർത്തിയാവുകയാണ്. ചൂഷണങ്ങളിൽ നിന്നുള്ള വിമോചനത്തിനായി മനുഷ്യർ നടത്തുന്ന പോരാട്ടങ്ങൾക്ക് ധൈഷണികവും ശാസ്ത്രീയവുമായ പ്രത്യയശാസ്ത്ര അടിത്തറ നൽകി എന്നതാണ് കാൾ മാർക്സിന്റെ ഏറ്റവും പ്രധാന സംഭാവന. മുതലാളിത്ത വ്യവസ്ഥിതിയെ ഇഴകീറി പരിശോധിച്ച മാർക്സ് അതെങ്ങനെ കോടാനുകോടി വരുന്ന തൊഴിലാളിവർഗത്തെ അടിമതുല്യമാക്കുന്നു എന്ന് തുറന്നു കാണിച്ചു. മനുഷ്യ സമൂഹത്തിന്റെ ചരിത്രം വർഗ്ഗസമരങ്ങളുടെ ചരിത്രമാണെന്ന് വിശദമാക്കിയ കാൾ മാർക്സ് ലോകത്തിന്റെ ഭാവിയിലേയ്ക്ക് വെളിച്ചം വീശുകയും ചെയ്തു. തൊഴിലാളി വർഗ മുന്നേറ്റത്തിലൂടെ സോഷ്യലിസം കെട്ടിപ്പടുക്കേണ്ടതിന്റെ ആവശ്യകത ലോകത്തെ ബോധ്യപ്പെടുത്തി. രാഷ്ട്രീയവും സാമ്പത്തിക ശാസ്ത്രവും കലയും ഭാഷയും ഉൾപ്പെടെ മനുഷ്യ സംസ്കാരത്തിന്റെ സമസ്തമേഖലകളേയും ആഴത്തിൽ മനസ്സിലാക്കാനുതകുന്ന ദർശനമായി മാർക്സിസം വളർന്നു. അത് മാനവിക വിമോചനത്തിനുള്ള ദാർശനികായുധമായി മാറി.
മുതലാളിത്ത പ്രതിസന്ധി കൂടുതൽ രൂക്ഷമാവുകയും സാമ്രാജ്യത്വമുയർത്തുന്ന ഭീഷണി കൂടുതൽ ശക്തമാവുകയും ചെയ്യുന്ന വർത്തമാനകാല സാഹചര്യത്തിൽ കാൾ മാർക്സിന്റെ ചിന്തകളുടെ പ്രസക്തിയേറുകയാണ്. മുതലാളിത്ത രാജ്യങ്ങളിൽ പോലും മാർക്സിന്റെ ആശയങ്ങൾ ജനങ്ങൾ കൂടുതൽ താല്പര്യത്തോടെ പഠിക്കാൻ ശ്രമിക്കുന്നു. മാർക്സ് പകർന്നു തന്ന വെളിച്ചം നമ്മുടെ ലോകവീക്ഷണത്തെ കൂടുതൽ വ്യക്തവും കണിശവും ആക്കുമെന്ന് ലോകം തിരിച്ചറിയുകയാണ്. മാറ്റത്തിനായുള്ള സമരങ്ങൾക്ക് അവ ദിശാബോധം പകരുന്നു. ആ ചിന്തകളെ കൂടുതൽ ആഴത്തിൽ മനസ്സിലാക്കാനും പഠിക്കാനും രാഷ്ട്രീയത്തിൽ പകർത്താനും നമുക്ക് സാധിക്കണം. ആ ശ്രമങ്ങൾക്ക് കരുത്തു പകരുമെന്ന് മാർക്സിന്റെ സ്മരണകൾക്കു മുന്നിൽ നമുക്ക് പ്രതിജ്ഞ ചെയ്യാം. അഭിവാദ്യങ്ങൾ.
 

കൂടുതൽ ലേഖനങ്ങൾ

മണ്ഡല പുനർനിർണയം എന്ന പേരിൽ കേന്ദ്ര സർക്കാർ ധൃതിയിൽ നടത്താൻ ശ്രമിക്കുന്നത് സാധാരണ ഭരണപരിഷ്കാരം എന്ന നിലയിൽ ചുരുക്കി കാണാനാവില്ല, കേന്ദ്ര സർക്കാർ ഈ ജനാധിപത്യവിരുദ്ധ നീക്കത്തിൽ നിന്ന് പിന്മാറണം

സ. പിണറായി വിജയൻ

മണ്ഡല പുനർനിർണയം എന്ന പേരിൽ കേന്ദ്ര സർക്കാർ ധൃതിയിൽ നടത്താൻ ശ്രമിക്കുന്നത് സാധാരണ ഭരണപരിഷ്കാരം എന്ന നിലയിൽ ചുരുക്കി കാണാനാവില്ല. അത് രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തെ തന്നെ അട്ടിമറിക്കാനുള്ള നീക്കമാണ് എന്ന ഗുരുതരമായ സംശയമാണ് ഉയർന്നിട്ടുള്ളത്.

സഖാവ് പണിക്കൻ രാജന് അന്ത്യാഭിവാദ്യങ്ങൾ

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സഖാവ് പണിക്കൻ രാജൻ വിടവാങ്ങി. അവിഭക്ത ധർമ്മടം ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി ദീർഘകാലം പ്രവർത്തിച്ച സഖാവ് തലശ്ശേരി പരിസരത്തെ വർഗ്ഗീയ കലാപത്തിൻ്റെ അനുരണനങ്ങൾ ധർമ്മടത്ത് ബാധിക്കാതിരിക്കാനും മതന്യൂനപക്ഷ സംരക്ഷണത്തിന് പാർടിയെ അണിനിരത്തുന്നതിലും മുഖ്യപങ്ക് വഹിച്ചു.

അധ്യാപകരുടെ ജാതീയ അധിക്ഷേപത്തെ തുടർന്ന് ജീവനൊടുക്കിയ നെടുമങ്ങാട് ഉഴമലയ്ക്കൽ സ്വദശിയും അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർഥിയുമായ നിതിൻ രാജിന്റെ കുടുംബത്തിന് സിപിഐ എം വീട് നിർമ്മിച്ചു നൽകും

അധ്യാപകരുടെ ജാതീയ അധിക്ഷേപത്തെ തുടർന്ന് ജീവനൊടുക്കിയ നെടുമങ്ങാട് ഉഴമലയ്ക്കൽ സ്വദശിയും അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർഥിയുമായ നിതിൻ രാജിന്റെ കുടുംബത്തിന് സിപിഐ എം വീട് നിർമ്മിച്ചു നൽകും.