എല്ലാ പ്രയാസങ്ങളെയും കഷ്ടപ്പാടുകളെയും ത്യാഗങ്ങളെയും നേരിട്ടുകൊണ്ട് ഒരു വിപ്ലവകാരിയുടെ ജീവിതം നയിച്ച സമർപ്പിത കമ്മ്യൂണിസ്റ്റായിരുന്നു സഖാവ് പ്രമോദ് ദാസ്ഗുപ്ത. പശ്ചിമ ബംഗാളിൽ ഇടതുമുന്നണി കെട്ടിപ്പടുക്കുന്നതിലും ശക്തിപ്പെടുത്തുന്നതിലും അദ്ദേഹം വഹിച്ച പങ്ക് വലുതാണ്. സഖാവിന്റെ ഓർമ്മകൾ പോരാട്ടഭൂമിയിൽ കരുത്ത് പകരും.
