Skip to main content

തദ്ദേശീയ ജനതയുടെ സ്വപ്നം സാധ്യമാക്കിയത് യഥാർഥ കേരള സ്റ്റോറി

പട്ടികവിഭാഗത്തിൽപ്പെട്ടവർ ഒരിക്കലും സാധിക്കില്ലെന്ന്​ കരുതിയ സ്വപ്​നങ്ങളാണ്​​ ഒമ്പതു വർഷത്തിൽ​ സാധ്യമാക്കിയത്. അതാണ്​ യഥാർഥ കേരള സ്റ്റോറി. മറ്റു സംസ്ഥാനങ്ങളുമായി താരതമ്യംചെയ്​താൽ ഏറ്റവും മികച്ച സാമൂഹ്യ പരിതസ്ഥിതിയിലാണ്​ കേരളത്തിൽ പട്ടികവിഭാഗക്കാർ ജീവിക്കുന്നത്​. ജാതീയ ആക്രമണങ്ങളോ ഉച്ചനീചത്വങ്ങളോ ഇല്ലാതെ സാമൂഹ്യതുല്യതയിൽ സമാധാനപൂർണമായി ജീവിക്കാൻ കേരളത്തിലാകുന്നുണ്ട്​. മറ്റിടങ്ങളിൽ ഇതല്ല സ്ഥിതി.

ഭൂരഹിത പട്ടികവർഗക്കാരെ ഭൂമിയുടെ അവകാശികളാക്കി മാറ്റി. ഒമ്പതു വർഷത്തിൽ 9162 കുടുംബത്തിനായി 8680 ഏക്കർ ഭൂമി കൈമാറി​. 2016 മുതൽ ഇതുവരെ പട്ടികവർഗ പദ്ധതികൾക്ക്‌ 5752 കോടി രൂപ വകയിരുത്തി​. ഇതിൽ 4733 കോടി ചെലവഴിച്ചു. എസ്​സി, എസ്​ടി വിദ്യാർഥികളിൽ ഒരാൾപോലും കൊഴിഞ്ഞുപോകുന്നില്ല. ഇ‍ൗ വിഭാഗങ്ങളിലെ വിദ്യാർഥികളുടെ എണ്ണം ഓരോവർഷവും വർധിക്കുന്നത്​ സാമൂഹ്യപുരോഗതിയുടെ സൂചകമാണ്​.

ദേശീയതലത്തിൽ 8.06 ശതമാനം പട്ടികവർഗ വിഭാഗങ്ങൾക്കായി ബജറ്റിൽ വകയിരുത്തുന്നത് പദ്ധതിയടങ്കലിന്റെ 3.5 ശതമാനം മാത്രം​. കേരളത്തിലാകട്ടെ, ജനസംഖ്യയുടെ 1.45 ശതമാനം വരുന്ന പട്ടികവർഗ വിഭാഗക്കാർക്കായി 2.83 ശതമാനം മാറ്റിവയ്​ക്കുന്നു. ലൈഫ്​ പദ്ധതിയിൽ എസ്​സി വിഭാഗത്തിന്​ 1,16,610ഉം എസ്​ടി വിഭാഗത്തിന്​ 43,629ഉം വീട്‌ നൽകി​.

ഭൂരഹിതരായ പട്ടികവർഗക്കാർ ഇല്ലാത്ത ആദ്യ ജില്ലയായി തിരുവനന്തപുരം മാറി. 566 ഫോറസ്റ്റ്​ വില്ലേജുകളെ റവന്യു വില്ലേജുകളാക്കി മാറ്റി. ഇവിടങ്ങളിലെ 29,422 കടുംബങ്ങളുടെ വനാവകാശരേഖ തണ്ടപ്പേരിൽ ചേർക്കുന്നതോടെ ഭൂമി ഇ‍ൗടുവച്ച്​ വായ്​പയും സബ്​സിഡികളും നേടാനാകും.
 

കൂടുതൽ ലേഖനങ്ങൾ

റഫറി ഒരു ടീമിന്റെ ഭാഗമായി മാറിയ തെരഞ്ഞെടുപ്പ്‌ പോരാട്ടമെന്ന നിലയിലാകും ബിഹാർ തെരഞ്ഞെടുപ്പ്‌ ഓർമിക്കപ്പെടുന്നത്‌

സ. എം എ ബേബി

നിഷ്‌പക്ഷത പുലർത്തേണ്ട റഫറി ഒരു ടീമിന്റെ ഭാഗമായി കളിക്കുന്നത്‌ പോലെയാണ്‌ ബിഹാർ തെരഞ്ഞെടുപ്പിൽ തെരഞ്ഞെടുപ്പ്‌ കമീഷന്റെ ഇടപെടലുകൾ. ഏറെ വിവാദങ്ങൾക്ക്‌ ഇടയാക്കിയ എസ്‌ഐആർ പ്രക്രിയയ്‌ക്കുശേഷമാണ്‌ ബിഹാറിൽ തെരഞ്ഞെടുപ്പ്‌ തീയതികൾ പ്രഖ്യാപിച്ചിട്ടുള്ളത്‌.

തൊഴിലാളിവർഗ പ്രസ്ഥാനത്തിനുവേണ്ടി ജീവിതം സമർപ്പിച്ച ത്യാഗധനനായ നേതാവായിരുന്നു സഖാവ് ആനത്തലവട്ടം ആനന്ദൻ

പ്രമുഖ ട്രേഡ്‌ യൂണിയൻ, കമ്യൂണിസ്റ്റ്‌ പാർടി നേതാവായിരുന്ന സഖാവ്‌ ആനത്തലവട്ടം ആനന്ദൻ നമ്മെ വിട്ടുപിരിഞ്ഞിട്ട്‌ ഇന്ന് രണ്ട് വർഷം പൂർത്തിയാകുകയാണ്‌.

ഇന്ത്യയിലെ പലസ്തീൻ അംബാസിഡറായ അബ്ദുള്ള അബു ഷാവേഷിയുമായി കൂടിക്കാഴ്ച നടത്തി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ഇന്ത്യയിലെ പലസ്തീൻ അംബാസിഡറായ അബ്ദുള്ള അബു ഷാവേഷിയുമായി കൂടിക്കാഴ്ച നടത്തി. എൽഡിഎഫ്‌ കോഴിക്കോട് ജില്ലാ കമ്മിറ്റി മുതലക്കുളത്ത്‌ സംഘടിപ്പിച്ച പലസ്തീൻ ഐക്യദാർഢ്യ സദസ്സിന് എത്തിയപ്പോഴാണ് അദ്ദേഹത്തെ കണ്ടത്.

ന്യൂഡൽഹിയിലെ സാക്കിർ ഹുസൈൻ കോളേജിൽ പഠിക്കുന്ന മലയാളി വിദ്യാർത്ഥികളെ ഡൽഹി പൊലീസ് ഉദ്യോഗസ്ഥർ ക്രൂരമായി ആക്രമിച്ച സംഭവത്തിൽ ഉന്നതതല അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്തയച്ചു

സ. പിണറായി വിജയൻ

ന്യൂഡൽഹിയിലെ സാക്കിർ ഹുസൈൻ കോളേജിൽ പഠിക്കുന്ന മലയാളി വിദ്യാർത്ഥികളെ ഡൽഹി പൊലീസ് ഉദ്യോഗസ്ഥർ ക്രൂരമായി ആക്രമിച്ച സംഭവത്തിൽ ഉന്നതതല അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്തയച്ചു.