സഖാവ് സീതാറാം യെച്ചൂരിയുടെ ഒന്നാം ചരമവാർഷികം അദ്ദേഹത്തിന്റെ ജന്മദിനമായ ആഗസ്റ്റ് 12 നും ചരമദിനമായ സെപ്റ്റംബർ 12 നും ഇടയിൽ ആചരിക്കാൻ പാർടി കേന്ദ്ര കമ്മിറ്റി ആഹ്വാനം ചെയ്തിരുന്നു. സ. യെച്ചൂരി ദിനാചരണത്തിന്റെ ഭാഗമായി പാർടി പോളിറ്റ് ബ്യൂറോ, കേന്ദ്ര കമ്മിറ്റി അംഗങ്ങൾ, കേന്ദ്ര കമ്മിറ്റി ഓഫീസിൽ നിന്നും ബഹുജന സംഘടനകളിൽ നിന്നുമുള്ള മറ്റ് നേതാക്കളും സഖാക്കളും എകെജി ഭവനിലെ കേന്ദ്ര കമ്മിറ്റി ഓഫീസിൽ ഒത്തുകൂടുകയും അദ്ദേഹത്തിന്റെ ജന്മദിനത്തിൽ അദ്ദേഹത്തിന് അഭിവാദ്യം അർപ്പിക്കുകയും ചെയ്തു.
