ഡൽഹിയിൽ നടന്ന ഫിഡൽ കാസ്ട്രോ സെന്റിനറി ഫുട്ബോൾ കപ്പിന് സോളിഡാരിറ്റി കമ്മിറ്റി ഇലവനും അംബാസഡേഴ്സ് ഇലവനും തമ്മിലുള്ള പ്രദർശന മത്സരത്തോടെ സമാപനമായി. ക്യൂബയുടെ അംബാസഡർ സ. ജുവാൻ കാർലോസ് മാർസൻ, സിപിഐ എം ജനറൽ സെക്രട്ടറി സ. എം എ ബേബി, പാർടി പോളിറ്റ് ബ്യൂറോ അംഗങ്ങളായ സ. അരുൺ കുമാർ, സ. വിജൂ കൃഷ്ണൻ, ഫുട്ബോൾ താരം ബൈച്ചുങ് ബൂട്ടിയ എന്നിവർ മത്സരത്തിൽ പങ്കെടുത്തു.
കായികം നമ്മെ ഒന്നിപ്പിക്കുകയും അടിച്ചമർത്തപ്പെട്ടവരെ ഉയർത്തുകയും പ്രതിരോധത്തിന്റെയും പ്രതീക്ഷയുടെയും പാലങ്ങൾ പണിയുകയും ചെയ്യുന്ന ഒരു ലോകം എന്ന ഫിദൽ കാസ്ട്രോയുടെ സ്വപ്നത്തിനുള്ള ആദരാഞ്ജലിയായിരുന്നു ടൂർണമെന്റ്. സമത്വം, ഐക്യം, അന്താരാഷ്ട്ര ഐക്യദാർഢ്യം എന്നിവയുടെ ആഘോഷമായി ടൂർണമെന്റ് മാറി.