Skip to main content

നോട്ടുനിരോധനത്തെക്കുറിച്ച് സുപ്രീംകോടതി പുറപ്പെടുവിച്ച വിധി കേന്ദ്ര നടപടിയെ അനുകൂലിക്കലായി വ്യാഖ്യാനിക്കാൻ കഴിയില്ല തീരുമാനത്തിന്റെ പ്രത്യാഘാതങ്ങളെ കോടതി ഒരുവിധത്തിലും അനുകൂലിച്ചില്ല

സിപിഐ എം പോളിറ്റ് ബ്യൂറോ പുറപ്പെടുവിക്കുന്ന പ്രസ്താവന

___________________________

സുപ്രീംകോടതി അഞ്ചംഗ ഭരണഘടന ബെഞ്ച്‌ 2016ലെ നോട്ടുനിരോധനത്തെക്കുറിച്ച്‌ പുറപ്പെടുവിച്ച വിധി കേന്ദ്ര നടപടിയെ അനുകൂലിക്കലായി വ്യാഖ്യാനിക്കാൻ കഴിയില്ല.

ഈ തീരുമാനമെടുക്കാൻ കേന്ദ്രത്തിന്‌ അവകാശമുണ്ടെന്നും അത്‌ 1934ലെ റിസർവ്‌ ബാങ്ക്‌ നിയമത്തിന്റെ 26(2) അനുച്ഛേദത്തിന്റെ ലംഘനമല്ലെന്നും ഭരണഘടന ബെഞ്ച്‌ ഭൂരിപക്ഷവിധിയിൽ പറഞ്ഞു. അതേസമയം, നോട്ട്‌ നിരോധനത്തിന്‌ നടപടി സ്വീകരിക്കാൻ റിസർവ്‌ ബാങ്കാണ്‌ കേന്ദ്രത്തോട്‌ ശുപാർശ ചെയ്യേണ്ടതെന്ന്‌ ബെഞ്ചിലെ ഒരു ജഡ്‌ജ്‌ ഭിന്നവിധിയിൽ ചൂണ്ടിക്കാട്ടി. ഈ കേസിൽ കേന്ദ്രം തീരുമാനമെടുത്ത ശേഷം റിസർവ്‌ ബാങ്കിന്റെ അഭിപ്രായം തേടുകയാണ്‌ ചെയ്‌തത്‌. അതുകൊണ്ട്‌ തീരുമാനം നടപ്പാക്കുംമുമ്പേ പാർലമെന്റിന്റെ അംഗീകാരം വാങ്ങണമായിരുന്നു.

നോട്ട്‌ നിരോധനത്തിന്‌ അതിന്റെ ലക്ഷ്യങ്ങളുമായി ‘യുക്തിസഹമായ ബന്ധം’ ഉണ്ടായിരുന്നെന്നും എന്നാൽ ‘ലക്ഷ്യം നേടിയോ ഇല്ലയോ എന്നത്‌ പ്രസക്തമല്ലെന്നും’ ഭൂരിപക്ഷവിധിയിൽ പറയുന്നു.

അതായത്‌ ഇത്തരം തീരുമാനമെടുക്കാനുള്ള സർക്കാരിന്റെ നിയമപരമായ അവകാശത്തെ അംഗീകരിക്കുമ്പോൾ തന്നെ അതിന്റെ അനന്തരഫലങ്ങളെക്കുറിച്ച്‌ ഒന്നും പറയുന്നില്ല. രാജ്യത്തെ കോടിക്കണക്കിന്‌ പേർക്ക്‌ തൊഴിൽ നൽകുന്ന അനൗപചാരിക സമ്പദ്‌ഘടനയെ നോട്ട്‌ നിരോധനം തകർത്തു. ജനകോടികളുടെ ജീവിതമാർഗമായ ചെറുകിട സംരംഭ, വ്യവസായ മേഖലകളെ തളർത്തി. തീരുമാനം നടപ്പാക്കി ഒരു മാസത്തിനകം 82 പേർക്ക്‌ ജീവൻ നഷ്‌ടപ്പെട്ടതായാണ്‌ റിപ്പോർട്ട്‌.

വിനാശകരമായ ഈ തീരുമാനത്തിന്റെ ലക്ഷ്യങ്ങളായി അവകാശപ്പെട്ട കള്ളപ്പണം പിടിച്ചെടുക്കൽ, വിദേശ ബാങ്കുകളിൽനിന്ന്‌ അനധികൃത നിക്ഷേപം തിരിച്ചുകൊണ്ടുവരൽ, കള്ളനോട്ടുകൾ അവസാനിപ്പിക്കൽ, ഭീകരപ്രവർത്തനങ്ങൾക്ക്‌ പണം കിട്ടുന്നത്‌ അവസാനിപ്പിക്കൽ, അഴിമതിയും സമ്പദ്‌ഘടനയിൽനോട്ടുകളുടെ പ്രചാരവും കുറയ്‌ക്കൽ എന്നിവയൊന്നും നേടാനായില്ല. മാത്രമല്ല, നോട്ട്‌ നിരോധിച്ചപ്പോൾ രാജ്യത്ത്‌ പ്രചാരത്തിലുണ്ടായിരുന്നത്‌ 17.7 ലക്ഷം കോടി രൂപയുടെ കറൻസിയായിരുന്നെങ്കിൽ ഇപ്പോൾ ഇത്‌ 30.88 ലക്ഷം കോടി രൂപയായി ഉയർന്നു(72 ശതമാനം വർധന)വെന്ന്‌ റിസർവ്‌ ബാങ്ക്‌ റിപ്പോർട്ടിൽ പറഞ്ഞിട്ടുണ്ട്.

ഇത്തരം തീരുമാനമെടുക്കാൻ സർക്കാരിന്‌ അവകാശമുണ്ടെന്ന്‌ മാത്രമാണ്‌ സുപ്രീം കോടതി പറഞ്ഞത്‌. തീരുമാനത്തിന്റെ പ്രത്യാഘാതങ്ങളെ കോടതി ഒരുവിധത്തിലും അനുകൂലിച്ചില്ല.

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

'വർക്ക് നിയർ ഹോം' പദ്ധതി; വികസനം ഏതാനും നഗരങ്ങളിൽ ഒതുക്കുകയല്ല, മറിച്ച് എല്ലാ പ്രദേശങ്ങളിലേയ്ക്കും എത്തിക്കുകയാണ് സർക്കാർ

സ. പിണറായി വിജയൻ

കാലത്തിന്റെ മാറ്റം ഏറ്റവും കൂടുതൽ പ്രതിഫലിക്കുന്ന മേഖലകളിൽ ഒന്നാണ് തൊഴിൽ. കുറച്ചു വർഷങ്ങൾക്കു മുൻപ് നിലനിന്നിരുന്ന തൊഴിലുകളും തൊഴിൽ രീതികളും മാറുകയാണ്.

സഖാവ് പി ഗോവിന്ദപ്പിള്ളയുടെ ഓർമകൾക്കു മുന്നിൽ സ്‌മരണാഞ്ജലി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിന്റെ രാഷ്ട്രീയ, സാമൂഹ്യ, സാഹിത്യ, വൈജ്ഞാനിക മണ്ഡലങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന സഖാവ് പി ഗോവിന്ദപ്പിള്ള ഓർമയായിട്ട് ഇന്നേക്ക് പന്ത്രണ്ട്‌ വർഷം. പി ജി എന്ന രണ്ടക്ഷരത്തിൽ അറിയപ്പെട്ട അദ്ദേഹം മാർക്സിസ്റ്റ് സൈദ്ധാന്തികനും സഞ്ചരിക്കുന്ന വിശ്വവിജ്ഞാനകോശവുമായിരുന്നു.

രാജ്യത്ത് ആദ്യമായി കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക സ്‌പോര്‍ട്സ് ലീഗ് കേരളത്തിൽ

സ. ആർ ബിന്ദു

രാജ്യത്ത് ആദ്യമായി കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക സ്‌പോര്‍ട്സ് ലീഗ് ആരംഭിക്കുകയാണ് കേരളത്തിൽ. മികച്ച കായിക സംസ്‌കാരം വാര്‍ത്തെടുക്കുന്നതിനൊപ്പം കോളേജുകളിലെ അടിസ്ഥാനസൗകര്യ വികസനം കൂടി ലക്ഷ്യമിട്ടാണ് കായിക വകുപ്പുമായി ചേർന്ന് കോളേജ് ലീഗിന് ഉന്നതവിദ്യാഭ്യാസ വകുപ്പ് തുടക്കമിടുന്നത്.