Skip to main content

സൈനിക് സ്കൂളുകളെ വർഗീയവൽക്കരിക്കുന്നത് അവസാനിപ്പിക്കുക

സിപിഐ എം പോളിറ്റ് ബ്യുറോ പുറപ്പെടുവിക്കുന്ന പ്രസ്താവന
________________________________
ഇന്ത്യയിലെ സൈനിക സ്‌കൂളുകൾ നടത്തുന്നതിൽ സ്വകാര്യ മേഖലയിൽ നിന്നുള്ളവരുടെ പങ്കാളിത്തത്തിന് കേന്ദ്ര ബിജെപി സർക്കാർ വഴിയൊരുക്കി എന്ന റിപ്പോർട്ട് അതീവ ഉത്കണ്ഠയോടെയാണ് കാണുന്നത്.

പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള സ്വയംഭരണാധികാരമുള്ള സൈനിക സ്കൂൾ സൊസൈറ്റിയാണ് (എസ്എസ്എസ്) സൈനിക സ്കൂളുകൾ പരമ്പരാഗതമായി നടത്തുന്നത്. രാജ്യത്തെ ഉന്നത സൈനിക അക്കാദമികളായ നാഷണൽ ഡിഫൻസ് അക്കാദമിയിലേക്കും ഇന്ത്യൻ നേവൽ അക്കാദമിയിലേക്കും പ്രവേശനം നേടുന്നതിന് വിദ്യാർത്ഥികളെ തയ്യാറാക്കുന്നതിൽ സൈനിക സ്കൂളുകൾ പ്രധാന പങ്കാണ് വഹിക്കുന്നത്. ഇന്ത്യൻ സായുധസേനയിൽ ഉന്നത റാങ്കുകൾ വഹിക്കുന്നവരിൽ നല്ലൊരു ശതമാനം പേരും സൈനിക സ്‌കൂളുകളിൽ നിന്ന് പഠിച്ചിറങ്ങിയവരാണ്.

ഈ പുതിയ നയം പിപിപി മാതൃകയിൽ സാമ്പത്തികവും അടിസ്ഥാന സൗകര്യങ്ങളും ഉറപ്പുവരുത്തുന്ന ഒന്ന് മാത്രമല്ല. ഇത്തരത്തിൽ എസ്എസ്എസുമായും കേന്ദ്രസർക്കാരുമായും കരാറിൽ ഏർപ്പെടുന്ന സ്‌കൂളുകളിൽ വലിയൊരു പങ്കും പരസ്യമായി ആർഎസ്എസ്-ബിജെപി ബന്ധം പുലർത്തുന്ന സഥാപനങ്ങളാണ്.

വിദ്യാഭ്യാസത്തെ വർഗീയവൽക്കരിക്കുകയും സൈനിക സ്ഥാപനങ്ങളുടെ മതേതര സ്വഭാവത്തെ പ്രതികൂലമായി ബാധിക്കാൻ ഏറെ സാധ്യതയുമുള്ള ഈ നീക്കത്തെ ശക്തമായി അപലപിക്കുന്നു. സൈനിക സ്‌കൂളുകളുടെ ദേശീയ-മതേതര സ്വഭാവം ഉറപ്പുവരുത്താൻ കേന്ദ്രസർക്കാർ ഈ നീക്കം പിൻവലിക്കണം. 

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

പീരുമേട് എംഎൽഎ വാഴൂർ സോമൻ്റെ ആകസ്മിക വിയോഗത്തിൽ അനുശോചിക്കുന്നു

സ. പിണറായി വിജയൻ

പീരുമേട് എംഎൽഎ വാഴൂർ സോമൻ്റെ ആകസ്മിക വിയോഗത്തിൽ അനുശോചിക്കുന്നു. ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിലൂടെ ഉയർന്നു വന്ന അദ്ദേഹം ജനകീയനായ നിയമസഭാ സാമാജികനും സിപിഐയുടെ പ്രധാന നേതാവുമായിരുന്നു.

സിപിഐ നേതാവും പീരുമേട്‌ എംഎൽഎയുമായ വാഴൂർ സോമന്റെ ആകസ്മിക നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സിപിഐ നേതാവും പീരുമേട്‌ എംഎൽഎയുമായ വാഴൂർ സോമന്റെ ആകസ്മിക നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. തിരുവനന്തപുരത്ത് റവന്യൂ അസംബ്ലിയിൽ പീരുമേട്ടിലെ വിഷയങ്ങൾ അവതരിപ്പിച്ച് തിരിച്ചിറങ്ങുമ്പോൾ കുഴഞ്ഞുവീണ വാഴൂർ സോമൻ അന്തരിച്ചുവെന്ന വാർത്ത അത്യന്തം ഞെട്ടലും ദുഃഖവുമാണുണ്ടാക്കിയിരിക്കുന്നത്‌.

പീഡന പരാതികളുടെ പരമ്പരയുണ്ടായിട്ടും എംഎല്‍എ സ്ഥാനം രാജിവയ്‌ക്കാത്ത രാഹുല്‍ മാങ്കൂട്ടത്തിന്റെ നടപടി ജനാധിപത്യ സമൂഹത്തിന്‌ അപമാനകരം

സ. ടി പി രാമകൃഷ്ണൻ

പീഡന പരാതികളുടെ പരമ്പരയുണ്ടായിട്ടും എംഎല്‍എ സ്ഥാനം രാജിവയ്‌ക്കാത്ത രാഹുല്‍ മാങ്കൂട്ടത്തിന്റെ നടപടി ജനാധിപത്യ സമൂഹത്തിന്‌ അപമാനകരമാണ്.