Skip to main content

ജമ്മു കശ്‌മീർ - ഹരിയാന ജനവിധി, ബിജെപിക്കെതിരായ വരുംകാല പോരാട്ടത്തിൽ മതനിരപേക്ഷ ശക്തികൾക്ക്‌ വിലപ്പെട്ട പാഠമാകണം‌

ജമ്മു കശ്‌മീരിലെ തിളക്കമാർന്ന ജയവും ഹരിയാനയിലെ അപ്രതീക്ഷിത തിരിച്ചടിയും ബിജെപിക്കെതിരായ വരുംകാല പോരാട്ടത്തിൽ രാജ്യത്തെ മതനിരപേക്ഷ ശക്തികൾക്ക്‌ വിലപ്പെട്ട പാഠങ്ങൾ പകരുന്നതാണ്. ജമ്മു കശ്‌മീരിൽ കേന്ദ്രസർക്കാരിന്റെ ആറുവർഷത്തെ ഏകാധിപത്യ ഭരണത്തിന്‌ ശേഷമുള്ള തെരഞ്ഞെടുപ്പിൽ മികച്ച വിജയം നേടിയ നാഷണൽ കോൺഫറൻസും സഖ്യകക്ഷികളും സർക്കാർ രൂപീകരണത്തിന്‌ ഒരുങ്ങുകയാണ്‌. 370-ാം അനുച്ഛേദം റദ്ദുചെയ്‌തും സംസ്ഥാന പദവി എടുത്തുകളഞ്ഞും ദുരുദ്ദേശ്യത്തോടെയുള്ള മണ്ഡല പുനർനിർണയത്തിലൂടെയും ജനങ്ങളുടെ ജനാധിപത്യ അഭിലാഷങ്ങളെ അട്ടിമറിക്കാൻ കേന്ദ്രത്തിലെ ബിജെപി സർക്കാർ നടത്തിയ നീക്കങ്ങളെ പൂർണമായും തള്ളുന്നതാണ്‌ ജമ്മു കശ്‌മീരിലെ ജനവിധി.

ഹരിയാനയിൽ സീറ്റുകളുടെ എണ്ണത്തിൽ ബിജെപി ഭൂരിപക്ഷം നേടിയെങ്കിലും കോൺഗ്രസുമായുള്ള വോട്ടുവ്യത്യാസം 0.6 ശതമാനം മാത്രം. ഗൂഢമായ വർഗീയ അജൻഡയിലൂടെയും താഴെത്തട്ടിലെ ജാതി ഏകീകരണത്തിലൂടെയുമാണ്‌ ബിജെപി വിജയം നേടിയത്‌. ഇതടക്കം ബിജെപിയുടെ വിജയത്തിന്‌ കാരണമായ ഘടകങ്ങളെക്കുറിച്ച്‌ കോൺഗ്രസ്‌ സ്വയംപരിശോധന നടത്തണം. ജമ്മു കശ്‌മീരിലെ കുൽഗാമിൽ മുഹമ്മദ്‌ യൂസഫ്‌ തരിഗാമിയെ അഞ്ചാം വട്ടവും തെരഞ്ഞെടുത്ത വോട്ടർമാരെ അഭിനന്ദിക്കുന്നു.

സിപിഐ എം പോളിറ്റ് ബ്യുറോ 

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

പീരുമേട് എംഎൽഎ വാഴൂർ സോമൻ്റെ ആകസ്മിക വിയോഗത്തിൽ അനുശോചിക്കുന്നു

സ. പിണറായി വിജയൻ

പീരുമേട് എംഎൽഎ വാഴൂർ സോമൻ്റെ ആകസ്മിക വിയോഗത്തിൽ അനുശോചിക്കുന്നു. ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിലൂടെ ഉയർന്നു വന്ന അദ്ദേഹം ജനകീയനായ നിയമസഭാ സാമാജികനും സിപിഐയുടെ പ്രധാന നേതാവുമായിരുന്നു.

സിപിഐ നേതാവും പീരുമേട്‌ എംഎൽഎയുമായ വാഴൂർ സോമന്റെ ആകസ്മിക നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സിപിഐ നേതാവും പീരുമേട്‌ എംഎൽഎയുമായ വാഴൂർ സോമന്റെ ആകസ്മിക നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. തിരുവനന്തപുരത്ത് റവന്യൂ അസംബ്ലിയിൽ പീരുമേട്ടിലെ വിഷയങ്ങൾ അവതരിപ്പിച്ച് തിരിച്ചിറങ്ങുമ്പോൾ കുഴഞ്ഞുവീണ വാഴൂർ സോമൻ അന്തരിച്ചുവെന്ന വാർത്ത അത്യന്തം ഞെട്ടലും ദുഃഖവുമാണുണ്ടാക്കിയിരിക്കുന്നത്‌.

പീഡന പരാതികളുടെ പരമ്പരയുണ്ടായിട്ടും എംഎല്‍എ സ്ഥാനം രാജിവയ്‌ക്കാത്ത രാഹുല്‍ മാങ്കൂട്ടത്തിന്റെ നടപടി ജനാധിപത്യ സമൂഹത്തിന്‌ അപമാനകരം

സ. ടി പി രാമകൃഷ്ണൻ

പീഡന പരാതികളുടെ പരമ്പരയുണ്ടായിട്ടും എംഎല്‍എ സ്ഥാനം രാജിവയ്‌ക്കാത്ത രാഹുല്‍ മാങ്കൂട്ടത്തിന്റെ നടപടി ജനാധിപത്യ സമൂഹത്തിന്‌ അപമാനകരമാണ്.