Skip to main content

സഖാവ് കെ എം തിവാരിയുടെ നിര്യാണത്തിൽ സിപിഐ എം പൊളിറ്റ് ബ്യൂറോ അനുശോചിച്ചു

സിപിഐ എം കേന്ദ്രകമ്മിറ്റി അംഗവും പാർടി മുൻ ഡൽഹി സംസ്ഥാന സെക്രട്ടറിയുമായ സഖാവ് കെ എം തിവാരി അന്തരിച്ചു. കഴിഞ്ഞ ഏതാനും മാസങ്ങളായി അർബുദ ബാധിതനായി ചികിത്സയിലായിരുന്നു. മൃതദേഹം ഇന്ന് സിപിഐ എം ഗാസിയാബാദ് ജില്ലാ കമ്മിറ്റി ഓഫീസിലും ബുധനാഴ്ച രാവിലെ 09.30 മുതൽ 11 വരെ എച്ച്‌കെഎസ് സുർജീത് ഭവനിലും പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് സംസ്‌കാരത്തിനായി നിഗം ​​ബോധ് ഘട്ടിലേക്ക് കൊണ്ടുപോകും.

ട്രേഡ് യൂണിയൻ നേതാവായാണ് തിവാരി സിപിഐ എം നേതൃത്വത്തിലേക്ക് ഉയർന്നത്. 1977ൽ പാർടി അം​ഗമായി. 1988-ൽ ഡൽഹി സംസ്ഥാന കമ്മിറ്റിയിലേക്കും 1991ൽ സംസ്ഥാന സെക്രട്ടേറിയറ്റിലേക്കും 2018ൽ പാർടി കേന്ദ്ര കമ്മിറ്റിയിലേക്കും തെരഞ്ഞെടുക്കപ്പെട്ടു. 2014 മുതൽ 2024 വരെ സിപിഐ എം ഡൽഹി സംസ്ഥാന സെക്രട്ടറിയായി പ്രവർത്തിച്ചു.

ഗാസിയാബാദിലെ വ്യവസായമേഖലയിൽ സിഐടിയുവിന്റെ നേതൃത്വത്തിൽ എണ്ണമറ്റ സമരങ്ങൾ നയിച്ച അദ്ദേഹം സംസ്ഥാന സെക്രട്ടറി കൂടിയായിരുന്നു. സിഐടിയു പ്രവർത്തക സമിതിയിലും ജനറൽ കൗൺസിലിലും വർഷങ്ങളോളം പ്രവർത്തിച്ചു. മൂന്ന് മാസത്തിലധികം ജയിൽ വാസമനുഭവിച്ച അദ്ദേഹം മൂന്ന് വർഷവും ഒമ്പത് മാസവും ഒളിവിലും കഴിഞ്ഞു. സഖാവ് കെ എം തിവാരിയുടെ നിര്യാണത്തിൽ സിപിഐ എം പൊളിറ്റ് ബ്യൂറോ അനുശോചിച്ചു. 

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

പീരുമേട് എംഎൽഎ വാഴൂർ സോമൻ്റെ ആകസ്മിക വിയോഗത്തിൽ അനുശോചിക്കുന്നു

സ. പിണറായി വിജയൻ

പീരുമേട് എംഎൽഎ വാഴൂർ സോമൻ്റെ ആകസ്മിക വിയോഗത്തിൽ അനുശോചിക്കുന്നു. ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിലൂടെ ഉയർന്നു വന്ന അദ്ദേഹം ജനകീയനായ നിയമസഭാ സാമാജികനും സിപിഐയുടെ പ്രധാന നേതാവുമായിരുന്നു.

സിപിഐ നേതാവും പീരുമേട്‌ എംഎൽഎയുമായ വാഴൂർ സോമന്റെ ആകസ്മിക നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സിപിഐ നേതാവും പീരുമേട്‌ എംഎൽഎയുമായ വാഴൂർ സോമന്റെ ആകസ്മിക നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. തിരുവനന്തപുരത്ത് റവന്യൂ അസംബ്ലിയിൽ പീരുമേട്ടിലെ വിഷയങ്ങൾ അവതരിപ്പിച്ച് തിരിച്ചിറങ്ങുമ്പോൾ കുഴഞ്ഞുവീണ വാഴൂർ സോമൻ അന്തരിച്ചുവെന്ന വാർത്ത അത്യന്തം ഞെട്ടലും ദുഃഖവുമാണുണ്ടാക്കിയിരിക്കുന്നത്‌.

പീഡന പരാതികളുടെ പരമ്പരയുണ്ടായിട്ടും എംഎല്‍എ സ്ഥാനം രാജിവയ്‌ക്കാത്ത രാഹുല്‍ മാങ്കൂട്ടത്തിന്റെ നടപടി ജനാധിപത്യ സമൂഹത്തിന്‌ അപമാനകരം

സ. ടി പി രാമകൃഷ്ണൻ

പീഡന പരാതികളുടെ പരമ്പരയുണ്ടായിട്ടും എംഎല്‍എ സ്ഥാനം രാജിവയ്‌ക്കാത്ത രാഹുല്‍ മാങ്കൂട്ടത്തിന്റെ നടപടി ജനാധിപത്യ സമൂഹത്തിന്‌ അപമാനകരമാണ്.