കർഷകരെ എന്നും ചേർത്തുപിടിച്ച പ്രസ്ഥാനമാണ് സിപിഐ എമ്മും ഇടതുപക്ഷവും. കേരളത്തിൽ ഭൂരിപക്ഷം ഭൂരഹിതർക്കും ഭൂമി നൽകിയതും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ നേതൃത്വത്തിലുള്ള സർക്കാരുകളാണ്.

കർഷകരെ എന്നും ചേർത്തുപിടിച്ച പ്രസ്ഥാനമാണ് സിപിഐ എമ്മും ഇടതുപക്ഷവും. കേരളത്തിൽ ഭൂരിപക്ഷം ഭൂരഹിതർക്കും ഭൂമി നൽകിയതും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ നേതൃത്വത്തിലുള്ള സർക്കാരുകളാണ്.
രണ്ടാം പിണറായി സർക്കാർ ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ നടപ്പാക്കിക്കൊണ്ട് മുന്നോട്ടുപോകുകയാണ്. ആഗോളവൽക്കരണ നയങ്ങൾക്ക് ബദൽ ഉയർത്തി സംസ്ഥാന സർക്കാർ സ്വീകരിക്കുന്ന നടപടികൾ ജനങ്ങൾക്ക് ആശ്വാസകരമായി മാറി. ഇത് സർക്കാരിനുള്ള ജനപിന്തുണ കൂടുതൽ വർധിപ്പിക്കുന്നു.
ഏക സിവിൽകോഡിലൂടെ ഹിന്ദു രാഷ്‌ട്രത്തിലേക്കും ഫാസിസത്തിലേക്കും രാജ്യത്തെ നയിക്കാൻ കേന്ദ്ര ബിജെപി സർക്കാർ ശ്രമിക്കുമ്പോൾ, സാമൂഹിക അസമത്വം അവസാനിപ്പിച്ച് സമൂഹത്തിലെ അരികുവൽക്കരിക്കപ്പെട്ടവർക്കും ഗുണമേൻമയുള്ള ജീവിതം ഉറപ്പാക്കുന്നു എന്നതാണ് കേരള മോഡലിന്റെ പ്രസക്തി.
ഏതൊരു രാഷ്ട്രീയപാർടിക്കും ആവശ്യമായ മൂന്നു ഘടകം പ്രത്യയശാസ്‌ത്രവും സംഘടനയും നേതൃത്വവുമാണ്. ഇത് മൂന്നും പരസ്‌പരബന്ധിതവുമാണ്. വ്യക്തമായ നയം ഉണ്ടെങ്കിലേ അതിനു പിന്നിൽ ജനങ്ങളെ അണിനിരത്താൻ കഴിയൂ. ഈ നയം ജനങ്ങളിലെത്തിക്കാൻ ഗ്രാമപ്രദേശങ്ങളിലടക്കം കേഡർമാരുള്ള ശക്തമായ സംഘടനാ സംവിധാനവും വേണം.
ഭരണഘടനയെ അംഗീകരിക്കാത്ത, ജീർണമായ ഫ്യൂഡൽ സംസ്കാരത്തെയും ശാസ്‌ത്രവിരുദ്ധ നിലപാടുകളെയും പിൻപറ്റുന്നവരാണ് ഇന്ത്യ ഭരിക്കുന്ന ബിജെപി. മതനിരപേക്ഷതയോ സാംസ്കാരിക വൈവിധ്യങ്ങളെ ഉൾക്കൊള്ളുന്ന ഇന്ത്യൻ സമൂഹമല്ല അവരുടെ ഉന്നം. ബിജെപി അധികാരത്തിൽ എത്തിയതോടെ ഇന്ത്യ പിന്തിരിപ്പൻ നിലപാടുകളിലേക്കു പോയി.
വയനാട് മേപ്പാടി പോളിടെക്‌നിക്ക് കോളേജിൽ എസ്എഫ്ഐ നേതാവ് അപർണയെ വലതു വിദ്യാർത്ഥി സംഘടനകളുടെ ലഹരി മാഫിയ സംഘം അതിക്രൂരമായി മർദ്ധിച്ച സംഭവം ഞെട്ടിക്കുന്നതും അപലപനീയവുമാണ്. ലഹരി മാഫിയക്കെതിരെ നിരന്തരപോരാട്ടം നടത്തുന്ന സഖാവിനെ കോളേജ് തെരഞ്ഞെടുപ്പിനിടെയാണ് ഈ സംഘം ആക്രമിച്ചത്.
മതനിരപേക്ഷ നിലപാട് സ്വീകരിക്കുകയും വർഗീയതയെ ശക്തമായി എതിർക്കുകയും ചെയ്‌തതിനാലാണ് ആർഎസ്‌എസുകാർ സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ചത്. ശ്രീനാരായണഗുരു ജീവിച്ചിരുന്നെങ്കിൽ അദ്ദേഹത്തിന്റെ ആശ്രമം ആർഎസ്എസുകാർ കത്തിച്ചേനെ.
നവകേരളം കെട്ടിപ്പടുക്കുക എന്നതാണ് പിണറായി വിജയൻ നേതൃത്വം നൽകുന്ന രണ്ടാം ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിന്റെ പ്രധാന ലക്ഷ്യം. ആ ലക്ഷ്യത്തിലേക്ക് നീങ്ങുന്നതിന് വിഴിഞ്ഞം തുറമുഖപദ്ധതിയുടെ പൂർത്തീകരണം അനിവാര്യമാണ്.
ആർഎസ്എസ്–ബിജെപി തൊഴുത്തിലേക്ക് കേരളത്തിലെ കോൺഗ്രസുകാരെ കൊണ്ടുപോയി കെട്ടാനാണ് കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ ശ്രമം. തുടർച്ചയായി ആർഎസ്‌എസ്സിനെ അനുകൂലിച്ച് സംസാരിക്കുന്നതും പിന്നീട്, നാക്കുപിഴയെന്ന് പറയുന്നതും ബോധപൂർവമാണ്. ആർഎസ്‌എസ് പ്രീണന നയത്തിന്റെ ഭാഗമാണിത്.
കൂത്തുപറമ്പിന് രക്ത സ്മരണകളുടെ ഇരുപത്തിയെട്ട് വർഷങ്ങൾ പൂർത്തിയാവുകയാണ്. വിദ്യാഭ്യാസ കമ്പോളവത്കരണത്തിനെതിരെ 1994 നവംബർ 25ന് സമാധാനപരമായി സമരം ചെയ്ത സഖാക്കൾ കെ കെ രാജീവൻ, ഷിബുലാൽ, റോഷൻ, മധു, ബാബു എന്നിവരാണ് കൂത്തുപറമ്പിൽ അമരരക്തസാക്ഷികളായത്.
കോൺഗ്രസും ബിജെപിയും തമ്മിൽ നിലവിൽ വലിയ അതിർവരമ്പില്ല. ബിജെപിയിൽ എപ്പോൾ വേണമെങ്കിലും ചേക്കേറാൻ കോൺഗ്രസിന് സൗകര്യമുണ്ട്. ഒരു കോൺഗ്രസുകാരനും ബിജെപിയിൽ പോകാൻ പ്രത്യേക ആശങ്കയുടെ ആവശ്യമില്ല.
കോവിഡ് സൃഷ്ടിച്ച പ്രതിസന്ധികളിൽ മുതലാളിത്ത രാഷ്ട്രങ്ങളാകെ വലയുമ്പോൾ ജനകീയ ബദലുയർത്തി കേരളം ലോകത്തിന് മാതൃകയാവുകയാണ്. കഴിഞ്ഞ സാമ്പത്തിക വർഷം സംസ്ഥാന മൊത്ത ആഭ്യന്തര ഉൽപാദനത്തിൽ 12.01 ശതമാനത്തിന്റെ വർദ്ധനവാണ് കേരളം രേഖപ്പെടുത്തിയത്. ഇത് ദേശീയ ശരാശരിയെക്കാൾ ഏറെ മികച്ചതാണ്.