Skip to main content

ആർഎസ്എസ് ബിജെപി തൊഴുത്തിലേക്ക് കേരളത്തിലെ കോൺഗ്രസുകാരെ കൊണ്ടുപോയി കെട്ടാനാണ് കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ ശ്രമം

ആർഎസ്‌എസ്‌–ബിജെപി തൊഴുത്തിലേക്ക്‌ കേരളത്തിലെ കോൺഗ്രസുകാരെ കൊണ്ടുപോയി കെട്ടാനാണ്‌ കെപിസിസി പ്രസിഡന്റ്‌ കെ സുധാകരന്റെ ശ്രമം. തുടർച്ചയായി ആർഎസ്‌എസ്സിനെ അനുകൂലിച്ച്‌ സംസാരിക്കുന്നതും പിന്നീട്‌, നാക്കുപിഴയെന്ന്‌ പറയുന്നതും ബോധപൂർവമാണ്‌. ആർഎസ്‌എസ്‌ പ്രീണന നയത്തിന്റെ ഭാഗമാണിത്‌. ഹൈക്കമാൻഡും നാക്കുപിഴയെന്നു പറഞ്ഞ്‌ സുധാകരനെ ന്യായീകരിക്കുകയാണ്‌.

മതവർഗീയതക്കെതിരെ ശശി തരൂർ ശരിയായ ദിശാബബോധത്തോടെ വന്നപ്പോൾ അതിനെയും പാരവയ്‌ക്കാനുള്ള ശ്രമമാണ്‌ നടക്കുന്നത്‌. കോൺഗ്രസ്‌ ഇന്ന്‌ പഴയ കോൺഗ്രസല്ല. മലയാള മനോരമക്കും മാതൃഭൂമിക്കും കോൺഗ്രസിനെ പൂർണമായി പിന്തുണയ്‌ക്കാനാകുന്നില്ല. മുസ്ലിംലീഗിനും ആർഎസ്‌പിക്കും സി പി ജോണിനും എല്ലാക്കാര്യത്തിലും കോൺഗ്രസിനൊപ്പം നിൽക്കാനാകുന്നില്ല. ഗവർണറുടെ നിലപാടിനോടും യുഡിഎഫ്‌ ഘടകകക്ഷികൾക്ക്‌ വ്യത്യസ്‌ത അഭിപ്രായമാണ്. രാഷ്‌ട്രീയമായി യുഡിഎഫ്‌ ശിഥിലമാകുകയാണ്‌.

ഏക സിവിൽ കോഡ്‌ ഉയർത്തി ജനങ്ങളെ ഭിന്നിപ്പിച്ച്‌ നേട്ടമുണ്ടാക്കാനാണ്‌ ബിജെപി ശ്രമം. ഹിന്ദുരാഷ്‌ട്ര മുദ്രാവാക്യം വീണ്ടും ഉയർത്തുകയാണ്‌. ഫാസിസത്തിലേക്ക്‌ രാജ്യം നീങ്ങണോ, ജനാധിപത്യം പുലരണോ എന്ന്‌ ചിന്തിക്കേണ്ട സന്ദർഭമാണിത്‌. ഓരോ സംസ്ഥാനത്തും ബിജെപിവിരുദ്ധ വോട്ടുകൾ ഏകീകരിക്കപ്പെട്ടാൽ ബിജെപിയെ തടയാനാകും. ബിജെപിക്ക്‌ ബദലാകാൻ കോൺഗ്രസിന്‌ സാധിക്കില്ല. കോൺഗ്രസായി ജയിക്കുന്നവർ ബിജെപിയായി മാറുന്നതാണ്‌ കാണുന്നത്.

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

പീരുമേട് എംഎൽഎ വാഴൂർ സോമൻ്റെ ആകസ്മിക വിയോഗത്തിൽ അനുശോചിക്കുന്നു

സ. പിണറായി വിജയൻ

പീരുമേട് എംഎൽഎ വാഴൂർ സോമൻ്റെ ആകസ്മിക വിയോഗത്തിൽ അനുശോചിക്കുന്നു. ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിലൂടെ ഉയർന്നു വന്ന അദ്ദേഹം ജനകീയനായ നിയമസഭാ സാമാജികനും സിപിഐയുടെ പ്രധാന നേതാവുമായിരുന്നു.

സിപിഐ നേതാവും പീരുമേട്‌ എംഎൽഎയുമായ വാഴൂർ സോമന്റെ ആകസ്മിക നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സിപിഐ നേതാവും പീരുമേട്‌ എംഎൽഎയുമായ വാഴൂർ സോമന്റെ ആകസ്മിക നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. തിരുവനന്തപുരത്ത് റവന്യൂ അസംബ്ലിയിൽ പീരുമേട്ടിലെ വിഷയങ്ങൾ അവതരിപ്പിച്ച് തിരിച്ചിറങ്ങുമ്പോൾ കുഴഞ്ഞുവീണ വാഴൂർ സോമൻ അന്തരിച്ചുവെന്ന വാർത്ത അത്യന്തം ഞെട്ടലും ദുഃഖവുമാണുണ്ടാക്കിയിരിക്കുന്നത്‌.

പീഡന പരാതികളുടെ പരമ്പരയുണ്ടായിട്ടും എംഎല്‍എ സ്ഥാനം രാജിവയ്‌ക്കാത്ത രാഹുല്‍ മാങ്കൂട്ടത്തിന്റെ നടപടി ജനാധിപത്യ സമൂഹത്തിന്‌ അപമാനകരം

സ. ടി പി രാമകൃഷ്ണൻ

പീഡന പരാതികളുടെ പരമ്പരയുണ്ടായിട്ടും എംഎല്‍എ സ്ഥാനം രാജിവയ്‌ക്കാത്ത രാഹുല്‍ മാങ്കൂട്ടത്തിന്റെ നടപടി ജനാധിപത്യ സമൂഹത്തിന്‌ അപമാനകരമാണ്.