Skip to main content

സർവകലാശാലകളിൽ കാവിവൽക്കരണ അജൻഡ നടപ്പാക്കാനാണ് ഗവർണറുടെ ശ്രമം

കേരള സാങ്കേതിക സർവകലാശാലയിൽ സിൻഡിക്കറ്റും ബോർഡ്‌ ഓഫ്‌ ഗവർണേഴ്‌സും എടുത്ത തീരുമാനങ്ങൾ സസ്‌പെൻഡ്‌ചെയ്‌ത ഗവർണറുടെ ചട്ടവിരുദ്ധമായ നടപടി പ്രതിഷേധാർഹമാണ്‌. സർവകലാശാലകളിൽ കാവിവൽക്കരണ അജൻഡ നടപ്പാക്കാനാണ്‌ ഗവർണറുടെ ശ്രമം. ഇതിനു വേണ്ടി സർവകലാശാലകളുടെ പ്രവർത്തനം ഗവർണർ താളംതെറ്റിക്കുകയാണ്.

ഇടക്കാല വിസിയായി ഡോ. സിസ തോമസിനെ നിയമിച്ചത്‌ ചട്ടവിരുദ്ധമായാണെന്ന്‌ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ വിധി വന്നിട്ടും ഇത്തരം പ്രവർത്തനവുമായി മുന്നോട്ടുപോവുകയാണ്‌ ഗവർണർ. ഉന്നതവിദ്യാഭ്യാസ മേഖല വളർച്ചയുടെ പടവിലാണ്‌. ഈ മുന്നേറ്റം തടയാനാണ്‌ ഗവർണർ ശ്രമിക്കുന്നത്‌. വിജ്ഞാന സമൂഹത്തിലേക്കും വിജ്ഞാന സമ്പദ്‌വ്യവസ്ഥയിലേക്കും കുതിക്കാനുള്ള കേരളത്തിന്റെ നീക്കത്തെ അട്ടിമറിക്കാനുള്ള ബിജെപി – ആർഎസ്‌എസ്‌ അജന്‍ഡയുടെ ഭാഗമാണിത്. ഇത്‌ അംഗീകരിക്കാനാവില്ല.

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

പീരുമേട് എംഎൽഎ വാഴൂർ സോമൻ്റെ ആകസ്മിക വിയോഗത്തിൽ അനുശോചിക്കുന്നു

സ. പിണറായി വിജയൻ

പീരുമേട് എംഎൽഎ വാഴൂർ സോമൻ്റെ ആകസ്മിക വിയോഗത്തിൽ അനുശോചിക്കുന്നു. ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിലൂടെ ഉയർന്നു വന്ന അദ്ദേഹം ജനകീയനായ നിയമസഭാ സാമാജികനും സിപിഐയുടെ പ്രധാന നേതാവുമായിരുന്നു.

സിപിഐ നേതാവും പീരുമേട്‌ എംഎൽഎയുമായ വാഴൂർ സോമന്റെ ആകസ്മിക നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സിപിഐ നേതാവും പീരുമേട്‌ എംഎൽഎയുമായ വാഴൂർ സോമന്റെ ആകസ്മിക നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. തിരുവനന്തപുരത്ത് റവന്യൂ അസംബ്ലിയിൽ പീരുമേട്ടിലെ വിഷയങ്ങൾ അവതരിപ്പിച്ച് തിരിച്ചിറങ്ങുമ്പോൾ കുഴഞ്ഞുവീണ വാഴൂർ സോമൻ അന്തരിച്ചുവെന്ന വാർത്ത അത്യന്തം ഞെട്ടലും ദുഃഖവുമാണുണ്ടാക്കിയിരിക്കുന്നത്‌.

പീഡന പരാതികളുടെ പരമ്പരയുണ്ടായിട്ടും എംഎല്‍എ സ്ഥാനം രാജിവയ്‌ക്കാത്ത രാഹുല്‍ മാങ്കൂട്ടത്തിന്റെ നടപടി ജനാധിപത്യ സമൂഹത്തിന്‌ അപമാനകരം

സ. ടി പി രാമകൃഷ്ണൻ

പീഡന പരാതികളുടെ പരമ്പരയുണ്ടായിട്ടും എംഎല്‍എ സ്ഥാനം രാജിവയ്‌ക്കാത്ത രാഹുല്‍ മാങ്കൂട്ടത്തിന്റെ നടപടി ജനാധിപത്യ സമൂഹത്തിന്‌ അപമാനകരമാണ്.