Skip to main content

ബിജെപി യുഗത്തിന്‌ അന്ത്യമാകും

ബിജെപി യുഗത്തിന്‌ അന്ത്യം കുറിയ്ക്കുന്നതായിരിക്കും പാർലമെന്റ്‌ തെരഞ്ഞെടുപ്പ്‌ ഫലം. രാജ്യം രാഷ്‌ട്രീയ മാറ്റത്തിന്റെ ദിശയിലേക്ക്‌ നീങ്ങുകയാണ്‌. ബിജെപിക്ക്‌ ഭൂരിപക്ഷം കിട്ടാൻ സാധ്യതയില്ലെന്നാണ്‌ അവരെ അനുകൂലിക്കുന്ന മാധ്യമങ്ങളുടെയടക്കം വിലയിരുത്തൽ. പരാജയഭീതി കാരണമാണ്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി അംബാനിയെയും അദാനിയെയും തള്ളിപ്പറഞ്ഞത്‌.

ലോക്‌സഭയിൽ 430 വരെ സീറ്റ്‌ കിട്ടുമെന്നായിരുന്നു ബിജെപിയുടെ അവകാശവാദം. ഇപ്പോൾ 250 സീറ്റ്‌ പോലും കിട്ടില്ലെന്ന അവസ്ഥയിലാണ്‌. കേരളത്തിൽ ബിജെപിക്ക്‌ ഒരു സീറ്റും ലഭിക്കില്ല. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ബിജെപി ഏറെ പിറകോട്ടുപോകും. ഉത്തരേന്ത്യയിലും ബിജെപിക്ക്‌ നേട്ടമുണ്ടാക്കാനാവില്ല. അവിടെ കഴിഞ്ഞ തവണത്തെ സീറ്റ്‌ നിലനിർത്താനുമാകില്ല. ഈ സാഹചര്യത്തിലാണ്‌ മോദി പച്ചയ്‌ക്ക്‌ വർഗീയം പറയാൻ തുടങ്ങിയത്‌. വികസനം പറഞ്ഞ്‌ വോട്ടുപിടിക്കാനാവില്ലെന്ന്‌ ബോധ്യപ്പെട്ടതിനാലാണ്‌ വർഗീയ കാർഡ്‌ പുറത്തിറക്കിയത്‌. മോദിയെപോലെ ഇത്ര തരംതാഴ്‌ന്ന നിലയിൽ തെരഞ്ഞെടുപ്പ്‌ പ്രചാരണം നടത്തിയ പ്രധാനമന്ത്രി വേറെയില്ല. ഇലക്ടറൽ ബോണ്ട്‌, വോട്ടിങ്‌ ശതമാനത്തിലെ ഇടിവ്‌, കെജ്‌രിവാളിന്റെ അറസ്‌റ്റും ജാമ്യവുമെല്ലാം ബിജെപിക്കെതിരായ ഘടകങ്ങളാണ്‌. മോദിയുടെ 10 വർഷ ഭരണത്തിൽ ഫാസിസം പടികടന്ന്‌ വീടിന്റെ വാതിലിന്‌ മുന്നിലെത്തി. ഇനിയൊരിക്കൽകൂടി അധികാരത്തിൽ വന്നാൽ അടിമുടി ആയുധവൽക്കരിക്കപ്പെട്ട ഫാസിസ്‌റ്റ്‌ ഭരണ വ്യവസ്ഥയാണുണ്ടാകുക.

നാട്‌ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങൾ പരിഹരിക്കാനുള്ള പോരാട്ടങ്ങൾക്ക്‌ ഇനിയും സാധ്യതയുണ്ടെന്നാണ്‌ ഹരിയാന, ഡൽഹി, പഞ്ചാബ്‌ സംസ്ഥാനങ്ങളിൽ നടക്കുന്ന കർഷക പ്രക്ഷോഭങ്ങൾ തെളിയിക്കുന്നത്‌. ബിജെപിക്ക്‌ ഒറ്റ റാലി പോലും നടത്താൻ പറ്റാത്ത അവസ്ഥയാണ്.
 

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം മെയ് 2 ന് രാജ്യത്തിന് സമർപ്പിക്കും

ദക്ഷിണേഷ്യയിലെ ആദ്യ സെമി ഓട്ടോമേറ്റഡ് തുറമുഖമായ വിഴിഞ്ഞം ഇന്ത്യയുടെ വാണിജ്യ കവാടമായി അതിവേഗം വളര്‍ന്നു കൊണ്ടിരിക്കുകയാണ്. 2024 ജൂലൈ 13 മുതലാണ് വിഴിഞ്ഞം തുറമുഖത്ത് ട്രയൽ അടിസ്ഥാനത്തിൽ കപ്പലുകൾ വന്നു തുടങ്ങിയത്. 2024 ഡിസംബർ 3 മുതൽ വാണിജ്യാടിസ്ഥാനത്തിൽ പ്രവർത്തനം തുടങ്ങി.

അംബേദ്കർ ജയന്തി ജനകീയ ജനാധിപത്യ ഇന്ത്യക്കായുള്ള സമരമുന്നേറ്റങ്ങൾക്ക് കരുത്തേകട്ടെ

സ. പിണറായി വിജയൻ

വിവേചനങ്ങളും അടിച്ചമർത്തലുകളുമില്ലാത്ത ചൂഷണരഹിത ലോകം യാഥാർഥ്യമാക്കാനായി തന്റെ ജീവിതം തന്നെയുഴിഞ്ഞുവെച്ച ചരിത്ര വ്യക്തിത്വമാണ് ഡോ. ബി ആർ അംബേദ്കറിന്റേത്.

മോദി സർക്കാർ അധികാരത്തിൽ വന്നശേഷം തുടർച്ചയായി അട്ടിമറിക്കപ്പെടുന്ന ഭരണഘടനാ തത്വങ്ങൾ ഉയർത്തിപ്പിടിച്ച വിധിന്യായമാണ് സുപ്രീംകോടതിയുടേത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

പരമോന്നത നീതിപീഠമായ സുപ്രീംകോടതിയിൽനിന്ന്‌ ഈയാഴ്ചയുണ്ടായ രണ്ട് സുപ്രധാന വിധിന്യായങ്ങൾ പ്രതീക്ഷ നൽകുന്നതാണ്. രാജ്യത്തെ അതിവേഗം നവഫാസിസത്തിലേക്ക് നയിക്കുന്ന ആർഎസ്എസ്/ബിജെപി ഭരണത്തിന് തിരിച്ചടി നൽകുന്നതും ഭരണഘടനയും ജനാധിപത്യവും ഉയർത്തിപ്പിടിക്കുന്നതുമാണ് ഈ രണ്ടു വിധിയും.

സ. ഇ കെ ഇമ്പിച്ചി ബാവയുടെ ഓർമ്മകൾക്ക് ഇന്ന് 30 വയസ്സ്

സ. ഇ കെ ഇമ്പിച്ചി ബാവയുടെ ഓർമ്മകൾക്ക് ഇന്ന് 30 വയസ്സ്. കേരളത്തിൻറെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വളർച്ചയിൽ നിസ്തുല സംഭാവന നൽകിയ കർമ്മ ധീരനായ പോരാളിയായിരുന്നു സഖാവ് ഇമ്പിച്ചി ബാവ.