Skip to main content

ഇടതുപക്ഷത്തിന്‌ നഷ്ടപ്പെട്ട വോട്ടുകൾ തിരിച്ചുവരും വരുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ നമുക്ക്‌ നല്ലതുപോലെ മുന്നേറാനാകും, ഇടതുപക്ഷത്തിന്‌ നഷ്ടപ്പെട്ട വോട്ടുകൾ തിരിച്ചുവരും വരുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ നമുക്ക്‌ നല്ലതുപോലെ മുന്നേറാനാകും

ന്യൂനപക്ഷ സംരക്ഷണം സിപിഐ എമ്മിന്റെയും ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെയും പ്രധാന അജൻഡയാണ്. ഇത്‌ പ്രീണനമാണെന്നു പറഞ്ഞ്‌ ഹിന്ദുക്കൾക്കിടയിൽ തെറ്റിദ്ധാരണ ഉണ്ടാക്കാനുള്ള ശ്രമം ബിജെപി കേരളത്തിൽ നടത്തുകയാണ്‌. കേരളത്തിൽ ബിജെപി അക്കൗണ്ട്‌ തുറന്നത്‌ ഗൗരവമുള്ള പ്രശ്‌നമാണ്‌. തൃശൂരിൽ ബിജെപിക്ക്‌ ജയിക്കാൻ സൗകര്യമൊരുക്കിയത്‌ കോൺഗ്രസാണ്.

കേരളത്തിൽ കോൺഗ്രസിന്റെ സ്ഥാനാർഥികളെ നോക്കിയല്ല ജനം വോട്ട്‌ ചെയ്‌തത്‌. ബിജെപിക്ക്‌ ബദലാകാൻ സാധിക്കുന്നത്‌ കോൺഗ്രസിനാണെന്ന ധാരണ കേരളത്തിലെ മതനിരപേക്ഷ ഉള്ളടക്കമുള്ളവരെയും ന്യൂനപക്ഷങ്ങളെയും സ്വാധീനിച്ചു. എന്നാൽ, മലബാർ മേഖലയിൽ രാഷ്‌ട്രീയ വോട്ടിനപ്പുറം വർഗീയ കൂട്ടുകെട്ട്‌ രൂപപ്പെട്ടു. എസ്‌ഡിപിഐയും പോപ്പുലർഫ്രണ്ടും യുഡിഎഫിന്റെ ഘടകകക്ഷികളെപ്പോലെ പ്രവർത്തിച്ചു. ജമാഅത്തെ ഇസ്ലാമി പ്രവർത്തകർ ആസൂത്രിതമായ പ്രചാരവേല സംഘടിപ്പിച്ചു. ഇത്‌ ദൂരവ്യാപകമായ ഫലമുളവാക്കുന്ന ഒന്നാണ്‌. ഇടതുപക്ഷത്തിന്‌ നഷ്ടപ്പെട്ട വോട്ടെല്ലാം തിരിച്ചുവരും. വരുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ നല്ലതുപോലെ നമുക്ക്‌ മുന്നേറാനാകും.

വർഗീയത പറഞ്ഞ്‌ ബിജെപിക്ക്‌ അൽപ്പസ്വൽപ്പം മുന്നേറാൻ കഴിഞ്ഞു. ഇത്‌ ഗൗരവത്തിൽ കാണണം. കോൺഗ്രസ്‌ ശരിയായ നിലപാട്‌ സ്വീകരിക്കുകയും സംഘടനാ ഉൾക്കരുത്തില്ലായ്‌മ പരിഹരിക്കുകയും ചെയ്‌തിരുന്നെങ്കിൽ ബിജെപി വീണ്ടും അധികാരത്തിൽ വരില്ലായിരുന്നു. രണ്ടു ശതമാനം വോട്ടുകൂടി നേടാനായിരുന്നെങ്കിൽ ചിത്രം മാറുമായിരുന്നു.
 

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

യെമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് സ. കെ രാധാകൃഷ്‌ണൻ എംപി പ്രധാനമന്ത്രിക്ക് കത്തയച്ചു

യെമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് സ. കെ രാധാകൃഷ്‌ണൻ എംപി പ്രധാനമന്ത്രിക്ക് കത്തയച്ചു. ജൂലൈ 16 ന് വധശിക്ഷ നടപ്പിലാക്കുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. ഇനിയും കേന്ദ്ര സർക്കാരിന് ഇടപെടാൻ സമയമുണ്ട്.

ആർഎസ്എസിന്റെ തിട്ടൂരമനുസരിച്ച് കാര്യങ്ങൾ ചെയ്യാൻ പുറപ്പെട്ടാൽ വിദ്യാർഥികളും പൊതുപ്രസ്ഥാനവും അതിന് വഴിപ്പെടില്ല

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിലെ സർവകലാശാലകളിൽ എന്തും ചെയ്യാമെന്ന അവസ്ഥ അം​ഗീകരിച്ചു നൽകില്ല. കേരള സർവകലാശാല വൈസ് ചാൻസലർ കൈക്കൊള്ളുന്നത് തെറ്റായ നിലപാടാണ്. കോടതിപോലും അത് ചൂണ്ടിക്കാണിച്ചു. ആർഎസ്എസിന്റെ തിട്ടൂരമനുസരിച്ച് കാര്യങ്ങൾ ചെയ്യാൻ പുറപ്പെട്ടാൽ വിദ്യാർഥികളും പൊതുപ്രസ്ഥാനവും അതിന് വഴിപ്പെടില്ല.

ഭരണഘടനയുടെ ആമുഖത്തിൽനിന്ന് സോഷ്യലിസം, മതനിരപേക്ഷത എന്നീ വാക്കുകൾ നീക്കംചെയ്യണമെന്ന ആർഎസ്എസ് നേതൃത്വത്തിന്റെ ആവശ്യം ഇന്ത്യൻ റിപ്പബ്ലിക്കിന്റെ അടിസ്ഥാന ദർശനത്തിനുനേരെയുള്ള പ്രത്യക്ഷ ആക്രമണമാണ്

സ. എം എ ബേബി

ഭരണഘടനയുടെ ആമുഖത്തിൽനിന്ന് സോഷ്യലിസം, മതനിരപേക്ഷത എന്നീ വാക്കുകൾ നീക്കംചെയ്യണമെന്ന ആർഎസ്എസ് നേതൃത്വത്തിന്റെ ആവശ്യം ഇന്ത്യൻ റിപ്പബ്ലിക്കിന്റെ അടിസ്ഥാന ദർശനത്തിനുനേരെയുള്ള പ്രത്യക്ഷ ആക്രമണമാണ്.

തൊഴിലാളികളുടെയും കർഷകരുടെയും ഇടയിൽ ശക്തമായ ഐക്യം സൃഷ്ടിക്കുന്നതിനും തൊഴിലാളി അനുകൂലവും ജനോപകാരപ്രദവുമായ നയങ്ങൾക്കുവേണ്ടി വാദിക്കുന്നതിനുമാണ് ഈ പണിമുടക്ക് ലക്ഷ്യമിടുന്നത്

സ. എം എ ബേബി

2025 ജൂലൈ 9 ന്, പത്ത് കേന്ദ്ര ട്രേഡ് യൂണിയനുകളുടെ സംയുക്ത വേദി നയിക്കുന്ന ഒരു വമ്പിച്ച രാജ്യവ്യാപക പൊതു പണിമുടക്കിന് ഇന്ത്യ സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. വിവിധ മേഖലാ ഫെഡറേഷനുകളുടെ പിന്തുണയോടെയാണ് ഇത് നടക്കുന്നത്.