Skip to main content

സഖാവ് ധീരജ് രാജേന്ദ്രൻ സ്മാരക പഠന ഗവേഷണ കേന്ദ്രം തളിപ്പറമ്പിൽ സ. പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു

സഖാവ് ധീരജ് രാജേന്ദ്രൻ സ്മാരക പഠന ഗവേഷണ കേന്ദ്രം തളിപ്പറമ്പിൽ സ. പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. ഇടുക്കി പൈനാവ് ഗവ. എൻജിനിയറിങ്‌ കോളേജിൽ കെഎസ്‌യു, യൂത്ത്‌ കോൺഗ്രസ്‌ ക്രിമിനലുകളാൽ കൊലചെയ്യപ്പെടുമ്പോൾ പ്രിയ സഖാവിന് വെറും 21 വയസ്സാണ് പ്രായം. പഠനവും പോരാട്ടവും സമരമാർഗ്ഗമാക്കിയ പുരോഗമന വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ സർഗാത്മക രാഷ്ട്രീയത്തെ എതിരിടാൻ ശേഷിയില്ലാതെ, ആയുധം കൊണ്ട് നേരിടാനിറങ്ങിയ കോൺഗ്രസ് ഭീകരതയുടെ അഴിഞ്ഞാട്ടം ഇല്ലാതാക്കിയത് കുടുംബത്തിന്റെയും സമൂഹത്തിന്റെയാകെയും പ്രതീക്ഷയാണ്. സഖാവിന്റെ ഓർമ്മ പുതുക്കുന്നതിന് ആയിരക്കണക്കിന് ആളുകളാണ് തളിപ്പറമ്പിൽ എത്തിച്ചേർന്നത്. ഹൃദയത്തിൽ എക്കാലവും ധീരജ് അനശ്വരനായിരിക്കുമെന്ന് അവിടെക്കൂടിച്ചേർന്ന ഓരോരുത്തരും സാക്ഷ്യപ്പെടുത്തുന്നു. സഖാവിന്റെ രണസ്മരണ പുരോഗമന വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ വരുംകാല പോരാട്ടങ്ങളെ കൂടുതൽ കരുത്തുറ്റതാക്കും.

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

പീരുമേട് എംഎൽഎ വാഴൂർ സോമൻ്റെ ആകസ്മിക വിയോഗത്തിൽ അനുശോചിക്കുന്നു

സ. പിണറായി വിജയൻ

പീരുമേട് എംഎൽഎ വാഴൂർ സോമൻ്റെ ആകസ്മിക വിയോഗത്തിൽ അനുശോചിക്കുന്നു. ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിലൂടെ ഉയർന്നു വന്ന അദ്ദേഹം ജനകീയനായ നിയമസഭാ സാമാജികനും സിപിഐയുടെ പ്രധാന നേതാവുമായിരുന്നു.

സിപിഐ നേതാവും പീരുമേട്‌ എംഎൽഎയുമായ വാഴൂർ സോമന്റെ ആകസ്മിക നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സിപിഐ നേതാവും പീരുമേട്‌ എംഎൽഎയുമായ വാഴൂർ സോമന്റെ ആകസ്മിക നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. തിരുവനന്തപുരത്ത് റവന്യൂ അസംബ്ലിയിൽ പീരുമേട്ടിലെ വിഷയങ്ങൾ അവതരിപ്പിച്ച് തിരിച്ചിറങ്ങുമ്പോൾ കുഴഞ്ഞുവീണ വാഴൂർ സോമൻ അന്തരിച്ചുവെന്ന വാർത്ത അത്യന്തം ഞെട്ടലും ദുഃഖവുമാണുണ്ടാക്കിയിരിക്കുന്നത്‌.

പീഡന പരാതികളുടെ പരമ്പരയുണ്ടായിട്ടും എംഎല്‍എ സ്ഥാനം രാജിവയ്‌ക്കാത്ത രാഹുല്‍ മാങ്കൂട്ടത്തിന്റെ നടപടി ജനാധിപത്യ സമൂഹത്തിന്‌ അപമാനകരം

സ. ടി പി രാമകൃഷ്ണൻ

പീഡന പരാതികളുടെ പരമ്പരയുണ്ടായിട്ടും എംഎല്‍എ സ്ഥാനം രാജിവയ്‌ക്കാത്ത രാഹുല്‍ മാങ്കൂട്ടത്തിന്റെ നടപടി ജനാധിപത്യ സമൂഹത്തിന്‌ അപമാനകരമാണ്.