Skip to main content

കേരളത്തിന്റെ വികസന ചരിത്രത്തിലെ സുപ്രധാനമായ ഒരു അദ്ധ്യായമാണ് വിഴിഞ്ഞം

രാജ്യത്തെ ചരക്ക് നീക്കത്തിൽ ഇതിനോടകം നിർണായക സാന്നിധ്യമായി മാറി കഴിഞ്ഞ വിഴിഞ്ഞം രാജ്യാന്തര തുറമുഖം സന്ദർശിച്ചു. കേരളത്തിന്റെ വികസന ചരിത്രത്തിലെ സുപ്രധാനമായ ഒരു അദ്ധ്യായമാണ് വിഴിഞ്ഞം. ലോക തുറമുഖ ഭൂപടത്തിൽ നമ്മുടെ കേരളവും അടയാളപ്പെടുത്തപ്പെട്ടിരിക്കുകയാണ്. രാജ്യത്തെ ആദ്യ കണ്ടെയ്നർ ട്രാൻസ്ഷിപ്മെന്റ് പോർട്ട്, അന്താരാഷ്ട്ര കപ്പൽ ചാലിനോട് ഏറ്റവുമടുത്തു നിൽക്കുന്ന പോർട്ട് തുടങ്ങി നിരവധി സവിശേഷതകൾ വിഴിഞ്ഞം തുറമുഖത്തിനുണ്ട്. ലോകത്തെ ഏറ്റവും വലിയ ചരക്ക് കപ്പലുകളിലൊന്നായ എം എസ് സി തുർക്കി (MSC TURKIYE) ഇന്നലെ വിഴിഞ്ഞത്ത് നങ്കൂരമിട്ടിരുന്നു. ആദ്യമായാണ് ഇത്രയും വലിയ ഒരു കപ്പൽ ഇന്ത്യൻ തുറമുഖത്ത് നങ്കൂരമിടുന്നത്. കൊളംബോയിലും ദുബായിലുമുള്ള തുറമുഖങ്ങളിൽ പോലും അടുപ്പിച്ചിട്ടില്ലാത്ത ലോകത്തെ ഏറ്റവും വലിയ കണ്ടെയ്നർ കപ്പൽ സീരീസിലെ ഒരു കപ്പൽ അനായാസം അടുപ്പിച്ചതോടെ വിഴിഞ്ഞം തുറമുഖം ലോകോത്തരമായി മാറിയിരിക്കുകയാണ്. വിഴിഞ്ഞം തുറമുഖത്തിലൂടെ വ്യവസായ, നിക്ഷേപ രംഗത്ത്‌ അനന്ത സാധ്യതകളാണ് തുറക്കുന്നത്. സംസ്ഥാനത്തിന്റെ സാമ്പത്തിക, വ്യാവസായിക, വിനോദസഞ്ചാര രം​ഗങ്ങളിൽ വൻ കുതിച്ചുചാട്ടമുണ്ടാക്കുന്ന തുറമുഖം രാജ്യത്തിന്റെ പുതിയ വാണിജ്യ കവാടമാകുമെന്ന് ഉറപ്പാണ്.

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

പീരുമേട് എംഎൽഎ വാഴൂർ സോമൻ്റെ ആകസ്മിക വിയോഗത്തിൽ അനുശോചിക്കുന്നു

സ. പിണറായി വിജയൻ

പീരുമേട് എംഎൽഎ വാഴൂർ സോമൻ്റെ ആകസ്മിക വിയോഗത്തിൽ അനുശോചിക്കുന്നു. ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിലൂടെ ഉയർന്നു വന്ന അദ്ദേഹം ജനകീയനായ നിയമസഭാ സാമാജികനും സിപിഐയുടെ പ്രധാന നേതാവുമായിരുന്നു.

സിപിഐ നേതാവും പീരുമേട്‌ എംഎൽഎയുമായ വാഴൂർ സോമന്റെ ആകസ്മിക നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സിപിഐ നേതാവും പീരുമേട്‌ എംഎൽഎയുമായ വാഴൂർ സോമന്റെ ആകസ്മിക നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. തിരുവനന്തപുരത്ത് റവന്യൂ അസംബ്ലിയിൽ പീരുമേട്ടിലെ വിഷയങ്ങൾ അവതരിപ്പിച്ച് തിരിച്ചിറങ്ങുമ്പോൾ കുഴഞ്ഞുവീണ വാഴൂർ സോമൻ അന്തരിച്ചുവെന്ന വാർത്ത അത്യന്തം ഞെട്ടലും ദുഃഖവുമാണുണ്ടാക്കിയിരിക്കുന്നത്‌.

പീഡന പരാതികളുടെ പരമ്പരയുണ്ടായിട്ടും എംഎല്‍എ സ്ഥാനം രാജിവയ്‌ക്കാത്ത രാഹുല്‍ മാങ്കൂട്ടത്തിന്റെ നടപടി ജനാധിപത്യ സമൂഹത്തിന്‌ അപമാനകരം

സ. ടി പി രാമകൃഷ്ണൻ

പീഡന പരാതികളുടെ പരമ്പരയുണ്ടായിട്ടും എംഎല്‍എ സ്ഥാനം രാജിവയ്‌ക്കാത്ത രാഹുല്‍ മാങ്കൂട്ടത്തിന്റെ നടപടി ജനാധിപത്യ സമൂഹത്തിന്‌ അപമാനകരമാണ്.