Skip to main content

അനാചാരങ്ങളുടെ പ്രാകൃതാവസ്ഥയിൽനിന്ന്‌ ആധുനികതയിലേക്ക്‌ കേരളത്തെ മാറ്റിത്തീർത്ത കമ്യൂണിസ്റ്റ്‌ വിപ്ലവകാരികളിൽ പ്രമുഖനായിരുന്നു ടി കെ രാമകൃഷ്‌ണൻ

അനാചാരങ്ങളുടെ പ്രാകൃതാവസ്ഥയിൽനിന്ന്‌ ആധുനികതയിലേക്ക്‌ കേരളത്തെ മാറ്റിത്തീർത്ത കമ്യൂണിസ്റ്റ്‌ വിപ്ലവകാരികളിൽ പ്രമുഖനായിരുന്നു ടി കെ രാമകൃഷ്‌ണൻ. സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗമായും കിസാൻസഭാ ദേശീയ നേതാവായും സംസ്ഥാനത്തിന്റെ ആഭ്യന്തര മന്ത്രിയായും പ്രവർത്തിച്ച ടി കെ നമ്മെ വിട്ടുപിരിഞ്ഞിട്ട്‌ ഇന്ന്‌ 19 വർഷം.
വസൂരിയും കോളറയും കേരളത്തെ വേട്ടയാടിയ 1940കളുടെ മധ്യത്തിൽ രോഗികളെ ശുശ്രൂഷിക്കാനും സൗജന്യമായി മരുന്നുവിതരണം ചെയ്യാനും ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കാനും ഇറങ്ങിയത്‌ കമ്യൂണിസ്റ്റുകാരായിരുന്നു. വസൂരിക്ക്‌ കാരണം ദേവീകോപമാണെന്ന അന്ധവിശ്വാസത്തിനെതിരെ സാഹിത്യത്തെ ഉപയോഗപ്പെടുത്തി ബോധവൽക്കരണം നടത്തിയ പ്രതിഭാധനനായ നേതാവായിരുന്നു ടി കെ. നിയമസഭയിലെ ഭരണ–പ്രതിപക്ഷ അനുഭവ സമ്പത്തുണ്ടായിരുന്ന അദ്ദേഹം വിദ്യാർഥി സംഘടനാ പ്രവർത്തനത്തിലൂടെയാണ്‌ പൊതുപ്രവർത്തനത്തിൽ എത്തിയത്‌. 1942ൽ ക്വിറ്റ്‌ ഇന്ത്യ സമര നോട്ടീസ്‌ ഇറക്കിയതിന്‌ കോളേജിൽനിന്ന്‌ പുറത്താക്കപ്പെട്ടശേഷം കരിങ്കൽ, വള്ള, കർഷകത്തൊഴിലാളികളെ സംഘടിപ്പിക്കാൻ തുടങ്ങി. അവരെ ആകർഷിക്കാനായി നാടകങ്ങൾ രചിച്ച്‌ അവതരിപ്പിച്ചു.
അവിഭക്ത കമ്യൂണിസ്റ്റ്‌ പാർടിയുടെ എറണാകുളം ജില്ലാ സെക്രട്ടറി, സിപിഐ എം കോട്ടയം ജില്ലാ സെക്രട്ടറി, സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗം, കേന്ദ്ര കമ്മിറ്റി അംഗം എന്നീ നിലയിൽ പ്രവർത്തിച്ചു. പാർടി സെക്രട്ടറിയുടെ ചുമതല വഹിച്ച്‌ ഇഎംഎസ്‌ ഡൽഹിയിൽ ആയിരുന്നപ്പോൾ നിയമസഭയിൽ പ്രതിപക്ഷത്തെ നയിച്ചതും ടി കെ ആയിരുന്നു. നായനാർ മന്ത്രിസഭകളിൽ ആഭ്യന്തരം, ഫിഷറീസ്‌, സഹകരണം, എക്സൈസ്‌, സാംസ്‌കാരികം തുടങ്ങിയ വകുപ്പുകൾ കൈകാര്യം ചെയ്‌ത സഖാവ്‌ ഭരണത്തിൽ മികച്ച മാതൃകകൾ സൃഷ്ടിച്ചു.

2016-ൽ അധികാരത്തിൽ വന്ന പിണറായി വിജയൻ സർക്കാർ പത്താം വർഷത്തിലേക്ക് കടക്കുന്ന വേളയിലാണ് നാം ഇത്തവണ സഖാവ് ടികെയുടെ സ്മരണ പുതുക്കുന്നത്. രണ്ടാം പിണറായി സർക്കാരിന്റെ നാലാം വാർഷികാഘോഷത്തിന്റെയും എന്റെ കേരളം പ്രദർശന വിപണന മേളയുടെയും സംസ്ഥാനതല ഉദ്ഘാടനം ഇന്ന് കാസർഗോഡ് ജില്ലയിൽ വച്ച് നടക്കുകയാണ്. വികസനത്തിന്റെയും സാമൂഹ്യപുരോഗതിയുടേയും ഒൻപതു വർഷങ്ങളുടെ പൂർത്തീകരണമാണിത്. നവകേരള സൃഷ്ടിക്കായി യത്നിക്കുന്ന എൽഡിഎഫ് സർക്കാരിനെയും അതിന് നേതൃത്വം നൽകുന്ന കമ്യൂണിസ്റ്റ് പാർടിയെയും ശക്തിപ്പെടുത്തുന്നതിനുള്ള പ്രവർത്തനങ്ങളിൽ നമുക്ക് പങ്കാളികളാകാം. അത്തരം പോരാട്ടങ്ങൾക്ക് കരുത്തുപകരാൻ ടികെയുടെ സ്മരണ നമുക്ക് വഴികാട്ടും.
 

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

ശബരിമല കേസ് ഫലപ്രദം; കുറ്റം ചെയ്തവരെ നിയമത്തിനുമുന്നിൽ കൊണ്ടുവരണം

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ശബരിമലയിലെ സ്വർണമോഷണക്കേസുമായി ബന്ധപ്പെട്ട പൊലീസ് അന്വേഷണം ഫലപ്രദമാണ്. അന്വേഷണത്തെ പൂർണമായി പിന്തുണയ്ക്കുന്നു. കുറ്റം ചെയ്തവർ ആരായാലും നിയമത്തിനുമുന്നിൽ കൊണ്ടുവരണം. ശബരിമലയിലെ ഒരുതരി സ്വർണംപോലും നഷ്ടപ്പെടില്ല എന്ന ഉറപ്പാക്കാനുള്ള നടപടിവേണം എന്നാണ് പാർടി ആദ്യംമുതൽക്കേ വ്യക്തമാക്കിയത്.

അമേരിക്കയെ സഹായിക്കാൻ ആർഎസ്എസ് എന്തിനാണ് ലക്ഷക്കണക്കിന് ഡോളറുകൾ ചെലവിടുന്നത്

സ. എം എ ബേബി

രാഷ്ട്രനിർമാണത്തിൽ ഏർപ്പെട്ടിരിക്കുന്ന ഒരു സാംസ്കാരിക സംഘടനയാണ് ആർഎസ്എസ് എന്ന് മോഹൻ ഭാഗവത് അവകാശപ്പെടുന്നുമ്പോൾ, എന്തിനാണ് അമേരിക്കയെ സഹായിക്കാൻ ലക്ഷക്കണക്കിന് ഡോളറുകൾ ചെലവിടുന്നത്.

രാജ്യത്തെ ആദ്യ അതിദാരിദ്ര്യമുക്ത സംസ്ഥാനമെന്ന നേട്ടത്തിലേക്ക്‌ കേരളത്തെ ഉയർത്തിയ എൽഡിഎഫിന്റെ ഉറപ്പാണ്‌ ദാരിദ്ര്യനിർമാർജനവും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

രാജ്യത്തെ ആദ്യ അതിദാരിദ്ര്യമുക്ത സംസ്ഥാനമെന്ന നേട്ടത്തിലേക്ക്‌ കേരളത്തെ ഉയർത്തിയ എൽഡിഎഫിന്റെ ഉറപ്പാണ്‌ ദാരിദ്ര്യനിർമാർജനവും. ഒന്നാം പിണറായി വിജയൻ സർക്കാർ ഒട്ടേറെ ദുരന്തമുഖങ്ങളിലൂടെ കടന്നുപോയിട്ടും പ്രതികൂല പഞ്ചാത്തലത്തെ നേരിട്ട്‌ മുന്നേറി.

കേരളത്തിന്റെ നേട്ടങ്ങൾ എൽഡിഎഫ് തുടർഭരണത്തിന്റെ സംഭാവന

സ. പിണറായി വിജയൻ

അതിദാരിദ്ര്യമുക്ത കേരളം അടക്കം മികച്ച നേട്ടം കൈവരിക്കാനായത്‌ 2021ൽ ജനങ്ങൾ എൽഡിഎഫിന്‌ തുടർഭരണം സമ്മാനിച്ചതുകൊണ്ടാണ്. എൽഡിഎഫ്‌ ഭരിക്കുന്ന ഘട്ടത്തിലെല്ലാം വൻ വികസനം നാട്ടിലുണ്ടാകും, പക്ഷെ തൊട്ടുപിന്നാലെ യുഡിഎഫ്‌ വരുന്നതോടെ ഈ നേട്ടങ്ങൾ അധോഗതിയിലേക്ക്‌ പോകും.