സിപിഐ എം എറണാകുളം ജില്ലാ സെക്രട്ടേറിയറ്റ് അംഗം സഖാവ് എം പി പത്രോസിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. ഇഷ്ടിക നിർമാണ തൊഴിലാളിയായും വെറ്റില തൊഴിലാളിയായും പ്രവർത്തിച്ച പത്രോസ് ഈ മേഖലയിലെ തൊഴിലാളികളെ സംഘടിപ്പിക്കാനും ജില്ലയിലാകെ പാർടി കെട്ടിപ്പടുക്കാനും ത്യാഗോജ്വലമായ പ്രവർത്തനങ്ങളാണ് നടത്തിയത്. ആലുവ ഏരിയാ സെക്രട്ടറി, കർഷക തൊഴിലാളി യൂണിയൻ ജില്ലാ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ച് ജനകീയമായ ഇടപെടലുകൾ നടത്താൻ അദ്ദേഹത്തിനായി. എം പി പത്രോസിന്റെ വിയോഗത്തിൽ പാർടി പ്രവർത്തകരുടെയും കുടുംബാംഗങ്ങളുടെയും വേദനയിൽ പങ്കുചേരുന്നു.
