Skip to main content

പുരോഗമന കലാസാഹിത്യ സംഘം സംഘടിപ്പിച്ച ഷാജി എൻ കരുൺ അനുസ്മരണ യോഗത്തിൽ പങ്കെടുത്ത് സംസാരിച്ചു

പുരോഗമന കലാസാഹിത്യ സംഘം സംഘടിപ്പിച്ച ഷാജി എൻ കരുൺ അനുസ്മരണ യോഗത്തിൽ പങ്കെടുത്ത് സംസാരിച്ചു. സാമൂഹ്യ പ്രതിബദ്ധതയും കലാമൂല്യവുമുള്ള ചിത്രങ്ങളിലൂടെ മലയാള സിനിമയുടെ അഭിമാനം ദേശീയ, അന്തർദേശീയ തലങ്ങളിലേക്ക്‌ ഉയർത്തിയ അതുല്യനായ ചലച്ചിത്ര പ്രതിഭയായിരുന്നു ഷാജി എൻ കരുൺ. സംസ്ഥാന ചലച്ചിത്ര വികസന കോർപറേഷന്റെ രൂപീകരണത്തിൽ മുഖ്യ പങ്കുവഹിച്ചത്‌ ഷാജി എൻ കരുണായിരുന്നു. സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ആദ്യ ചെയർമാൻ, കെഎസ്‌എഫ്‌ഡിസി ചെയർമാൻ എന്നീ നിലകളിലെല്ലാം സാമൂഹ്യ പ്രതിബദ്ധതയോടെ ഇടപെടുകയും സിനിമാ ലോകത്തിനും കേരളത്തിനാകെയും അമൂല്യമായ സംഭാവനകൾ നൽകുകയും ചെയ്‌ത വ്യക്തിത്വമായിരുന്നു അദ്ദേഹം. ഇടതുപക്ഷ പ്രസ്ഥാനങ്ങളുമായി അടുത്ത ബന്ധമാണ്‌ അദ്ദേഹം എക്കാലവും പുലർത്തിയിരുന്നത്‌. അപരിഹാര്യമായ നഷ്ടമാണ്‌ അദ്ദേഹത്തിന്റെ വേർപാടിലൂടെ സാംസ്കാരിക ലോകത്ത് സംഭവിച്ചിരിക്കുന്നത്‌.

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

പീരുമേട് എംഎൽഎ വാഴൂർ സോമൻ്റെ ആകസ്മിക വിയോഗത്തിൽ അനുശോചിക്കുന്നു

സ. പിണറായി വിജയൻ

പീരുമേട് എംഎൽഎ വാഴൂർ സോമൻ്റെ ആകസ്മിക വിയോഗത്തിൽ അനുശോചിക്കുന്നു. ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിലൂടെ ഉയർന്നു വന്ന അദ്ദേഹം ജനകീയനായ നിയമസഭാ സാമാജികനും സിപിഐയുടെ പ്രധാന നേതാവുമായിരുന്നു.

സിപിഐ നേതാവും പീരുമേട്‌ എംഎൽഎയുമായ വാഴൂർ സോമന്റെ ആകസ്മിക നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സിപിഐ നേതാവും പീരുമേട്‌ എംഎൽഎയുമായ വാഴൂർ സോമന്റെ ആകസ്മിക നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. തിരുവനന്തപുരത്ത് റവന്യൂ അസംബ്ലിയിൽ പീരുമേട്ടിലെ വിഷയങ്ങൾ അവതരിപ്പിച്ച് തിരിച്ചിറങ്ങുമ്പോൾ കുഴഞ്ഞുവീണ വാഴൂർ സോമൻ അന്തരിച്ചുവെന്ന വാർത്ത അത്യന്തം ഞെട്ടലും ദുഃഖവുമാണുണ്ടാക്കിയിരിക്കുന്നത്‌.

പീഡന പരാതികളുടെ പരമ്പരയുണ്ടായിട്ടും എംഎല്‍എ സ്ഥാനം രാജിവയ്‌ക്കാത്ത രാഹുല്‍ മാങ്കൂട്ടത്തിന്റെ നടപടി ജനാധിപത്യ സമൂഹത്തിന്‌ അപമാനകരം

സ. ടി പി രാമകൃഷ്ണൻ

പീഡന പരാതികളുടെ പരമ്പരയുണ്ടായിട്ടും എംഎല്‍എ സ്ഥാനം രാജിവയ്‌ക്കാത്ത രാഹുല്‍ മാങ്കൂട്ടത്തിന്റെ നടപടി ജനാധിപത്യ സമൂഹത്തിന്‌ അപമാനകരമാണ്.