Skip to main content

സിപിഐ എം പോളിറ്റ്‌ ബ്യൂറോ പുറപ്പെടുവിക്കുന്ന പ്രസ്താവന

26.06.2022

പ്രളയക്കെടുതിയിൽ മുങ്ങിയ അസം ജനതയ്‌ക്ക്‌ സഹായം ലഭ്യമാക്കുന്നതിൽ കേന്ദ്ര–സംസ്ഥാന സർക്കാരുകൾ പരാജയപ്പെട്ടു. ബ്രഹ്‌മപുത്ര താഴ്‌വരയിലും ബരാക്‌ താഴ്‌വരയിലും മനുഷ്യജീവനും സ്വത്തുവകകൾക്കും വൻ നാശമുണ്ടായി. 35ൽ 32 ജില്ലയിലെ 60 ലക്ഷം പേർ നിലനിൽപ്പിനായി പൊരുതുകയാണ്‌. നൂറിൽപ്പരം മരണമുണ്ടായി. 1.08 ലക്ഷം ഹെക്ടറിൽ വിളകൾ മുങ്ങി. ഏകദേശം 2000 കിലോമീറ്റർ റോഡ്‌ നശിച്ചു. ആയിരക്കണക്കിനു കന്നുകാലികൾക്ക്‌ ജീവനാശം ഉണ്ടായി. മഹാരാഷ്‌ട്ര സർക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള കുതിരക്കച്ചവടത്തിൽ മുഴുകിയ കേന്ദ്രത്തിലെയും അസമിലെയും ബിജെപി സർക്കാരുകൾ പ്രളയം കൈകാര്യം ചെയ്യുന്നതിൽ പൂർണമായി പരാജയപ്പെട്ടു. ദുരിതബാധിതർക്ക്‌ ഭക്ഷണവും കുടിവെള്ളവും മരുന്നും എത്തിക്കാനോ ആരോഗ്യപ്രവർത്തകരെ വിന്യസിക്കാനോ ഫലപ്രദമായ ശ്രമം നടക്കുന്നില്ല. സ്ഥിതിഗതി നിരീക്ഷിക്കാനും ദുരിതാശ്വാസ പ്രവർത്തനം ഊർജിതമാക്കാനും പ്രധാനമന്ത്രിയോ കേന്ദ്രമന്ത്രിമാരോ സന്ദർശിച്ചിട്ടില്ല. ഇത്‌ അങ്ങേയറ്റം ഹൃദയശൂന്യമായ നിലപാടാണ്‌.അടിയന്തരമായി സഹായം എത്തിക്കണം. ഭക്ഷണം ഉൾപ്പെടെയുള്ളവ ക്യാമ്പുകളിൽ എത്തിക്കണം. വീടും വസ്‌തുവകകളും നഷ്ടപ്പെട്ടവരുടെ പുനരധിവാസത്തിന്‌ സർക്കാർ നടപടി എടുക്കണം.അസമിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി സംഭാവന നൽകാനും ആഹ്വാനം ചെയ്യുന്നു.

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

'വർക്ക് നിയർ ഹോം' പദ്ധതി; വികസനം ഏതാനും നഗരങ്ങളിൽ ഒതുക്കുകയല്ല, മറിച്ച് എല്ലാ പ്രദേശങ്ങളിലേയ്ക്കും എത്തിക്കുകയാണ് സർക്കാർ

സ. പിണറായി വിജയൻ

കാലത്തിന്റെ മാറ്റം ഏറ്റവും കൂടുതൽ പ്രതിഫലിക്കുന്ന മേഖലകളിൽ ഒന്നാണ് തൊഴിൽ. കുറച്ചു വർഷങ്ങൾക്കു മുൻപ് നിലനിന്നിരുന്ന തൊഴിലുകളും തൊഴിൽ രീതികളും മാറുകയാണ്.

സഖാവ് പി ഗോവിന്ദപ്പിള്ളയുടെ ഓർമകൾക്കു മുന്നിൽ സ്‌മരണാഞ്ജലി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിന്റെ രാഷ്ട്രീയ, സാമൂഹ്യ, സാഹിത്യ, വൈജ്ഞാനിക മണ്ഡലങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന സഖാവ് പി ഗോവിന്ദപ്പിള്ള ഓർമയായിട്ട് ഇന്നേക്ക് പന്ത്രണ്ട്‌ വർഷം. പി ജി എന്ന രണ്ടക്ഷരത്തിൽ അറിയപ്പെട്ട അദ്ദേഹം മാർക്സിസ്റ്റ് സൈദ്ധാന്തികനും സഞ്ചരിക്കുന്ന വിശ്വവിജ്ഞാനകോശവുമായിരുന്നു.

രാജ്യത്ത് ആദ്യമായി കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക സ്‌പോര്‍ട്സ് ലീഗ് കേരളത്തിൽ

സ. ആർ ബിന്ദു

രാജ്യത്ത് ആദ്യമായി കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക സ്‌പോര്‍ട്സ് ലീഗ് ആരംഭിക്കുകയാണ് കേരളത്തിൽ. മികച്ച കായിക സംസ്‌കാരം വാര്‍ത്തെടുക്കുന്നതിനൊപ്പം കോളേജുകളിലെ അടിസ്ഥാനസൗകര്യ വികസനം കൂടി ലക്ഷ്യമിട്ടാണ് കായിക വകുപ്പുമായി ചേർന്ന് കോളേജ് ലീഗിന് ഉന്നതവിദ്യാഭ്യാസ വകുപ്പ് തുടക്കമിടുന്നത്.