രാജ്യത്ത് 20 മുതൽ 24 വയസ്സുവരെയുള്ളവരിൽ 42 ശതമാനമാണ് തൊഴിലില്ലായ്മ നിരക്ക്. ഇതോടൊപ്പം ജനസംഖ്യയുടെ 61.2 ശതമാനം വരുന്ന ഏകദേശം 90 കോടിയോളം വരുന്ന നമ്മുടെ രാജ്യത്തെ തൊഴിലെടുക്കുന്ന പ്രായത്തിലുള്ളവർ ജോലി അന്വേഷിക്കുന്നത് തന്നെ നിർത്തി എന്നാണ് 2020 ലെ കണക്കുകൾ പറയുന്നത്. തൊഴിൽ പങ്കാളിത്ത നിരക്ക് ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയായ 38.8 ശതമാനമാണ്. സ്ത്രീകളാണ് ഇതിനാൽ ഏറ്റവും കൂടുതൽ ബാധിക്കപ്പെട്ടത്. കഴിഞ്ഞ എട്ട് വർഷത്തിനിടെ 0.33 ശതമാനം അപേക്ഷകർക്ക് മാത്രമാണ് കേന്ദ്ര സർക്കാർ ജോലി നൽകിയതെന്ന് മോദി സർക്കാരിന് തന്നെ പാർലമെന്റിൽ സമ്മതിക്കേണ്ടി വന്നു. പത്തുലക്ഷത്തിലധികം ഒഴിവുകൾ നിലനിൽക്കുമ്പോഴാണിത്. സർക്കാർ ജോലിയിലെ ഒഴിവുകൾ എത്രയും പെട്ടെന്ന് നികത്തുകയും ദേശീയ തൊഴിലുറപ്പ് പദ്ധതിക്കായുള്ള വിഹിതം ഗണ്യമായി ഉയർത്തുകയും വേണം.
സിപിഐ എം