Skip to main content

തലസ്ഥാന ജില്ലയിൽ കലാപം സൃഷ്ടിക്കാനുള്ള ആർഎസ്എസ്സിന്റെ തുടർച്ചയായ ശ്രമങ്ങളിൽ ശക്തമായി ശക്തമായി പ്രതിഷേധിക്കുന്നു

സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ്‌ പുറപ്പെടുവിക്കുന്ന പ്രസ്‌താവന
____________________
തലസ്ഥാന ജില്ലയില്‍ കലാപം സൃഷ്ടിക്കാനുള്ള ആര്‍എസ്‌എസ്സിന്റെ തുടര്‍ച്ചയായ ശ്രമങ്ങളിൽ ശക്തമായി പ്രതിഷേധിക്കുന്നു. കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളായി തുടര്‍ച്ചയായ അക്രമ സംഭവങ്ങളാണ്‌ തിരുവനന്തപുരം ജില്ലയില്‍ ആര്‍എസ്‌എസ്‌ നടത്തിക്കൊണ്ടിരിക്കുന്നത്‌. പാര്‍ടിയുടെ തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിന്‌ നേരെ കഴിഞ്ഞ ദിവസമാണ്‌ അക്രമമുണ്ടായത്‌. തുടര്‍ന്ന്‌ പാര്‍ടി ജില്ലാ സെക്രട്ടറിയുടെ വീടിന്‌ നേരെയും അക്രമം ഉണ്ടായിരിക്കുകയാണ്‌. ഏകപക്ഷീയമായ അക്രമങ്ങളാണ്‌ ആര്‍എസ്‌എസ്‌ നടത്തുന്നത്. തിരുവനന്തപുരം ജില്ലയുടെ വികസന പ്രവര്‍ത്തനങ്ങള്‍ തടയുന്ന നടപടികള്‍ക്കെതിരായി എൽഡിഎഫ്‌ നടത്തിയ ജാഥക്ക്‌ നേരെയും അക്രമമുണ്ടായി. വനിതാ കൗണ്‍സിലര്‍ക്ക്‌ നേരെ കൈയ്യേറ്റ ശ്രമവുമുണ്ടായി. വട്ടിയൂര്‍ക്കാവ്‌, നെട്ടയം ഭാഗങ്ങളില്‍ പാര്‍ടി ഓഫീസുകള്‍ക്ക്‌ നേരെയും അക്രമം ഉണ്ടായി. മണികണ്‌ഠേശ്വരത്ത്‌ അക്രമം നടന്ന സ്ഥലം സന്ദര്‍ശിക്കാന്‍ പോയ ഡിവൈഎഫ്‌ഐ നേതാക്കള്‍ക്ക്‌ നേരെയും ആര്‍എസ്‌എസ്‌ അക്രമം നടത്തുകയുണ്ടായി.
തിരുവനന്തപുരം ജില്ലയില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ വലിയ തിരിച്ചടിയാണ്‌ ബിജെപിക്ക് ഉണ്ടായത്‌. ഈ സാഹചര്യത്തില്‍ കലാപങ്ങളുണ്ടാക്കി അതുവഴി നേട്ടമുണ്ടാക്കാന്‍ സാധിക്കുമോ എന്ന പരിശ്രമമാണ്‌ ആര്‍എസ്‌എസ്‌ ലക്ഷ്യംവെക്കുന്നതെന്ന്‌ ഈ സംഭവങ്ങളെല്ലാം വ്യക്തമാക്കുന്നു. നാട്ടിലെ സമാധാനാന്തരീക്ഷം തകര്‍ക്കാനുള്ള സംഘപരിവാറിന്റെ ഹീന ശ്രമങ്ങള്‍ക്കെതിരെ ജനങ്ങളെ അണിനിരത്തി സമാധാനപരമായ പ്രതിഷേധം സംഘടിപ്പിക്കണം

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

റഫറി ഒരു ടീമിന്റെ ഭാഗമായി മാറിയ തെരഞ്ഞെടുപ്പ്‌ പോരാട്ടമെന്ന നിലയിലാകും ബിഹാർ തെരഞ്ഞെടുപ്പ്‌ ഓർമിക്കപ്പെടുന്നത്‌

സ. എം എ ബേബി

നിഷ്‌പക്ഷത പുലർത്തേണ്ട റഫറി ഒരു ടീമിന്റെ ഭാഗമായി കളിക്കുന്നത്‌ പോലെയാണ്‌ ബിഹാർ തെരഞ്ഞെടുപ്പിൽ തെരഞ്ഞെടുപ്പ്‌ കമീഷന്റെ ഇടപെടലുകൾ. ഏറെ വിവാദങ്ങൾക്ക്‌ ഇടയാക്കിയ എസ്‌ഐആർ പ്രക്രിയയ്‌ക്കുശേഷമാണ്‌ ബിഹാറിൽ തെരഞ്ഞെടുപ്പ്‌ തീയതികൾ പ്രഖ്യാപിച്ചിട്ടുള്ളത്‌.

തൊഴിലാളിവർഗ പ്രസ്ഥാനത്തിനുവേണ്ടി ജീവിതം സമർപ്പിച്ച ത്യാഗധനനായ നേതാവായിരുന്നു സഖാവ് ആനത്തലവട്ടം ആനന്ദൻ

പ്രമുഖ ട്രേഡ്‌ യൂണിയൻ, കമ്യൂണിസ്റ്റ്‌ പാർടി നേതാവായിരുന്ന സഖാവ്‌ ആനത്തലവട്ടം ആനന്ദൻ നമ്മെ വിട്ടുപിരിഞ്ഞിട്ട്‌ ഇന്ന് രണ്ട് വർഷം പൂർത്തിയാകുകയാണ്‌.

ഇന്ത്യയിലെ പലസ്തീൻ അംബാസിഡറായ അബ്ദുള്ള അബു ഷാവേഷിയുമായി കൂടിക്കാഴ്ച നടത്തി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ഇന്ത്യയിലെ പലസ്തീൻ അംബാസിഡറായ അബ്ദുള്ള അബു ഷാവേഷിയുമായി കൂടിക്കാഴ്ച നടത്തി. എൽഡിഎഫ്‌ കോഴിക്കോട് ജില്ലാ കമ്മിറ്റി മുതലക്കുളത്ത്‌ സംഘടിപ്പിച്ച പലസ്തീൻ ഐക്യദാർഢ്യ സദസ്സിന് എത്തിയപ്പോഴാണ് അദ്ദേഹത്തെ കണ്ടത്.

ന്യൂഡൽഹിയിലെ സാക്കിർ ഹുസൈൻ കോളേജിൽ പഠിക്കുന്ന മലയാളി വിദ്യാർത്ഥികളെ ഡൽഹി പൊലീസ് ഉദ്യോഗസ്ഥർ ക്രൂരമായി ആക്രമിച്ച സംഭവത്തിൽ ഉന്നതതല അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്തയച്ചു

സ. പിണറായി വിജയൻ

ന്യൂഡൽഹിയിലെ സാക്കിർ ഹുസൈൻ കോളേജിൽ പഠിക്കുന്ന മലയാളി വിദ്യാർത്ഥികളെ ഡൽഹി പൊലീസ് ഉദ്യോഗസ്ഥർ ക്രൂരമായി ആക്രമിച്ച സംഭവത്തിൽ ഉന്നതതല അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്തയച്ചു.