Skip to main content

വിദേശ സർവകലാശാലകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും രാജ്യത്ത് ക്യാമ്പസുകൾ തുടങ്ങാൻ അനുമതി നൽകാനായി യുജിസി പുറപ്പെടുവിച്ച കരട് മാർഗനിർദേശങ്ങൾ പിൻവലിക്കണം യുജിസിയുടെ ഏകപക്ഷീയ നടപടിക്കെതിരെ എല്ലാ ജനാധിപത്യ ദേശാഭിമാന ശക്തികളും രംഗത്തുവരണം

വിദേശ സർവകലാശാലകൾക്കും വിദ്യാഭ്യാസസ്ഥാപനങ്ങൾക്കും രാജ്യത്ത്‌ ക്യാമ്പസുകൾ തുടങ്ങാൻ അനുമതി നൽകാനായി യുജിസി പുറപ്പെടുവിച്ച കരട്‌ മാർഗനിർദേശങ്ങളെ ശക്തമായി എതിർക്കുന്നു. അപേക്ഷിച്ച്‌ 90 ദിവസത്തിനകം അംഗീകാരം കിട്ടുന്ന സ്ഥാപനങ്ങൾക്ക്‌ ഫീസ്‌ നിർണയിക്കാനും അധ്യാപകരെ നിയമിക്കാനും സ്വയംഭരണാധികാരം ലഭിക്കുന്ന വിധത്തിലാണ്‌ കരട്‌ നിർദേശങ്ങൾ. കനത്ത ഫീസുള്ള വരേണ്യവർഗ സ്ഥാപനങ്ങൾ രൂപംകൊള്ളാനും രാജ്യത്തെ ഉന്നതവിദ്യാഭ്യാസ രംഗത്തിന്റെ ഘടന കൂടുതൽ ദുഷിക്കാനും ഇത്‌ വഴിയൊരുക്കും.

രാജ്യത്തെയും വിദേശത്തെയും വിദ്യാർഥികളുടെ പ്രവേശനത്തിന്‌ സ്വന്തം മാനദണ്ഡങ്ങൾ ഏർപ്പെടുത്താൻ ഈ സ്ഥാപനങ്ങൾക്ക്‌ അനുമതി നൽകാനാണ്‌ നിർദേശം. ഫീസിന്‌ പരിധിയൊന്നും വ്യവസ്ഥ ചെയ്യുന്നില്ല. രാജ്യാന്തര അതിർത്തി കടന്നുള്ള ഫണ്ടുകൾ, വിദേശ കറൻസി അക്കൗണ്ടുകൾ, പണമിടപാട്‌ രീതികൾ, പണം അയക്കൽ, വരവ്‌ എന്നിവയ്‌ക്കും വിദേശ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവേശം ഇടയാക്കും.

സർക്കാരിന്റെയും ഉന്നത വിദ്യാഭ്യാസ അധികൃതരുടെയും ഇത്തരം നയങ്ങൾ വിദ്യാഭ്യാസ പ്രക്രിയയിലെ പരമാധികാരം അട്ടിമറിക്കും. നേരത്തെ ഇന്ത്യൻ കോർപറേറ്റുകൾക്ക്‌ ഇത്തരം വാണിജ്യസ്ഥാപനങ്ങൾ തുടങ്ങാൻ അനുമതി നൽകുകയും അവയ്‌ക്ക്‌ ദേശീയ മികവിന്റെ കേന്ദ്രങ്ങൾ പദവി ചാർത്തിക്കൊടുക്കുകയും ചെയ്‌തു; ഇതിന്റെ തുടർ സംഭവങ്ങൾ പൊതുമണ്ഡലത്തിൽ വന്നിട്ടില്ല. പുതിയ വിദ്യാഭ്യാസ നയവും കോവിഡിനെ തുടർന്നുള്ള അതിരുവിട്ട ഓൺലൈൻ അധ്യയനവും ചേർന്ന്‌ തലതിരിഞ്ഞ നിലയിലാണ്‌ ഇന്ത്യയിലെ ഉന്നതവിദ്യാഭ്യാസ രംഗം. കോളേജുകളിൽനിന്നും സർവകലാശാലകളിൽനിന്നും വിദ്യാർഥികൾ വൻതോതിൽ കൊഴിഞ്ഞുപോകുന്നുവെന്ന്‌ എല്ലാ റിപ്പോർട്ടുകളും വ്യക്തമാക്കുന്നു. സാമ്പത്തിക, സാമൂഹിക അസമത്വം അനുഭവിക്കുന്ന വിദ്യാർഥികൾക്ക്‌ ഉന്നതവിദ്യാഭ്യാസം നേടുകയെന്നത്‌ വലിയ ബുദ്ധിമുട്ടാണ്‌. ഉന്നത വിദ്യാഭ്യാസരംഗത്ത്‌ രാജ്യം നേരിടുന്ന വെല്ലുവിളികൾ തരണംചെയ്യാൻ നിർദ്ദിഷ്ട നീക്കം പര്യാപ്‌തമല്ല.

കരട്‌ നിർദേശങ്ങൾ പിൻവലിക്കണം. വിദ്യാർഥികൾ, അധ്യാപകർ എന്നിവരുടെ സംഘടനകളുമായും രാജ്യത്തെ ഉന്നതവിദ്യാഭ്യാസ രംഗത്തിന്റെ ഭാവിയെക്കുറിച്ച്‌ ആശങ്കയുള്ളവരുമായും ചർച്ച നടത്താൻ സർക്കാരും യുജിസിയും തയ്യാറാകണം. സംസ്ഥാന സർക്കാരുകളുമായി കൂടിയാലോചന നടത്താതെ യുജിസി ഏകപക്ഷീയമായി നീങ്ങരുത്‌. യുജിസിയുടെ ഏകപക്ഷീയ നടപടിക്കെതിരെ എല്ലാ ജനാധിപത്യ, ദേശാഭിമാന ശക്തികളും രംഗത്തുവരണം.

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

സ്വാതന്ത്ര്യ സമ്പാദനവേളയിൽ ഏതാണ്ട് തുല്യമായിരുന്നു ചൈനയുടെയും ഇന്ത്യയുടെയും സമ്പദ്ഘടനകൾ, എന്നാൽ ഇന്ന് ചൈനീസ് സമ്പദ്ഘടന ഇന്ത്യൻ സമ്പദ്ഘടനയുടെയും അഞ്ചിരട്ടി വലുപ്പമുണ്ട്

സ. ടി എം തോമസ് ഐസക്

ലോക ഉല്പാദനത്തിൽ ഇന്ത്യയുടെയും ചൈനയുടെയും പങ്കെന്ത്? കഴിഞ്ഞ 2000 വർഷത്തെ ചരിത്രം ഇതിനോടൊപ്പം കൊടുത്തിരിക്കുന്ന ചിത്രത്തിൽ നിന്നും ലഭിക്കും. ആഗോള ജിഡിപി 100 എന്ന് കണക്കാക്കിയാൽ പ്രധാനപ്പെട്ട ലോകരാജ്യങ്ങളുടെ വിഹിതം എങ്ങനെ മാറിവന്നുവെന്നതാണ് ചിത്രീകരിച്ചിരിക്കുന്നത്.

സിപിഐ എം വർക്കല ഏരിയയിലെ വെട്ടൂർ ലോക്കൽ കമ്മിറ്റിയുടെ പുതിയ ഓഫീസ് കെട്ടിടമായ ഇ കെ നായനാർ ഭവൻ സ. എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു

സിപിഐ എം വർക്കല ഏരിയയിലെ വെട്ടൂർ ലോക്കൽ കമ്മിറ്റിയുടെ പുതിയ ഓഫീസ് കെട്ടിടമായ ഇ കെ നായനാർ ഭവൻ പാർടി സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.