Skip to main content

തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സർക്കാരിന്റെ ശബ്ദമായാണ് ഗവർണർ പ്രവർത്തിക്കേണ്ടതെന്ന ഭരണഘടനാ തത്വം തമിഴ്നാട് ഗവർണർ രവി നിർലജ്ജം ലംഘിച്ചു

സിപിഐ എം പോളിറ്റ് ബ്യൂറോ പുറപ്പെടുവിക്കുന്ന പ്രസ്താവന

___________________________________

നയപ്രഖ്യാപനത്തിനായി സംസ്ഥാന സര്‍ക്കാര്‍ തയ്യാറാക്കിയ പ്രസംഗത്തിന്റെ ചില ഭാഗങ്ങള്‍ ഗവര്‍ണര്‍ നിയമസഭയില്‍ വായിക്കാതെ വിട്ടുകളഞ്ഞ അനുചിതമായ നടപടിയെ ശക്തമായി എതിർക്കുന്നു. തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സര്‍ക്കാരിന്റെ ശബ്ദമായാണ് ഗവര്‍ണര്‍ പ്രവര്‍ത്തിക്കേണ്ടതെന്ന ഭരണഘടനാ തത്വം ഗവര്‍ണര്‍ രവി നിര്‍ലജ്ജം ലംഘിച്ചു. സംസ്ഥാന സര്‍ക്കാര്‍ തയ്യാറാക്കുന്ന പ്രസംഗം അതേപടി ഗവര്‍ണര്‍ വായിക്കണമെന്നത് ദീര്‍ഘകാലമായി തുടരുന്ന കീഴ് വഴക്കമാണ്. ഗവര്‍ണര്‍ മുന്‍കൂട്ടി അംഗീകരിച്ച പ്രസംഗ ഉള്ളടക്കത്തിന്റെ ഭാഗങ്ങളാണ് അദ്ദേഹം വായിക്കാതിരുന്നത്.

തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സര്‍ക്കാരുകളുടെ അധികാരപരിധിയില്‍ വരുന്ന ക്രമസമാധാനപാലന മേഖലയില്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനം മികച്ചതാണെന്ന് സാക്ഷ്യപ്പെടുത്തുന്നതില്‍ അദ്ദേഹത്തിനുള്ള വിരോധമാണ് ഈ നീക്കത്തിൽ വ്യക്തമാകുന്നത്. തമിഴ്നാട്ടിലെ സാമൂഹിക പരിഷ്‌കരണ മേഖലയിലെ പ്രമുഖരെക്കുറിച്ചുള്ള ഭാഗങ്ങളും ഗവര്‍ണര്‍ ഒഴിവാക്കി.

സംസ്ഥാന സര്‍ക്കാരുകളുടെ ഭരണഘടനപരമായ പങ്ക് അട്ടിമറിക്കാനും ഫെഡറല്‍ സംവിധാനം ദുര്‍ബലപ്പെടുത്താനും അധികാര കേന്ദ്രീകരണത്തിനും ഗവര്‍ണര്‍ സ്ഥാനം ഉപയോഗിച്ച് ബിജെപി സര്‍ക്കാര്‍ നടത്തുന്ന ആവര്‍ത്തിച്ചുള്ള നീക്കങ്ങളുടെ മാതൃക കൂടിയാണ് തമിഴ്നാട് ഗവര്‍ണര്‍ രവിയുടെ നടപടി.

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

ഭരണഘടനയുടെ ആമുഖത്തിൽനിന്ന് സോഷ്യലിസം, മതനിരപേക്ഷത എന്നീ വാക്കുകൾ നീക്കംചെയ്യണമെന്ന ആർഎസ്എസ് നേതൃത്വത്തിന്റെ ആവശ്യം ഇന്ത്യൻ റിപ്പബ്ലിക്കിന്റെ അടിസ്ഥാന ദർശനത്തിനുനേരെയുള്ള പ്രത്യക്ഷ ആക്രമണമാണ്

സ. എം എ ബേബി

ഭരണഘടനയുടെ ആമുഖത്തിൽനിന്ന് സോഷ്യലിസം, മതനിരപേക്ഷത എന്നീ വാക്കുകൾ നീക്കംചെയ്യണമെന്ന ആർഎസ്എസ് നേതൃത്വത്തിന്റെ ആവശ്യം ഇന്ത്യൻ റിപ്പബ്ലിക്കിന്റെ അടിസ്ഥാന ദർശനത്തിനുനേരെയുള്ള പ്രത്യക്ഷ ആക്രമണമാണ്.

ഗാസ ഐക്യദാർഢ്യത്തിന്റെ ഭാഗമായി ആരംഭിച്ച ആഗോള ഡിജിറ്റൽ പ്രതിഷേധത്തിൽ പങ്കാളികളാകാൻ അഭ്യർഥിക്കുന്നു

ഗാസ ഐക്യദാർഢ്യത്തിന്റെ ഭാഗമായി ശനിയാഴ്‌ച മുതൽ ആരംഭിച്ച ആഗോള ഡിജിറ്റൽ പ്രതിഷേധത്തിൽ പങ്കാളികളാകാൻ അഭ്യർഥിക്കുന്നു. ഒരാഴ്‌ചക്കാലം രാത്രി ഒമ്പത്‌ മുതൽ ഒമ്പതര വരെ മൊബൈൽ ഫോൺ സ്വിച്ച്‌ഓഫ്‌ ചെയ്‌താണ്‌ പ്രതിഷേധം സംഘടിപ്പിക്കുന്നത്‌.

ബിജെപിയുടെ ഏകാധിപത്യ പ്രവണതകളെ ചെറുത്തുതോൽപ്പിക്കാനുള്ള പോരാട്ടത്തിൽ എല്ലാ വിഭാഗം ജനങ്ങളും അണിനിരക്കണം

കേന്ദ്രസർക്കാരിന്റെ കർഷക–തൊഴിലാളി വിരുദ്ധ നയങ്ങളെ പൊരുതിത്തോൽപ്പിക്കുമെന്ന നിശ്ചയദാർഢ്യവുമായി രാജ്യത്തെ അധ്വാനിക്കുന്ന വർഗം. കർഷകരും കർഷക–വ്യവസായത്തൊഴിലാളികളുമടക്കം കോടിക്കണക്കിനുപേർ ഒറ്റക്കെട്ടായി ഒമ്പതിന്‌ നടക്കുന്ന അഖിലേന്ത്യ പൊതുപണിമുടക്കിൽ അണിനിരക്കും.

ബിഹാറിലെ വോട്ടർപ്പട്ടിക പുനഃപരിശോധന തെരഞ്ഞെടുപ്പ്‌ കമീഷൻ ഉപേക്ഷിക്കണം

സ. എം എ ബേബി

ബിഹാറിലെ വോട്ടർപ്പട്ടിക പുനഃപരിശോധന തെരഞ്ഞെടുപ്പ്‌ കമീഷൻ ഉപേക്ഷിക്കണം. ബിഹാറിൽ നിന്നുള്ള വാർത്തകൾ വായിക്കാൻ മുഖ്യതെരഞ്ഞെടുപ്പ്‌ കമീഷണർ ഗ്യാനേഷ്‌കുമാർ തയ്യാറാകണം. കമീഷൻ ആവശ്യപ്പെടുന്ന രേഖകൾ വലിയൊരു വിഭാഗംപേരുടെ പക്കലില്ല. ഇവരെല്ലാം പട്ടികയിൽനിന്ന്‌ പുറത്താകും.