Skip to main content

'ദി മോദി ക്വസ്റ്റ്യൻ സംപ്രേക്ഷണം ചെയ്തതിന് ബിബിസി ടെലിവിഷൻ ചാനലിനെ ഭീഷണിപ്പെടുത്താനും ഉപദ്രവിക്കാനും ശ്രമം ആദായനികുതി വകുപ്പിന്റെയും മറ്റ് ഏജൻസികളുടെയും റെയ്ഡുകളിലൂടെ മാധ്യമങ്ങളെ ഭയപ്പെടുത്തുന്നത് മോദി സർക്കാരിന്റെ പതിവ് തന്ത്രം

സിപിഐ എം പോളിറ്റ് ബ്യൂറോ പുറപ്പെടുവിക്കുന്ന പ്രസ്താവന

______________________

ഡൽഹിയിലെയും മുംബൈയിലെയും ബിബിസി ഓഫീസുകളിൽ ആദായനികുതി വകുപ്പ് നടത്തിയ പരിശോധനകളെ സിപിഐ എം അപലപിക്കുന്നു. 'ദി മോദി ക്വസ്റ്റ്യൻ' എന്ന ഡോക്യുമെന്ററി സംപ്രേക്ഷണം ചെയ്തതിന് ബിബിസി ടെലിവിഷൻ ചാനലിനെ ഭീഷണിപ്പെടുത്താനും ഉപദ്രവിക്കാനുമുള്ള നഗ്നമായ ശ്രമമാണിത്. ആദായനികുതി വകുപ്പിന്റെയും മറ്റ് ഏജൻസികളുടെയും റെയ്ഡുകളിലൂടെ ഇന്ത്യൻ മാധ്യമങ്ങളെ ഭയപ്പെടുത്തുന്നത് മോദി സർക്കാരിന്റെ പതിവ് തന്ത്രമാണ്. ഇപ്പോൾ ഇന്ത്യയിൽ പ്രവർത്തിക്കുന്ന ഒരു വിദേശ മാധ്യമ സ്ഥാപനത്തിലേക്കും ഇത് വ്യാപിപ്പിച്ചിരിക്കുന്നു. പ്രതികാരപരമായ ഈ നടപടിയിലൂടെ മാധ്യമ വിമർശനങ്ങളെ അടിച്ചമർത്താൻ ശ്രമിക്കുന്ന സ്വേച്ഛാധിപത്യ ഭരണം എന്ന മോദി സർക്കാരിന്റെ പ്രതിച്ഛായ അന്താരാഷ്ട്രതലത്തിൽ ഊട്ടിയുറപ്പിക്കപ്പെടും.

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

സ്വാതന്ത്ര്യ സമ്പാദനവേളയിൽ ഏതാണ്ട് തുല്യമായിരുന്നു ചൈനയുടെയും ഇന്ത്യയുടെയും സമ്പദ്ഘടനകൾ, എന്നാൽ ഇന്ന് ചൈനീസ് സമ്പദ്ഘടന ഇന്ത്യൻ സമ്പദ്ഘടനയുടെയും അഞ്ചിരട്ടി വലുപ്പമുണ്ട്

സ. ടി എം തോമസ് ഐസക്

ലോക ഉല്പാദനത്തിൽ ഇന്ത്യയുടെയും ചൈനയുടെയും പങ്കെന്ത്? കഴിഞ്ഞ 2000 വർഷത്തെ ചരിത്രം ഇതിനോടൊപ്പം കൊടുത്തിരിക്കുന്ന ചിത്രത്തിൽ നിന്നും ലഭിക്കും. ആഗോള ജിഡിപി 100 എന്ന് കണക്കാക്കിയാൽ പ്രധാനപ്പെട്ട ലോകരാജ്യങ്ങളുടെ വിഹിതം എങ്ങനെ മാറിവന്നുവെന്നതാണ് ചിത്രീകരിച്ചിരിക്കുന്നത്.

സിപിഐ എം വർക്കല ഏരിയയിലെ വെട്ടൂർ ലോക്കൽ കമ്മിറ്റിയുടെ പുതിയ ഓഫീസ് കെട്ടിടമായ ഇ കെ നായനാർ ഭവൻ സ. എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു

സിപിഐ എം വർക്കല ഏരിയയിലെ വെട്ടൂർ ലോക്കൽ കമ്മിറ്റിയുടെ പുതിയ ഓഫീസ് കെട്ടിടമായ ഇ കെ നായനാർ ഭവൻ പാർടി സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.