Skip to main content

സ്വതന്ത്രവും നീതിപൂർവ്വവുമായ തെരഞ്ഞെടുപ്പുകൾ സംഘടിപ്പിക്കാൻ കമീഷനുള്ള അധികാരം സുപ്രീംകോടതി വിധി തെരഞ്ഞെടുപ്പ് ശക്തിപ്പെടുത്തുന്ന രീതിയിലുള്ള സുപ്രധാനമാണ്

സിപിഐ എം പൊളിറ്റ്‌ബ്യൂറോ പുറപ്പെടുവിക്കുന്ന പ്രസ്താവന

______________________________________

തെരഞ്ഞെടുപ്പ്‌ കമീഷണർമാരെ പ്രധാനമന്ത്രി, ലോക്‌സഭാ പ്രതിപക്ഷനേതാവ്‌, സുപ്രീംകോടതി ചീഫ്‌ ജസ്‌റ്റിസ്‌ എന്നിവർ അംഗങ്ങളായ സമിതിയുടെ ശുപാർശപ്രകാരം രാഷ്ട്രപതി നിയമിക്കണമെന്ന സുപ്രീം കോടതി വിധി സുപ്രധാനമാണ്.

ഭരണഘടനയുടെ ആർട്ടിക്കിൾ 324 പ്രകാരം സ്വതന്ത്രവും നീതിപൂർവ്വവുമായ തെരഞ്ഞെടുപ്പുകൾ സംഘടിപ്പിക്കാൻ തെരഞ്ഞെടുപ്പ്‌ കമീഷനുള്ള അധികാരം ശക്തിപ്പെടുത്തുന്ന രീതിയിലുള്ള വിധിയാണ്‌ പുറപ്പെടുവിച്ചിട്ടുള്ളത്‌. തെരഞ്ഞടുപ്പ്‌ കമീഷൻ ഭരണനിർവഹണവിഭാഗത്തിന്റെ സ്വാധീനത്തിൽ നിന്നും പൂർണമായും മുക്തരാകണമെന്നും വിധിയിൽ സുപ്രീംകോടതി നിരീക്ഷിച്ചിട്ടുണ്ട്‌.

പാർലമെന്റ്‌ പാസാക്കിയ നിയമത്തിന്റെ അടിസ്ഥാനത്തിൽ സിബിഐ ഡയറക്ടർ,ലോക്‌പാൽ തുടങ്ങിയവരെ നിയമിക്കുന്നത്‌ പോലെ തെരഞ്ഞെടുപ്പ്‌ കമീഷനെയും നിയമിക്കണമെന്ന നിലപാട്‌ സിപിഐ എം കാലങ്ങളായി മുന്നോട്ടുവെച്ചിട്ടുള്ളതാണ്.

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

സ്വാതന്ത്ര്യ സമ്പാദനവേളയിൽ ഏതാണ്ട് തുല്യമായിരുന്നു ചൈനയുടെയും ഇന്ത്യയുടെയും സമ്പദ്ഘടനകൾ, എന്നാൽ ഇന്ന് ചൈനീസ് സമ്പദ്ഘടന ഇന്ത്യൻ സമ്പദ്ഘടനയുടെയും അഞ്ചിരട്ടി വലുപ്പമുണ്ട്

സ. ടി എം തോമസ് ഐസക്

ലോക ഉല്പാദനത്തിൽ ഇന്ത്യയുടെയും ചൈനയുടെയും പങ്കെന്ത്? കഴിഞ്ഞ 2000 വർഷത്തെ ചരിത്രം ഇതിനോടൊപ്പം കൊടുത്തിരിക്കുന്ന ചിത്രത്തിൽ നിന്നും ലഭിക്കും. ആഗോള ജിഡിപി 100 എന്ന് കണക്കാക്കിയാൽ പ്രധാനപ്പെട്ട ലോകരാജ്യങ്ങളുടെ വിഹിതം എങ്ങനെ മാറിവന്നുവെന്നതാണ് ചിത്രീകരിച്ചിരിക്കുന്നത്.

സിപിഐ എം വർക്കല ഏരിയയിലെ വെട്ടൂർ ലോക്കൽ കമ്മിറ്റിയുടെ പുതിയ ഓഫീസ് കെട്ടിടമായ ഇ കെ നായനാർ ഭവൻ സ. എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു

സിപിഐ എം വർക്കല ഏരിയയിലെ വെട്ടൂർ ലോക്കൽ കമ്മിറ്റിയുടെ പുതിയ ഓഫീസ് കെട്ടിടമായ ഇ കെ നായനാർ ഭവൻ പാർടി സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.