Skip to main content

ബിജെപിക്കെതിരെ ശക്തമായി വിധിയെഴുതിയ കർണാടകയിലെ ജനങ്ങളെ അഭിനന്ദിക്കുന്നു.

സിപിഐ എം പോളിറ്റ് ബ്യൂറോ പുറപ്പെടുവിക്കുന്ന പ്രസ്താവന

------------------------------------

നിയമസഭാ തെരഞ്ഞെടുപ്പിൽ കർണാടകയിലെ ജനങ്ങൾ ബിജെപിയെ തള്ളിക്കളഞ്ഞിരിക്കുകയാണ്. ബിജെപി സർക്കാരിന്റെ കടുത്ത ദുർഭരണത്തിന്റെയും അഴിമതിയുടെയും ഫലമാണ് ഈ തോൽവി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ നടന്ന തെരഞ്ഞെടുപ്പു പ്രചാരണവേളയിൽ ബിജെപി അഴിച്ചുവിട്ട രൂക്ഷമായ വർഗീയ കുപ്രചരണങ്ങളെ ജനങ്ങൾ തിരസ്കരിച്ചു എന്നതാണ് ഈ തെരഞ്ഞെടുപ്പ് വിധി വ്യക്തമാക്കുന്നത്. ബിജെപിക്ക് എതിരായ ശക്തമായ ഭരണ വിരുദ്ധ വികാരം നിയമസഭയിൽ ഭൂരിപക്ഷം നേടാൻ കോൺഗ്രസിന് സഹായകമായി. ബിജെപിക്കെതിരെ ശക്തമായി വിധിയെഴുതിയ കർണാടകയിലെ ജനങ്ങളെ അഭിനന്ദിക്കുന്നു.

 

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

സ്വാതന്ത്ര്യ സമ്പാദനവേളയിൽ ഏതാണ്ട് തുല്യമായിരുന്നു ചൈനയുടെയും ഇന്ത്യയുടെയും സമ്പദ്ഘടനകൾ, എന്നാൽ ഇന്ന് ചൈനീസ് സമ്പദ്ഘടന ഇന്ത്യൻ സമ്പദ്ഘടനയുടെയും അഞ്ചിരട്ടി വലുപ്പമുണ്ട്

സ. ടി എം തോമസ് ഐസക്

ലോക ഉല്പാദനത്തിൽ ഇന്ത്യയുടെയും ചൈനയുടെയും പങ്കെന്ത്? കഴിഞ്ഞ 2000 വർഷത്തെ ചരിത്രം ഇതിനോടൊപ്പം കൊടുത്തിരിക്കുന്ന ചിത്രത്തിൽ നിന്നും ലഭിക്കും. ആഗോള ജിഡിപി 100 എന്ന് കണക്കാക്കിയാൽ പ്രധാനപ്പെട്ട ലോകരാജ്യങ്ങളുടെ വിഹിതം എങ്ങനെ മാറിവന്നുവെന്നതാണ് ചിത്രീകരിച്ചിരിക്കുന്നത്.

സിപിഐ എം വർക്കല ഏരിയയിലെ വെട്ടൂർ ലോക്കൽ കമ്മിറ്റിയുടെ പുതിയ ഓഫീസ് കെട്ടിടമായ ഇ കെ നായനാർ ഭവൻ സ. എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു

സിപിഐ എം വർക്കല ഏരിയയിലെ വെട്ടൂർ ലോക്കൽ കമ്മിറ്റിയുടെ പുതിയ ഓഫീസ് കെട്ടിടമായ ഇ കെ നായനാർ ഭവൻ പാർടി സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.