Skip to main content

മെയ് 19 സഖാവ്‌ ഇ കെ നായനാർ ദിനം സമുചിതമായി ആചരിക്കുക

സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് പുറപ്പെടുവിക്കുന്ന പ്രസ്താവന

-------------------------------------------------------------

മുൻ മുഖ്യമന്ത്രിയും സിപിഐ എം പൊളിറ്റ്‌ബ്യൂറോ അംഗവുമായിരുന്ന സ. ഇ കെ നായനാരുടെ പത്തൊമ്പതാം ചരമവാർഷിക ദിനം മെയ് 19ന്‌ സമുചിതം ആചരിക്കണം. പാർടി പതാക ഉയർത്തിയും ഓഫീസ്‌ അലങ്കരിച്ചും അനുസ്‌മരണ യോഗം സംഘടിപ്പിച്ചും സ്മരണ പുതുക്കണം.

കേരളത്തിൽ തൊഴിലാളിവർഗ പ്രസ്ഥാനങ്ങളും കമ്യൂണിസ്‌റ്റ് പാർടിയും കെട്ടിപ്പടുക്കുന്നതിൽ മഹത്തായ സംഭാവന നൽകിയ നേതാവാണ് സ. നായനാർ. നന്നേ ചെറുപ്പത്തിൽ പൊതുപ്രവർത്തനരംഗത്തെത്തി, സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിലും ഭാഗമായി. അന്ന്‌ അദ്ദേഹടക്കമുള്ള നേതാക്കൾ ഉയർത്തിപ്പിടിച്ച മൂല്യങ്ങൾക്ക്‌ ക്ഷതമേൽപ്പിച്ച്‌ ജനാധിപത്യ ധ്വംസനം നടത്തുന്ന ബിജെപിക്കെതിരെ ശക്‌തമായ പ്രതിരോധമുയർത്തേണ്ട സാഹചര്യത്തിലാണ്‌ നായനാർ സ്‌മരണ പുതുക്കുന്നത്‌.

ദുർബല ജനവിഭാഗങ്ങളെ സംഘടിപ്പിക്കുന്നതിൽ നേതൃപരമായ പങ്ക്‌ വഹിച്ച സ. നായനാർ ജാതിമേൽക്കോയ്മയ്‌ക്കും നാടുവാഴിത്തത്തിനും ജന്മിത്വത്തിനുമെതിരെ പൊരുതി. ദൈനംദിന ജീവിതപ്രശ്നങ്ങൾ ഉയർത്തിയുള്ള പ്രക്ഷോഭങ്ങളെ സാമ്രാജ്യത്വവിരുദ്ധ രാഷ്‌ട്രീയവുമായി യോജിപ്പിച്ചു. മികച്ച സംഘാടകൻ, പ്രക്ഷോഭകാരി, പ്രഭാഷകൻ, പത്രപ്രവർത്തകൻ, ഭരണാധികാരി എന്നീ നിലകളിലെല്ലാം നിറഞ്ഞുനിന്ന നേതാവായിരുന്നു സ. നായനാർ.

 

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

ഭീകരവാദത്തിനെതിരെ കേരളത്തിൽ സിപിഐ എമ്മിന്റെ നേതൃത്വത്തിൽ വിപുലമായ സദസ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ഭീകരവാദത്തിനെതിരെ കേരളത്തിൽ സിപിഐ എമ്മിന്റെ നേതൃത്വത്തിൽ ഏപ്രിൽ 29നും 30നും വിപുലമായ സദസ് സംഘടിപ്പിക്കും. സംസ്ഥാനത്തെ എല്ലാ ഏരിയയിലും ഭീകരവാദത്തിനെതിരെ മാനവികത എന്ന മുദ്രാവാക്യമുയർത്തി വൈകുന്നേരങ്ങളിൽ വിപുലമായ സദസുകൾ സംഘടിപ്പിക്കും. വർഗീയതയ്ക്കും ഭീകരവാദത്തിനും മതമില്ല.

കേരളത്തിന്റെ ഭരണചരിത്രത്തിൽ സവിശേഷമായ സ്ഥാനം ഉറപ്പിച്ചാണ് എൽഡിഎഫ് സർക്കാർ മുന്നോട്ടുപോകുന്നത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

രണ്ടാം പിണറായി സർക്കാർ നാലു വർഷം പിന്നിടുകയാണ്. കേരളത്തിന്റെ ഭരണചരിത്രത്തിൽ സവിശേഷമായ സ്ഥാനം ഉറപ്പിച്ചാണ് എൽഡിഎഫ് സർക്കാർ മുന്നോട്ടുപോകുന്നത്. 1957ൽ അധികാരമേറ്റ കേരളത്തിലെ ആദ്യത്തെ കമ്യൂണിസ്റ്റ് മന്ത്രിസഭ ആധുനിക കേരളത്തിന് അടിത്തറയിട്ടു.

സമൂഹത്തിലെ ഏറ്റവും പരിഗണന അർഹിക്കുന്ന വിഭാഗങ്ങളുടെ ക്ഷേമവും അവരുടെ ജീവിതമുന്നേറ്റവും അടിയന്തര പ്രാധാന്യത്തോടെയാണ് സർക്കാർ പരിഗണിക്കുന്നത്

സ. പിണറായി വിജയൻ

കേരളത്തിൽ ഒന്നും നടക്കില്ലെന്ന ധാരണ ഇക്കാലയളവിൽ അപ്രത്യക്ഷമായി. ലോകഭൂപടത്തിൽ കേരളത്തെ അടയാളപ്പെടുത്തുന്ന വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം യാഥാർഥ്യമാക്കി. പദ്ധതിയുടെ നിർമാണത്തിന്റെ നൂറു ശതമാനവും നടന്നത് കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലംമുതലാണ്.

കേരളം വളർച്ചയുടെ പടവുകളിലൂടെ അതിവേഗം കുതിക്കുകയാണ്

സ. പിണറായി വിജയൻ

അഴിമതിയും കെടുകാര്യസ്ഥതയും കാരണം കേരളത്തിന്റെ വികസനവും ജനക്ഷേമവും പ്രതിസന്ധികൾക്കു മുന്നിൽ വിറങ്ങലിച്ചുനിന്ന ഘട്ടത്തിലാണ് 2016ൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ അധികാരം ഏറ്റെടുക്കുന്നത്. വെല്ലുവിളികൾ നിരവധിയായിരുന്നു.