Skip to main content

തമിഴ്നാട് ഗവർണറെ രാഷ്‌ട്രപതി ഉടൻ തിരിച്ചുവിളിക്കണം

സിപിഐ എം പൊളിറ്റ് ബ്യൂറോ പുറപ്പെടുവിക്കുന്ന പ്രസ്താവന
_____________________________________
തമിഴ്നാട് ഗവർണറെ നീക്കം ചെയ്യണം

സെന്തിൽ ബാലാജിയെ തമിഴ്‌നാട് മന്ത്രിസഭയിൽ നിന്ന് പുറത്താക്കിയ ഗവർണർ ആർ എൻ രവിയുടെ നടപടിയെ സിപിഐ എം പൊളിറ്റ് ബ്യൂറോ ശക്തമായി അപലപിക്കുന്നു.

മുഖ്യമന്ത്രിയുടെ ഉപദേശപ്രകാരമല്ലാതെ മന്ത്രിമാരെ നിയമിക്കാനോ നീക്കം ചെയ്യാനോ ഗവർണർക്ക് അധികാരമില്ല എന്നിരിക്കെ ഇത് തികച്ചും ഭരണഘടനാ വിരുദ്ധമായ നടപടിയാണ്.

സംസ്ഥാന രാഷ്ട്രീയത്തിലും സംസ്ഥാന സർക്കാരിന്റെ പ്രവർത്തനത്തിലും ഇടപെടുന്ന വിധത്തിലുള്ള നീക്കങ്ങളാണ് ശ്രീ രവി തുടർച്ചയായി സ്വീകരിച്ചുവരുന്നത്. തൽക്കാലം മരവിപ്പിച്ചിട്ടുണ്ടെങ്കിലും, ഒരു മന്ത്രിയെ പുറത്താക്കിയ ഒടുവിലത്തെ ഈ നീക്കം ഗവർണർ പദവി വഹിക്കാൻ അദ്ദേഹം യോഗ്യനല്ലെന്നത് വ്യക്തമാക്കുന്നു.

ഇന്ത്യൻ രാഷ്ട്രപതി അദ്ദേഹത്തെ ഗവർണർ സ്ഥാനത്തു നിന്ന് ഉടൻ തിരിച്ചുവിളിക്കണം.

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

മണ്ഡല പുനർനിർണയം എന്ന പേരിൽ കേന്ദ്ര സർക്കാർ ധൃതിയിൽ നടത്താൻ ശ്രമിക്കുന്നത് സാധാരണ ഭരണപരിഷ്കാരം എന്ന നിലയിൽ ചുരുക്കി കാണാനാവില്ല, കേന്ദ്ര സർക്കാർ ഈ ജനാധിപത്യവിരുദ്ധ നീക്കത്തിൽ നിന്ന് പിന്മാറണം

സ. പിണറായി വിജയൻ

മണ്ഡല പുനർനിർണയം എന്ന പേരിൽ കേന്ദ്ര സർക്കാർ ധൃതിയിൽ നടത്താൻ ശ്രമിക്കുന്നത് സാധാരണ ഭരണപരിഷ്കാരം എന്ന നിലയിൽ ചുരുക്കി കാണാനാവില്ല. അത് രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തെ തന്നെ അട്ടിമറിക്കാനുള്ള നീക്കമാണ് എന്ന ഗുരുതരമായ സംശയമാണ് ഉയർന്നിട്ടുള്ളത്.

സഖാവ് പണിക്കൻ രാജന് അന്ത്യാഭിവാദ്യങ്ങൾ

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സഖാവ് പണിക്കൻ രാജൻ വിടവാങ്ങി. അവിഭക്ത ധർമ്മടം ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി ദീർഘകാലം പ്രവർത്തിച്ച സഖാവ് തലശ്ശേരി പരിസരത്തെ വർഗ്ഗീയ കലാപത്തിൻ്റെ അനുരണനങ്ങൾ ധർമ്മടത്ത് ബാധിക്കാതിരിക്കാനും മതന്യൂനപക്ഷ സംരക്ഷണത്തിന് പാർടിയെ അണിനിരത്തുന്നതിലും മുഖ്യപങ്ക് വഹിച്ചു.

അധ്യാപകരുടെ ജാതീയ അധിക്ഷേപത്തെ തുടർന്ന് ജീവനൊടുക്കിയ നെടുമങ്ങാട് ഉഴമലയ്ക്കൽ സ്വദശിയും അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർഥിയുമായ നിതിൻ രാജിന്റെ കുടുംബത്തിന് സിപിഐ എം വീട് നിർമ്മിച്ചു നൽകും

അധ്യാപകരുടെ ജാതീയ അധിക്ഷേപത്തെ തുടർന്ന് ജീവനൊടുക്കിയ നെടുമങ്ങാട് ഉഴമലയ്ക്കൽ സ്വദശിയും അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർഥിയുമായ നിതിൻ രാജിന്റെ കുടുംബത്തിന് സിപിഐ എം വീട് നിർമ്മിച്ചു നൽകും.