Skip to main content

മണിപ്പൂർ മുഖ്യമന്ത്രി ഉടൻ രാജിവയ്ക്കണം

സിപിഐ എം പൊളിറ്റ് ബ്യൂറോ പുറപ്പെടുവിക്കുന്ന പ്രസ്താവന
________________________________________
മണിപ്പൂരിൽ രണ്ട് ആദിവാസി സ്ത്രീകളെ നഗ്നരാക്കി ആൾക്കൂട്ടത്തിനുമുന്നിൽ നടത്തിച്ചതും അതിലൊരാളെ കൂട്ടബലാത്സംഗം ചെയ്തതും അവരെ രക്ഷിക്കാൻ ശ്രമിച്ച രണ്ട് കുടുംബാങ്ങങ്ങളുടെ കൊലപാതകവും രാജ്യത്തെ മുഴുവൻ ഞെട്ടിച്ചിരിക്കുകയാണ്. സംഭവം നടന്ന് രണ്ടാഴ്ചയ്ക്കുള്ളിൽ ഇരകളുടെ കുടുംബങ്ങൾ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടും പൊലീസ് നടപടിയെടുക്കാത്തത് മണിപ്പൂരിലെ ബിജെപി സർക്കാർ ഈ ക്രൂരകൃത്യങ്ങൾ നടത്തിയ കുറ്റവാളികളെ സംരക്ഷിക്കുന്നതിൽ നേരിട്ട് പങ്കാളികളാണ് എന്നതിനുള്ള തെളിവാണ്. രണ്ടര മാസമായി സംസ്ഥാനം കത്തിയമരുകയാണ്. എന്നിട്ടും മുഖ്യമന്ത്രിയെയും സർക്കാരിനെയും ബിജെപിയുടെ ഉന്നത നേതൃത്വവും കേന്ദ്ര സർക്കാരും സംരക്ഷിക്കുകയാണ്.

മാസങ്ങളുടെ മൗനത്തിനു ശേഷം വന്ന പ്രധാനമന്ത്രിയുടെ പ്രസ്താവന ഈ സംഭവത്തെയും മണിപ്പൂരിലെ അക്രമങ്ങളുടെ തീവ്രതയെയും മുഖ്യമന്ത്രിയുടെ പക്ഷപാതപരമായ പങ്കിനെയും നിസ്സാരവൽക്കരിച്ചുകൊണ്ടായിരുന്നു. ഇതിന്റെയെല്ലാം ഉത്തരവാദിത്വം ഏറ്റെടുക്കേണ്ട 'ഡബിൾ എഞ്ചിൻ' സർക്കാർ ഒളിച്ചോടുകയാണ്. ബിജെപിയുടെ 'മികച്ച ഭരണം' എന്ന അവകാശവാദത്തിന്റെ പൊള്ളത്തരമാണ് തെളിയുന്നത്.

മണിപ്പൂർ മുഖ്യമന്ത്രി ഉടൻ രാജിവയ്ക്കണം. പീഡനത്തിന് ഇരകളായ സ്ത്രീകളോടും മണിപ്പൂരിലെ ജനങ്ങളോടും ഐക്യദാർഢ്യം പ്രഖ്യാപ്പിച്ചുകൊണ്ട് രാജ്യത്തുടനീളം എല്ലാ പാർടി ഘടകങ്ങളും പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കണം. 

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

റഫറി ഒരു ടീമിന്റെ ഭാഗമായി മാറിയ തെരഞ്ഞെടുപ്പ്‌ പോരാട്ടമെന്ന നിലയിലാകും ബിഹാർ തെരഞ്ഞെടുപ്പ്‌ ഓർമിക്കപ്പെടുന്നത്‌

സ. എം എ ബേബി

നിഷ്‌പക്ഷത പുലർത്തേണ്ട റഫറി ഒരു ടീമിന്റെ ഭാഗമായി കളിക്കുന്നത്‌ പോലെയാണ്‌ ബിഹാർ തെരഞ്ഞെടുപ്പിൽ തെരഞ്ഞെടുപ്പ്‌ കമീഷന്റെ ഇടപെടലുകൾ. ഏറെ വിവാദങ്ങൾക്ക്‌ ഇടയാക്കിയ എസ്‌ഐആർ പ്രക്രിയയ്‌ക്കുശേഷമാണ്‌ ബിഹാറിൽ തെരഞ്ഞെടുപ്പ്‌ തീയതികൾ പ്രഖ്യാപിച്ചിട്ടുള്ളത്‌.

തൊഴിലാളിവർഗ പ്രസ്ഥാനത്തിനുവേണ്ടി ജീവിതം സമർപ്പിച്ച ത്യാഗധനനായ നേതാവായിരുന്നു സഖാവ് ആനത്തലവട്ടം ആനന്ദൻ

പ്രമുഖ ട്രേഡ്‌ യൂണിയൻ, കമ്യൂണിസ്റ്റ്‌ പാർടി നേതാവായിരുന്ന സഖാവ്‌ ആനത്തലവട്ടം ആനന്ദൻ നമ്മെ വിട്ടുപിരിഞ്ഞിട്ട്‌ ഇന്ന് രണ്ട് വർഷം പൂർത്തിയാകുകയാണ്‌.

ഇന്ത്യയിലെ പലസ്തീൻ അംബാസിഡറായ അബ്ദുള്ള അബു ഷാവേഷിയുമായി കൂടിക്കാഴ്ച നടത്തി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ഇന്ത്യയിലെ പലസ്തീൻ അംബാസിഡറായ അബ്ദുള്ള അബു ഷാവേഷിയുമായി കൂടിക്കാഴ്ച നടത്തി. എൽഡിഎഫ്‌ കോഴിക്കോട് ജില്ലാ കമ്മിറ്റി മുതലക്കുളത്ത്‌ സംഘടിപ്പിച്ച പലസ്തീൻ ഐക്യദാർഢ്യ സദസ്സിന് എത്തിയപ്പോഴാണ് അദ്ദേഹത്തെ കണ്ടത്.

ന്യൂഡൽഹിയിലെ സാക്കിർ ഹുസൈൻ കോളേജിൽ പഠിക്കുന്ന മലയാളി വിദ്യാർത്ഥികളെ ഡൽഹി പൊലീസ് ഉദ്യോഗസ്ഥർ ക്രൂരമായി ആക്രമിച്ച സംഭവത്തിൽ ഉന്നതതല അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്തയച്ചു

സ. പിണറായി വിജയൻ

ന്യൂഡൽഹിയിലെ സാക്കിർ ഹുസൈൻ കോളേജിൽ പഠിക്കുന്ന മലയാളി വിദ്യാർത്ഥികളെ ഡൽഹി പൊലീസ് ഉദ്യോഗസ്ഥർ ക്രൂരമായി ആക്രമിച്ച സംഭവത്തിൽ ഉന്നതതല അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്തയച്ചു.