Skip to main content

ജമ്മുകശ്‌മീരിൽ എത്രയുംവേഗം നിയമസഭാ തെരഞ്ഞെടുപ്പ്‌ നടത്തണം

ജമ്മുകശ്‌മീരിൽ എത്രയുംവേഗം നിയമസഭാ തെരഞ്ഞെടുപ്പ്‌ നടത്തണം. മണ്ഡല പുനർനിർണയം പൂർത്തിയായി അന്തിമ വോട്ടർപ്പട്ടികയും പുറത്തുവന്നു. 2018ൽ തെരഞ്ഞെടുപ്പ്‌ നടക്കേണ്ടതാണ്‌. എന്നാൽ തെരഞ്ഞെടുപ്പിലേക്ക്‌ കടക്കുന്നതിനുപകരം ലോക്‌സഭയിൽ കശ്‌മീർ പുനഃസംഘടനാ നിയമം ഭേദഗതിചെയ്‌ത്‌ രണ്ട്‌ ബില്ലുകൾ കേന്ദ്രം കൊണ്ടുവന്നു. പുനഃസംഘടനാ നിയമം ചോദ്യംചെയ്‌തുള്ള ഹർജികൾ സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കുമ്പോഴാണിത്‌. കേസിൽ വിധിവരുന്നത് വരെ കാക്കാതെ തിരക്കിട്ട്‌ ഭേദഗതികൾ കൊണ്ടുവരുന്നത്‌ ജനാധിപത്യ, ജുഡീഷ്യൽ നടപടികളുടെ ലംഘനമാണ്‌. നിയമസഭയിലേക്ക്‌ അംഗങ്ങളെ നാമനിർദേശം ചെയ്യാൻ ലെഫ്‌. ഗവർണർക്ക്‌ അധികാരം നൽകുന്ന ഭേദഗതി അങ്ങേയറ്റം ജനാധിപത്യവിരുദ്ധമാണ്‌. തെരഞ്ഞെടുക്കപ്പെട്ട നിയമസഭയ്ക്ക്‌ മാത്രമാണ്‌ അംഗങ്ങളെ നാമനിർദേശം ചെയ്യാനാകൂ.

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

സ്വാതന്ത്ര്യ സമ്പാദനവേളയിൽ ഏതാണ്ട് തുല്യമായിരുന്നു ചൈനയുടെയും ഇന്ത്യയുടെയും സമ്പദ്ഘടനകൾ, എന്നാൽ ഇന്ന് ചൈനീസ് സമ്പദ്ഘടന ഇന്ത്യൻ സമ്പദ്ഘടനയുടെയും അഞ്ചിരട്ടി വലുപ്പമുണ്ട്

സ. ടി എം തോമസ് ഐസക്

ലോക ഉല്പാദനത്തിൽ ഇന്ത്യയുടെയും ചൈനയുടെയും പങ്കെന്ത്? കഴിഞ്ഞ 2000 വർഷത്തെ ചരിത്രം ഇതിനോടൊപ്പം കൊടുത്തിരിക്കുന്ന ചിത്രത്തിൽ നിന്നും ലഭിക്കും. ആഗോള ജിഡിപി 100 എന്ന് കണക്കാക്കിയാൽ പ്രധാനപ്പെട്ട ലോകരാജ്യങ്ങളുടെ വിഹിതം എങ്ങനെ മാറിവന്നുവെന്നതാണ് ചിത്രീകരിച്ചിരിക്കുന്നത്.

സിപിഐ എം വർക്കല ഏരിയയിലെ വെട്ടൂർ ലോക്കൽ കമ്മിറ്റിയുടെ പുതിയ ഓഫീസ് കെട്ടിടമായ ഇ കെ നായനാർ ഭവൻ സ. എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു

സിപിഐ എം വർക്കല ഏരിയയിലെ വെട്ടൂർ ലോക്കൽ കമ്മിറ്റിയുടെ പുതിയ ഓഫീസ് കെട്ടിടമായ ഇ കെ നായനാർ ഭവൻ പാർടി സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.