Skip to main content

ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിൽ സൈന്യത്തിന്റെ കസ്റ്റഡിയിൽ മൂന്ന് തദ്ദേശീയരെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തെ ശക്തമായി അപലപിക്കുന്നു

സിപിഐ എം പൊളിറ്റ് ബ്യൂറോ പുറപ്പെടുവിക്കുന്ന പ്രസ്താവന
____________________________________

ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിൽ സൈന്യത്തിന്റെ കസ്റ്റഡിയിൽ മൂന്ന് തദ്ദേശീയരെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തെ ശക്തമായി അപലപിക്കുന്നു.

കസ്റ്റഡിയിലെടുത്ത സൈനികരുടെ ക്രൂരമായ പീഠനമാണ് മുഹമ്മദ് ഷൗക്കത്ത്, സഫീർ ഹുസൈൻ, ഷബീർ അഹമ്മദ് എന്നിവരുടെ മരണത്തിന് കാരണമായത്. ഇവരുടെ കുടുംബങ്ങൾക്ക് ജമ്മു കശ്മീർ ഭരണകൂടം നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ അതു മാത്രം പോര. വേഗത്തിൽ അന്വേഷണം പൂർത്തിയാക്കി കുറ്റക്കാരെ ശിക്ഷിക്കണം.

അതിരുകടക്കുന്ന ഇത്തരം നടപടികൾ കാരണം വളരെയേറെക്കാലമായി ദുരിതമനുഭവിക്കുന്ന ജമ്മു കശ്മീരിലെ ജനങ്ങൾ കുറ്റക്കാർ ശിക്ഷിക്കപ്പെടുമെന്നും നീതി ഉറപ്പാക്കപ്പെടുമെന്നും പ്രതീക്ഷിക്കുന്നുണ്ട്.

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

സ്വാതന്ത്ര്യ സമ്പാദനവേളയിൽ ഏതാണ്ട് തുല്യമായിരുന്നു ചൈനയുടെയും ഇന്ത്യയുടെയും സമ്പദ്ഘടനകൾ, എന്നാൽ ഇന്ന് ചൈനീസ് സമ്പദ്ഘടന ഇന്ത്യൻ സമ്പദ്ഘടനയുടെയും അഞ്ചിരട്ടി വലുപ്പമുണ്ട്

സ. ടി എം തോമസ് ഐസക്

ലോക ഉല്പാദനത്തിൽ ഇന്ത്യയുടെയും ചൈനയുടെയും പങ്കെന്ത്? കഴിഞ്ഞ 2000 വർഷത്തെ ചരിത്രം ഇതിനോടൊപ്പം കൊടുത്തിരിക്കുന്ന ചിത്രത്തിൽ നിന്നും ലഭിക്കും. ആഗോള ജിഡിപി 100 എന്ന് കണക്കാക്കിയാൽ പ്രധാനപ്പെട്ട ലോകരാജ്യങ്ങളുടെ വിഹിതം എങ്ങനെ മാറിവന്നുവെന്നതാണ് ചിത്രീകരിച്ചിരിക്കുന്നത്.

സിപിഐ എം വർക്കല ഏരിയയിലെ വെട്ടൂർ ലോക്കൽ കമ്മിറ്റിയുടെ പുതിയ ഓഫീസ് കെട്ടിടമായ ഇ കെ നായനാർ ഭവൻ സ. എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു

സിപിഐ എം വർക്കല ഏരിയയിലെ വെട്ടൂർ ലോക്കൽ കമ്മിറ്റിയുടെ പുതിയ ഓഫീസ് കെട്ടിടമായ ഇ കെ നായനാർ ഭവൻ പാർടി സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.