Skip to main content

ബിൾക്കിസ് ബാനു കേസ്, സുപ്രീംകോടതി വിധി സ്വാഗതാർഹം

സിപിഐ എം പൊളിറ്റ് ബ്യൂറോ പുറപ്പെടുവിക്കുന്ന പ്രസ്താവന
___________________________________
2002ലെ ഗുജറാത്ത് വർഗീയ കലാപത്തിൽ ഗർഭിണിയായ ബിൽക്കിസ് ബാനുവിനെയും അവരുടെ കുടുംബാംഗങ്ങളെയും കൂട്ടബലാത്സംഗം ചെയ്യുകയും പതിനാലുപേരെ ക്രൂരമായി കൊലപ്പെടുത്തുകയും ചെയ്ത കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട പതിനൊന്ന് കുറ്റവാളികൾക്ക് ശിക്ഷാ ഇളവ് നൽകിയ ഗുജറാത്ത് സർക്കാരിന്റെ നിയമവിരുദ്ധമായ നടപടിക്കെതിരെ സുപ്രീം കോടതി പുറപ്പെടുവിച്ച വിധിയെ സ്വാഗതം ചെയ്യുന്നു. കുറ്റവാളികളോട് രണ്ടാഴ്ചയ്ക്കകം വീണ്ടും ജയിലിൽ കീഴടങ്ങണമെന്ന് കോടതി ഉത്തരവിട്ടു.

കുറ്റവാളികൾക്ക് ശിക്ഷാ ഇളവ് ഉത്തരവിടാനുള്ള 'യോഗ്യത' ഗുജറാത്ത് സർക്കാരിനില്ല എന്നു വിധിച്ച സുപ്രീംകോടതി ഡിവിഷൻ ബഞ്ച്, കോടതിയെ കബലിപ്പിക്കുന്നതിൽ ഗുജറാത്ത് സർക്കാർ കുറ്റവാളികൾക്ക് കൂട്ടുനിന്നുവെന്നും ശിക്ഷാ ഇളവ് ഉത്തരവിനെ ന്യായീകരിക്കുന്നതിനായി വസ്തുതകൾ മറച്ചുവെച്ച് തട്ടിപ്പ് നടത്തിയെന്നും കണ്ടെത്തി. കുറ്റവാളികൾക്ക് അവരുടെ ശിക്ഷാവിധിയുടെ അനന്തരഫലങ്ങൾ നിന്ന് രക്ഷപ്പെടാൻ കഴിഞ്ഞാൽ, സമൂഹത്തിൽ ശാന്തിയും സമാധാനവും ഒരു മിഥ്യാകല്പന മാത്രമായി ചുരുങ്ങുമെന്ന് നിശിതമായി വിധിയിൽ കോടതി പ്രസ്താവിക്കുന്നു. കേന്ദ്രസർക്കാരിന്റെ സമ്മതത്തിന്റെ അടിസ്ഥാനത്തിലാണ് ഇളവിനുള്ള തീരുമാനം എടുത്തതെന്ന് ഗുജറാത്ത് സർക്കാർ വ്യക്തമാക്കിയിരുന്നു. അതിനാൽ കുറ്റവാളികളെ സംരക്ഷിക്കുന്നതിലും അവരുടെ ഒപ്പം വസ്തുതകൾ മറച്ചുവെച്ച് കൊടതിയെ കബളിപ്പിക്കുന്നതിലും കേന്ദ്രസർക്കാരും ഒരേപോലെ പങ്കാളിയാണ്. കുറ്റകൃത്യങ്ങളുടെ തീവ്രതയും സമൂഹത്തിലും നിയമവാഴ്ചയിലും അവ ചെലുത്തുന്ന വലിയ ആഘാതവും ശിക്ഷാ ഇളവ് ഉത്തരവ് അവഗണിച്ചുവെന്നത് വ്യക്തമാണ്.

ഭരണഘടനാ ഉത്തരവാദിത്തം വഹിക്കുന്ന സർക്കാരുകൾ നിയമത്തിന്റെ സത്തയും അധികാരപരിധിയും ലംഘിച്ച് പ്രവർത്തിക്കുകയാണെങ്കിൽ, നമ്മുടെ രാജ്യത്തെ ജനാധിപത്യം തന്നെ അപകടത്തിലാകും.

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

സ്വാതന്ത്ര്യ സമ്പാദനവേളയിൽ ഏതാണ്ട് തുല്യമായിരുന്നു ചൈനയുടെയും ഇന്ത്യയുടെയും സമ്പദ്ഘടനകൾ, എന്നാൽ ഇന്ന് ചൈനീസ് സമ്പദ്ഘടന ഇന്ത്യൻ സമ്പദ്ഘടനയുടെയും അഞ്ചിരട്ടി വലുപ്പമുണ്ട്

സ. ടി എം തോമസ് ഐസക്

ലോക ഉല്പാദനത്തിൽ ഇന്ത്യയുടെയും ചൈനയുടെയും പങ്കെന്ത്? കഴിഞ്ഞ 2000 വർഷത്തെ ചരിത്രം ഇതിനോടൊപ്പം കൊടുത്തിരിക്കുന്ന ചിത്രത്തിൽ നിന്നും ലഭിക്കും. ആഗോള ജിഡിപി 100 എന്ന് കണക്കാക്കിയാൽ പ്രധാനപ്പെട്ട ലോകരാജ്യങ്ങളുടെ വിഹിതം എങ്ങനെ മാറിവന്നുവെന്നതാണ് ചിത്രീകരിച്ചിരിക്കുന്നത്.

സിപിഐ എം വർക്കല ഏരിയയിലെ വെട്ടൂർ ലോക്കൽ കമ്മിറ്റിയുടെ പുതിയ ഓഫീസ് കെട്ടിടമായ ഇ കെ നായനാർ ഭവൻ സ. എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു

സിപിഐ എം വർക്കല ഏരിയയിലെ വെട്ടൂർ ലോക്കൽ കമ്മിറ്റിയുടെ പുതിയ ഓഫീസ് കെട്ടിടമായ ഇ കെ നായനാർ ഭവൻ പാർടി സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.