Skip to main content

സംസ്ഥാനത്ത്‌ ഉണ്ടായിക്കൊണ്ടിരിക്കുന്ന മഴക്കെടുതിയിലുണ്ടാവുന്ന ദുരിതങ്ങള്‍ പരിഹരിക്കുന്നതിന്‌ എല്ലാ പാര്‍ടി ഘടകങ്ങളും സജീവമായി രംഗത്തിറങ്ങണം

സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റ്‌ പുറപ്പെടുവിക്കുന്ന പ്രസ്‌താവന
_________________________________________

സംസ്ഥാനത്ത്‌ ഉണ്ടായിക്കൊണ്ടിരിക്കുന്ന മഴക്കെടുതിയിലുണ്ടാവുന്ന ദുരിതങ്ങള്‍ പരിഹരിക്കുന്നതിന്‌ എല്ലാ പാര്‍ടി ഘടകങ്ങളും സജീവമായി രംഗത്തിറങ്ങണം.

കുറഞ്ഞ സമയം കൊണ്ട്‌ വലിയ അളവില്‍ വെള്ളമുണ്ടാകുന്ന തരത്തിലാണ്‌ മഴ പല സ്ഥലത്തും പെയ്‌തുകൊണ്ടിരിക്കുന്നത്‌. ഇതുകാരണം മലവെള്ളപ്പാച്ചിലും, പെട്ടന്നുള്ള പ്രളയങ്ങളും രൂപപ്പെടുന്നതിന്‌ സാധ്യതയുണ്ട്‌. താഴ്‌ന്ന പ്രദേശങ്ങള്‍ വെള്ളക്കെട്ടിനടിയിലാകാനും, മണ്ണിടിച്ചിലുള്ള സാധ്യതകളും ഉയര്‍ന്നുവരുന്നുണ്ട്‌.

മഴക്കെടുതിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന്‌ സംസ്ഥാന സര്‍ക്കാര്‍ ശക്തമായി ഇടപെട്ടുകൊണ്ടിരിക്കുകയാണ്‌. ഇത്തരം പ്രവര്‍ത്തനങ്ങളുമായി സഹകരിച്ചുകൊണ്ട്‌ ജനങ്ങള്‍ക്കുണ്ടാകുന്ന കെടുതികളും, ആശങ്കകളും പരിഹരിക്കുന്നതിന്‌ പാര്‍ടി പ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങണം.

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

സ്വാതന്ത്ര്യ സമ്പാദനവേളയിൽ ഏതാണ്ട് തുല്യമായിരുന്നു ചൈനയുടെയും ഇന്ത്യയുടെയും സമ്പദ്ഘടനകൾ, എന്നാൽ ഇന്ന് ചൈനീസ് സമ്പദ്ഘടന ഇന്ത്യൻ സമ്പദ്ഘടനയുടെയും അഞ്ചിരട്ടി വലുപ്പമുണ്ട്

സ. ടി എം തോമസ് ഐസക്

ലോക ഉല്പാദനത്തിൽ ഇന്ത്യയുടെയും ചൈനയുടെയും പങ്കെന്ത്? കഴിഞ്ഞ 2000 വർഷത്തെ ചരിത്രം ഇതിനോടൊപ്പം കൊടുത്തിരിക്കുന്ന ചിത്രത്തിൽ നിന്നും ലഭിക്കും. ആഗോള ജിഡിപി 100 എന്ന് കണക്കാക്കിയാൽ പ്രധാനപ്പെട്ട ലോകരാജ്യങ്ങളുടെ വിഹിതം എങ്ങനെ മാറിവന്നുവെന്നതാണ് ചിത്രീകരിച്ചിരിക്കുന്നത്.

സിപിഐ എം വർക്കല ഏരിയയിലെ വെട്ടൂർ ലോക്കൽ കമ്മിറ്റിയുടെ പുതിയ ഓഫീസ് കെട്ടിടമായ ഇ കെ നായനാർ ഭവൻ സ. എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു

സിപിഐ എം വർക്കല ഏരിയയിലെ വെട്ടൂർ ലോക്കൽ കമ്മിറ്റിയുടെ പുതിയ ഓഫീസ് കെട്ടിടമായ ഇ കെ നായനാർ ഭവൻ പാർടി സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.