Skip to main content

പലസ്‌തീൻ പതാക വീശിയവർക്കെതിരെ രജിസ്‌റ്റർ ചെയ്‌ത കേസുകൾ റദ്ദാക്കുക

സിപിഐ എം പോളിറ്റ്‌ബ്യൂറോ പുറപ്പെടുവിക്കുന്ന പ്രസ്താവന
___________________________
മുഹറം ഘോഷയാത്രകളിൽ പലസ്‌തീൻ പതാക വീശിയവർക്കെതിരെ രജിസ്‌റ്റർ ചെയ്‌ത കേസുകൾ റദ്ദാക്കണം. ജമ്മു കശ്‌മീർ, ബിഹാർ, മധ്യപ്രദേശ്‌, ജാർഖണ്ഡ്‌ തുടങ്ങിയ സ്ഥലങ്ങളിൽ മുഹറം ഘോഷയാത്രകൾക്കിടയിൽ പലസ്‌തീന്‌ ഐക്യദാർഢ്യമായി പതാകകൾ വീശിയവർക്ക്‌ എതിരെ കേസുകളെടുത്തതായാണ്‌ റിപ്പോർട്ട്‌. ബിജെപി, വിഎച്ച്‌പി നേതാക്കളുടെ പരാതികളിൽ യുഎപിഎയിലെയും ഭാരതീയ ന്യായസംഹിതയിലെയും (ബിഎൻഎസ്‌) മാരകമായ വകുപ്പുകൾ ചുമത്തിയാണ്‌ കേസുകളെടുത്തിട്ടുള്ളത്‌.

ബിജെപിയോ സഖ്യകക്ഷികളോ ഭരിക്കുന്ന സംസ്ഥാനങ്ങളിലും കേന്ദ്രസർക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിലുമാണ്‌ കൂടുതലായും ഇത്തരം കേസുകൾ. പലസ്‌തീൻ രാഷ്ട്രത്തെ പിന്തുണയ്‌ക്കുന്നതായി ബിജെപി സർക്കാർ പലപ്പോഴും അവകാശപ്പെടാറുണ്ടെങ്കിലും ഇതുപോലെയുള്ള നടപടികൾ അവരുടെ യഥാർഥമുഖം വെളിപ്പെടുത്തുന്നു. ഇന്ത്യൻ ജനത പലസ്‌തീന്‌ ഐക്യദാർഢ്യം അറിയിക്കുന്നത്‌ അവർക്ക്‌ സഹിക്കാൻ കഴിയുന്നില്ലെന്നതാണ്‌ വസ്‌തുത.

പലസ്‌തീന്‌ ഐക്യദാർഢ്യം അറിയിച്ചതിന്റെ പേരിലെടുത്ത കേസുകൾ ഉടൻ റദ്ദാക്കണം, അറസ്‌റ്റ്‌ ചെയ്യുകയോ കസ്‌റ്റഡിയിൽ എടുക്കുകയോ ചെയ്‌ത എല്ലാവരേയും മോചിപ്പിക്കണം. കേന്ദ്രസർക്കാർ നിസംശയം പലസ്‌തീന്‌ ഐക്യദാർഢ്യം പ്രഖ്യാപിക്കണം. അധിനിവേശമേഖലകളിൽനിന്നും എത്രയുംവേഗം പിൻമാറാനും കിഴക്കൻ ജെറുസലേം തലസ്ഥാനമാക്കി പലസ്‌തീന്‌ രാഷ്ട്രപദവി പുനഃസ്ഥാപിക്കാനും ഇസ്രയേലിനോട്‌ കേന്ദ്രസർക്കാർ ആവശ്യപ്പെടണം.

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

സ്വാതന്ത്ര്യ സമ്പാദനവേളയിൽ ഏതാണ്ട് തുല്യമായിരുന്നു ചൈനയുടെയും ഇന്ത്യയുടെയും സമ്പദ്ഘടനകൾ, എന്നാൽ ഇന്ന് ചൈനീസ് സമ്പദ്ഘടന ഇന്ത്യൻ സമ്പദ്ഘടനയുടെയും അഞ്ചിരട്ടി വലുപ്പമുണ്ട്

സ. ടി എം തോമസ് ഐസക്

ലോക ഉല്പാദനത്തിൽ ഇന്ത്യയുടെയും ചൈനയുടെയും പങ്കെന്ത്? കഴിഞ്ഞ 2000 വർഷത്തെ ചരിത്രം ഇതിനോടൊപ്പം കൊടുത്തിരിക്കുന്ന ചിത്രത്തിൽ നിന്നും ലഭിക്കും. ആഗോള ജിഡിപി 100 എന്ന് കണക്കാക്കിയാൽ പ്രധാനപ്പെട്ട ലോകരാജ്യങ്ങളുടെ വിഹിതം എങ്ങനെ മാറിവന്നുവെന്നതാണ് ചിത്രീകരിച്ചിരിക്കുന്നത്.

സിപിഐ എം വർക്കല ഏരിയയിലെ വെട്ടൂർ ലോക്കൽ കമ്മിറ്റിയുടെ പുതിയ ഓഫീസ് കെട്ടിടമായ ഇ കെ നായനാർ ഭവൻ സ. എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു

സിപിഐ എം വർക്കല ഏരിയയിലെ വെട്ടൂർ ലോക്കൽ കമ്മിറ്റിയുടെ പുതിയ ഓഫീസ് കെട്ടിടമായ ഇ കെ നായനാർ ഭവൻ പാർടി സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.